From the Criminologist’s Corner-67
Account Criminal Justice
ഗുണ്ടകള്‍ പലതരം-ഗുണ്ടായിസവും പലതരം
ഗുണ്ട(Goonda)എന്ന വാക്ക് ഇംഗ്ലിഷ് നിഘണ്ടുവില്‍ കാണുന്നുണ്ട്.അതിന്,a rogue or hoodlum എന്നാണര്‍ത്ഥം.ഹിന്ദി ഭാഷയില്‍,gundaഎന്ന തരത്തില്‍ അറിയപ്പെടുന്ന ഗുണ്ടകള്‍ക്ക് പല രൂപങ്ങള്‍ ഉണ്ട്. വാടക ഗുണ്ടയെ GOON എന്ന് ഇംഗ്ലിഷില്‍ പറയും. 1940കളിലും അതിനോട് അടുത്തും ഇപ്പോള്‍ നാം കേരളത്തില്‍ കാണുന്ന തരത്തിലുള്ള ഗുണ്ടകള്‍ അമേരിക്കയിലും കാണാമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം പഠനങ്ങള്‍ അവിടെ നടത്തിയിട്ടുണ്ട്. ആ പഠനങ്ങളില്‍ കാണുന്ന തരത്തിലുള്ള ഗുണ്ടകള്‍,ഗുണ്ടാ നേതാക്കള്‍, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍, ഗുണ്ടാ ആക്രമണം, കുടിപ്പക എന്നിവ നമ്മുടെ നാട്ടിലും നമുക്കിപ്പോള്‍ കാണാനാകും. 1970 കളിലും അതിന് ശേഷവും വളര്‍ന്ന്‍ വന്ന ഈ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ സഹിക്കവയ്യാതായപ്പോഴാണ് ഒരു ഗുണ്ടാ ആക്ട് തന്നെ കേരള നിയമ സഭയില്‍ വച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ തന്നെ ,ഒരു കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റുചെയ്തുവെന്നും ഇന്ന് വേറൊരു ഗുണ്ടയെ അയ്യാളോട് കുടിപ്പകയുള്ള മറ്റൊരു ഗുണ്ടാസംഘത്തില്‍ പെട്ടവര്‍ വെട്ടിനുറുക്കിയെന്നും വാര്‍ത്തയുണ്ടായിരുന്നു. നൂറുക്കണക്കിന് ഗുണ്ടാകള്‍-ഗുണ്ടാസംഘങ്ങള്‍ ഉണ്ടെന്നാണ് അനൌദ്യോഗികപഠനങ്ങളില്‍ കാണുന്നത്. രാഷ്ട്രീയക്കാര്‍, ബ്ലെയ്ഡ്കാര്‍, വാഹനവായ്പ കൊടുക്കുന്നവര്‍, അബ്ക്കാരികള്‍, വ്യജവാറ്റുകാര്‍,തൊഴിലാളി സംഘടനകള്‍,മത-ധര്‍മ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണ്ടകളെ ആവശ്യം ഉള്ളതിനാല്‍ ഗുണ്ടാസംഘത്തിലുള്ളവര്‍ ‘ഗുണ്ടാ സേവനം’ എന്നത്രേ പറയാറ്. അവരുടെ വീക്ഷണത്തില്‍ ‘ഗുണ്ടാ പണിയും’ സേവനം ആണ്.
മലയാള സിനിമാകളില്‍ കാണുന്ന തരത്തിലുള്ള തടിയന്മാരോ ഒരു ‘ഉരു’ കണക്കെയുള്ള ‘കാള’ കാളോ അല്ല ഗുണ്ടാകള്‍.ശരിക്കും ഒന്ന് ഊതിയാല്‍ മറിഞ്ഞുവീഴുന്നതരത്തിലുള്ളവരും ഗുണ്ടകളുടെ കൂട്ടത്തില്‍പെടുന്നു. ഒരു ‘വരുമാനം’ ഉണ്ടാക്കാനായി ‘ഗുണ്ടാവേഷം’ കേട്ടുന്നവരും ഉണ്ട്. അതോടെ ഗുണ്ടാ പണി എന്നൊരു പ്രത്യേകതരം ജോലി മലയാള ഭാഷയില്‍ ഉദയം ചെയ്തു.
