Wednesday, 30 March 2011

From the Criminologist's Corner-69

From the Criminologist’s Corner-69

ചര്‍ച്ചാതോഴിലാളികളുടെ ലോകം

ഇവിടെ-അമേരിക്കയില്‍- പല ടി.വി.ചാനലുകളിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത് കാണാം.പക്ഷെ,അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം ചര്‍ച്ചക്ക് വരുന്നവരാണോ അതോ രാഷ്ട്രീയക്കാരാണോ എന്നൊന്നും എനിക്കറിയില്ല. അങ്ങനെയിരിക്കെ,ഒരിക്കല്‍ YouTube ല്‍ സിനിമാ നടന്‍ ആലുംമൂടന്‍റെ ഒരു ഹാസ്യരംഗം കാണാന്‍ ഇടയായി. ഏതോ ഒരു സിനിമയില്‍ കാണിക്കുന്നതാണ്. ആലുംമൂടന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന “ജാഥാതൊഴിലാളികള്‍” അവര്‍ക്കുള്ള വേതനം കൈപ്പറ്റി ഏത് ജാഥക്കും-എങ്ങനേയും-എപ്പോഴും പോകുന്നതായാണ് കണ്ടത്.

ഇവിടെ മലയാളം ടി.വി.ചാനലുകള്‍ ലഭ്യമാണ്. അവകളില്‍ എല്ലാ ദിവസ്സവും ഏതെങ്കിലുമൊരു വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത് കാണാം. ഏത് ചാനല്‍ എടുത്താലും ചര്‍ച്ചയ്ക്ക് വരുന്നവര്‍ ഒരെകൂട്ടര്‍. കൂദാശ വിവാദം മുതല്‍ 2ജി സ്പെക്രട്രം വരെ അക്കൂട്ടര്‍ ചര്‍ച്ച ചെയ്യുന്നു. തീവ്രവാദം/ഉഗ്രവാദം മുതല്‍ കാലി വളര്‍ത്തല്‍ വരെ അവര്‍ ചര്ച്ചക്കെടുക്കുന്നു. കേന്ദ്ര ബട്ജെറ്റ്‌ മുതല്‍ കേരളത്തിലെ പെണ്‍വാണിഭം വരെ അവരുടെ ചര്‍ച്ചാവിഷയങ്ങള്‍ ആണ്. ധനതത്വശാസ്ത്രം,മനശാസ്ത്രം,നരവംശശാസ്ത്രം, ജോതിഷം,രസതന്ത്രം,ഉണ്മാശാസ്ത്രം,സസ്യശാസ്ത്രം,ദൈവശാസ്ത്രം,നിരീശ്വരവാദം,അജ്ഞാതവാദം, സിനിമാ ഗാനങ്ങള്‍ -വിഷയം ഏതുമാകട്ടെ,എന്തുമാകട്ടെ അവര്‍ എടുത്ത്‌ അമ്മാനമാടുന്ന തമാശ്ശ യാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അവര്‍ ചര്‍ച്ചാതോഴിലാളികള്‍ ആണോ എന്നെനിക്കറിയില്ല, അവര്‍ ചര്‍ച്ചക്ക് വരുന്നതിന്‍റെ ഉദ്യേശവും എനിക്കറിയില്ല. ചര്‍ച്ച കേള്‍ക്കുന്നവരില്‍ ‘ചൊറിച്ചില്‍” ഉണ്ടാക്കുകയാണവര്‍ ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമോ ആവോ? വിളമ്പുന്നവന്‍ അറിയുന്നില്ലെങ്കില്‍ ഉണ്ണുന്നവന്‍ അറിയേണ്ടേ? ഊണുകിട്ടുമെന്നുള്ളതുകൊണ്ട് അങ്ങനെ ഇരുന്നാലോ? കഷ്ടം! മഹാ കഷ്ടം!

