Thursday, 10 March 2011

From the Criminologist's Corner-50

From the Criminologist’s Corner-50

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്‌ സ്വറ്റ്‌സര്‍ലന്‍റില്‍ വച്ച് മഞ്ഞില്‍ വഴുതി വീണ് ആദ്യേഹത്തിന്‍റെ എല്ല് പൊട്ടിയതായി കേട്ടീട്ടുണ്ട്. അര്‍ക്കന്‍സായിലെ ഐസില്‍ വഴുതി ചെറുതായൊന്ന്‍ വീണെങ്കിലും ഒരപകടവും എനിക്കുണ്ടായില്ല. ദൈവത്തിന് സ്തോത്രം! അതിമനോരഹരമായി കിടക്കുന്ന മഞ്ഞിന് മുകളിലൂടെ നടക്കുന്നതും കളിക്കുന്നതുമെല്ലാം സിനിമയില്‍ കണ്ടിരുന്നപ്പോള്‍ അവ ഇത്രമാത്രം അപകടകാരികള്‍ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. സമ്പന്ന രാജ്യത്ത്‌ വന്ന് ജോലി ചെയ്ത് പണം സമ്പാദിക്കുന്നവരെ നമുക്കിവിടെ കാണാനാകും. മലയാളികളും ധാരാളം. പക്ഷെ, അവര്‍ അവരുടെ സമ്പന്നതയില്‍ മതിമറന്ന് ജീവിക്കുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ട്. അവരുടെ കാല്‍പാദങ്ങള്‍ക്കടിയിലൂടെ മണ്ണ് ഒലിച്ചുപോകുന്നില്ലേ എന്നൊരു ശങ്കയും എനിക്ക് ഇല്ലാതില്ല.

ഫ്രോസ്സെന്‍ ഫുഡ്‌ എന്നാണിവിടെ പോതുവേ പറയാറ്. അത് വാങ്ങി ചൂടാക്കി –ചൂടാക്കി കഴിക്കുന്നവര്‍ ധാരാളം. നമ്മുടെ മലയാളികളുടെ ഭക്ഷണം പാകംചെയ്ത് കഴിക്കുന്ന സ്വഭാവം മക്കളിലേക്കും പകര്‍ത്താന്‍ പലരും ശ്രമിക്കുന്നില്ല എന്നത് പ്രോല്‍സാഹിപ്പിക്കാന്‍ പറ്റുമോ? അമേരിക്കന്‍ ഭക്ഷണരീതി മതിയെന്ന് വാശിപിടിക്കുന്നവര്‍ അവിടത്തെ മൂല്യങ്ങളും കുഞ്ഞുങ്ങളിലേക്ക് പകര്ത്തുന്നുവെന്നുവേണം കരുതുവാന്‍. മൂന്ന്‍ വിവാഹക്ഷണം എനിക്ക് ഇവിടെ വച്ച് കിട്ടി. മൂന്നിലും വരന്‍/വധു ഒരു വിദേശി. ഇതിനെ വേണമെങ്കില്‍ അന്തര്‍ദേശീയ വിവാഹം എന്ന് വിളിക്കാം. ദൈവം അവരെ അനുഗ്രഹിക്കട്ടെ! ഭക്ഷണരീതി പോലെ അവര്‍ക്ക്‌ വിദേശികളുമായി ഒത്തുകൂടി ജീവിക്കാന്‍ കഴിഞ്ഞാല്‍ നല്ലകാര്യം. അങ്ങനെ കഴിയട്ടെ എന്ന് ആശം സിക്കുന്നു! ഭക്ഷണരീതി പോലെ വസ്ത്രധാരണം, വാര്‍ത്താവിനിമയ രീതികള്‍, ഇന്റര്‍നെറ്റ്‌,വ്യക്തിബന്ധങ്ങള്‍ തുടങ്ങി പലതും ‘അമേരിക്കനൈസ്ഡ്’ ആകുന്നില്ലേ എന്നൊരു തോന്നല്‍.ഇവിടെ വന്ന് ഇവിടത്തുകാരെപോലെയായി ഇവരോടോത്ത് വളരുന്നവര്‍!