‘ഗുണ്ടാതോഴിലും തൊഴിലാണ്’ എന്ന ചിന്താഗതി ഉണ്ടാവാന്‍ സാമൂഹ്യമായ പല കാരണങ്ങളും ഉണ്ട്. തൊഴിലില്ലായ്മ ശക്തമായത് ഒരു കാരണമാണെന്ന് പറയപ്പെടുന്നു. പോലീസിന്‍റെ കാര്യക്ഷമതക്കുറവ് ഗുണ്ടകള്‍ക്ക് വളരാന്‍ പ്രചോദനമേകി.’ഗുണ്ടാപ്പണി’ ഒരു വരുമാനമാര്‍ഗമാണെന്ന് മനസ്സിലാക്കിയതോടെ പല ചെറുപ്പക്കാരും മധ്യവയസ്ക്കരും അതിലേക്കു ആകര്‍ഷിക്കപെട്ടു. അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ കാണുന്നതുപോലെ “ a group of youngesters or adolescents who associate closely,often exclusively for social reasons,esp.such a group engaging in deliminquent behavior “ എന്ന അര്‍ത്ഥത്തില്‍ അല്ലാത്ത ഗുണ്ടാകളും കേരളത്തില്‍ ഉണ്ട്. ‘Delinquent Behaviour’ എന്നത് മാറ്റി ‘പണസംമ്പാദനത്തിന്, വരുമാനമുണ്ടാക്കാന്‍, ആഡംബരജീവിതത്തിന്, വയറ്റീപ്പിഴപ്പിന്’ എന്നോക്കെയാക്കി മാറ്റിയാല്‍ പലതും കൂടുതല്‍ വ്യക്തമാകും. കാരണം, ചിലരൊക്കെ, ഗുണ്ടകളെ പോലെ അഭിനയിക്കുന്നവരാണ്. അവാരും ഗുണ്ടകള്‍ ചെയ്യുന്നത്പോലെ ‘ അക്ക്രമണസ്വഭാവം കാണിക്കുന്നവരല്ല. അക്കാരണത്താല്‍ ഇവിടെ ഗുണ്ടകളെ –(൧) വയറ്റീപ്പിഴപ്പ് ഗുണ്ടകള്‍,(൨)വരുമാനത്തിനായുള്ള ഗുണ്ടകള്‍,(൩)ആഡംബരജീവിത ഗുണ്ടകള്‍,(൪)ടൈ കെട്ടിയ ഗുണ്ടകള്‍,(൫)അഭിനയവീരഗുണ്ടകള്‍,(൬) അക്ക്രമ സ്വഭാവ ഗുണ്ടകള്‍, എന്ന രീതിയിലാണ് തരം തിരിക്കേണ്ടത്.അവരില്‍ ‘അക്ക്രമ സ്വഭാവ ഗുണ്ടകള്‍, ആഡംബരജീവിത ഗുണ്ടകള്‍’-ഇവരെ വേര്‍തിരിച്ച് പഠനവിധേയമാക്കേണ്ടതാണ്.അതല്ലാതെ, ഒരു ഗുണ്ടാ നേതാവിന്‍റെകൂടെ പ്രവര്ത്തിക്കുന്നവരെ, വേഷം കേട്ടുന്നവരെ, വരുമാനം ഉണ്ടാക്കുന്നവരെയെല്ലാം ഗുണ്ടകള്‍ എന്ന തരത്തില്‍ കണക്കാക്കുന്നതില്‍ അര്‍ത്ഥം ഇല്ല. ഗുണ്ടാ ആക്റ്റ് യഥാര്‍ത്ത ഗുണ്ടകള്‍ക്കെതിരെ ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തെക്കാളേറെ അത് ദോഷം ചെയ്യും. എന്തായാലും, ഗവേഷണം ആവശ്യപ്പെടുന്ന ഒരു മേഖലയാണത്.
No comments :
Post a Comment