ചര്‍ച്ചക്ക് ഒരിക്കല്‍ വന്ന ഒരു മാന്യദേഹത്തെ എനിക്ക് നേരിട്ടറിയാം. അദേൃഹത്തിന്‍റെ വീട്ടില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ രൂപം വച്ചീട്ട് 24 മണികൂറും കിടാവിളക്ക് കത്തിക്കുന്ന അദേൃഹത്തിന്‍റെ ഭാര്യയെ എനിക്കറിയാം. അത് അനുവദിക്കുന്ന ആ മാന്യദേഹം ചാനലില്‍ വന്ന് ഈശ്വരനിഷേധം പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ആ കപടമനുഷ്യനോട് വെറുപ്പും വിദേൃഷവും ആണ് തോന്നിയത്‌.അയ്യാള്‍ തന്നെ പല ചര്‍ച്ചകളിലും വരുന്നത് കണ്ടു. “ചര്‍ച്ചക്ക് ആരെയെങ്കിലും കിട്ടണ്ടേ? പലരും അതിനു തയ്യാറല്ല. തയ്യാരാകുന്നവര്‍ സ്ഥിരം വരുന്നവരുമാണ്.”-ഈ പല്ലവിയാണ് ചാനലുകാര്‍ പറയാറ്. എന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ? Spece Science നെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വന്നത് യാതൊരു വിദ്യാഭാസവും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനായാലോ? പ്രേഷകരെ അപമാനിക്കുന്നതിന് സമമാണത്.അയ്യാള്‍ തന്നെ പോലീസിലെ മൂന്നാം മുറ പ്രയോഗത്തെക്കുറിച്ചും,സുപ്രീംകോടതി ജഡ്ജിമാരുടെ അഴിമതികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുവെന്ന് വന്നാല്‍? രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി ചര്‍ച്ച ചെയ്യാനാവില്ലെ? എല്ലാത്തിനും അവര്‍തന്നെ വന്ന് ഏതു വിഷയം ചര്‍ച്ച ചെയ്താലും അതിലെല്ലാം രാഷ്ട്രീയം കുത്തിക്കലര്‍ത്തി ഒരേ ആശയങ്ങള്‍ തന്നെ തിരിച്ചും മറിച്ചും,മറിച്ചും തിരിച്ചും പറയുന്നതാണോ ചാനല്‍ ചര്‍ച്ചകള്‍?ചര്‍ച്ച നിയന്ത്രിക്കാന്‍ വന്നിരിക്കുന്ന ചാനല്‍ വാര്‍ത്താ വായനക്കാരന് അറിവ് കുറവാണെന്നത് എല്ലാവര്ക്കും അറിയാം.അതുകൊണ്ടുതന്നെ അവരെ കളിപ്പിക്കാനും എളുപ്പമാണ്. ചര്‍ച്ച അങ്ങനെ രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നതരത്തില്‍,രീതിയില്‍, ദിശയില്‍ കൊണ്ടുപോകാന്‍ കഴിയും.ചില വിദേശ ചാനലുകളില്‍ ഒരു വിഷയത്തെകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് നിയന്ത്രിക്കുന്ന വ്യക്തി ആ വിഷയത്തില്‍ സമര്‍ത്ഥനായ ആള്‍ ആണെന്ന് അവര്‍ ഉറപ്പ് വരുത്തുന്നുണ്ട്. അതുതന്നെയാണ് പ്രേഷകരോട് കാണിക്കുന്ന ബഹുമാനം എന്ന് നാം പറയുന്നത്. അതല്ലാതെ, എന്നും വാര്‍ത്താ വായനക്ക് വരുന്ന ഒരേ വ്യക്തി തന്നെ നടത്തുന്ന ചര്‍ച്ചകള്‍ ഒരുതരം ചടങ്ങായി അധഃപതിക്കുകയാണ് ചെയ്യുന്നത്. “ഈ പിള്ളേര്‍ക്ക് ഈ പല്ലിമിട്ടായി മതി” എന്ന മാതിരിയുള്ള ചാനല്‍ ചര്‍ച്ചകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യു. വന്‍ അഴിമതികളെ പറ്റിയും കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പിനെ പറ്റിയും രാഷ്ട്രീയ തീവ്രവാദത്തെ പറ്റിയും ഉദ്യോഗസ്ഥ കുറ്റകൃത്യങ്ങളെ പറ്റിയുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ അവ കേള്‍ക്കുന്ന പ്രേഷകര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സാധിക്കണം..”If you cannot convice a man,then confuse him” എന്ന തരത്തിലുള്ള സമീപന രീതി കുറ്റകരമായ മാധ്യമപ്രവര്ത്തനമാണെന്നോര്‍ക്കുക.

No comments :

Post a Comment