എന്നാല്‍, കേരളത്തിലോ? വൈദേശിക മൂല്യങ്ങളെ ചിലര്‍ വാരിപുണരുന്നു. ഐസില്‍ കാല്‍ വഴുതിവീഴാതിരിക്കാന്‍ ശ്രദ്ധിക്കുന്നതുപോലെ നാം ശദ്ധിക്കേ ണ്ടതായ ഒരു കാര്യമാണത്‌.വ്രദ്ധമന്ദിരങ്ങള്‍ അമേരിക്കയില്‍ ധാരാളം. മക്കള്‍ അവരെ നോക്കുന്നില്ല എന്ന പരാതി ഇല്ലാത്തവരാണവര്‍. കാരണം? അവര്‍ ആ സംസ്കാരം അംഗീകരിച്ചുകഴിഞ്ഞു. വയസ്സായവരെ അവഗണിക്കുന്നതില്‍ കുറ്റബോധം തോന്നാത്ത ഒരുതരം മൂല്യബോധം വ്യാപിക്കുന്നത് കൊണ്ടാകാം മക്കള്‍ അടുത്തുണ്ടായീട്ടും അവഗണിക്കപ്പെടുന്ന അനേകായിരങ്ങളുടെ കഷ്ടതകള്‍ നമുക്ക്‌ കാണേണ്ടി വരുന്നത്. വിവാഹം രണ്ട് വ്യക്തികള്‍ തമ്മില്‍ തമ്മില്‍ ആണെന്നും അതിനാല്‍ അക്കാര്യത്തില്‍ കുടുംബക്കാര്‍ ഇടപെടേണ്ടതില്ല എന്ന ചിന്താഗതി ആയിരിക്കാം നമുക്കിടയില്‍ ഇന്റര്‍-സ്റേറ്റ്, ഇന്റര്‍-റിലീജിയസ്, ഇന്റര്‍-നാഷ്ണല്‍ വിവാഹങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം. വിവാഹം ഒരുതരം ഉടമ്പടിയാണെന്ന് സിവില്‍ നിയമത്തില്‍ പറയുന്നുണ്ട്. ആ ചിന്താഗതി വളര്‍ന്നതാവാം വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം. സിനിമകളില്‍ സ്റ്ണ്ടിനു പ്രാധാന്യം ഏറി. പാശ്ചാത്യസിനിമകളില്‍ കാണുന്ന ലൈംഗീക/രെതി രംഗങ്ങളേക്കാള്‍ കൊഴുപ്പിച്ചാണ് നമ്മുടെ നാട്ടില്‍ ചിലര്‍ സിനിമ നിര്‍മിക്കുന്നത് . പല തരത്തിലും വിധത്തിലും ഉള്ള ലൈംഗീകാഭാസ്സത്തരങ്ങള്‍ കുറ്റബോധമില്ലാതെ കാണിക്കുന്നു. അവയില്‍ ചിലതാണ് ഒളിക്യാമറ, നീലച്ചിത്രങ്ങള്‍, ബ്ലാക്ക്‌-മെയില്‍ ലൈംഗീകത, ലൈംഗീക വ്യവസ്സായം-തൊഴില്‍-സാഹ്യത്യ രജന-വാണിഭം എന്നിവ. ഇവയിലെല്ലാം ഉള്ള പാശ്ചാത്യ മൂല്യ സ്വാധീനം തള്ളികളയാനാവില്ല.

മത-ധാര്‍മീക മൂല്യച്ചുതി ഇന്ന് എവിടേയും ചര്‍ച്ചാവിഷയമാണ്. ഒരുപക്ഷേ,ഏറ്റവും അധികം മൂല്യച്ച്യുതി ഉണ്ടായ ഒരു പ്രധാന മേഖലയും അതായിരിക്കാം. മദ്യപാനം എല്ലാ അതിരുകളും കടന്ന് വ്യാപിക്കുകയാണ്. അതുവഴി കുടുംബങ്ങള്‍ തകരുന്നു, വ്യക്തികള്‍ നശിക്കുന്നു, മാനസീക രോഗങ്ങള്‍ വര്‍ധിക്കുന്നു, മത-ധര്‍മ സ്ഥാപനങ്ങള്‍ക്ക് ശോഷണം ഉണ്ടാവുന്നു. പാശ്ചാത്യര്‍ക്കിടയില്‍ ഈ ശോഷണം നേരത്തെതന്നെ വളരെ പ്രകടമായി കാണാമായിരുന്നു. പാശ്ചാതത്യ തത്വശാസ്ത്രങ്ങളുടെ അതിപ്രസരം ഭാരതീയ തത്ത്വശാസ്ത്രങ്ങളെ അടിച്ചമര്‍ത്തുന്നു. യുക്തിവാദം, ആസ്തിത്വ വാദം, നിരീശ്വരവാദം, സുഖ-ഭോഗ സിദ്ധാന്തം എന്നിവയ്ക്ക് പ്രാധാന്യം ലഭിച്ചു ,ലഭിക്കുന്നു.

കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്നു, മയക്കു മരുന്ന് ഉപയോഗം കൂടുന്നു, അജാത ശിശുക്കളുടെ ഹത്യകള്‍ വര്‍ധിക്കുന്നു, പണത്തിന് വേണ്ടി പലതും ചെയ്യാന്‍ പലരും തയ്യാറാകുന്നു, പുത്തന്‍ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ഏറുന്നു,ഇന്റര്‍നെറ്റ്‌ കുറ്റങ്ങള്‍ക്ക് പ്രിയം ഏറെ, കംബൂട്ടര്‍ കുറ്റങ്ങള്‍ വിറ്റഴിക്കപ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ നമുക്കും ഐസില്‍ കാല്‍ വഴുതി വീഴാതിരിക്കാന്‍ ശ്രദ്ധിക്കാം.

No comments :

Post a Comment