Sunday, 6 March 2011

From the Criminologist's Corner-43

From the Criminologist’s Corner-43

കാലം തെറ്റി വിധിക്കുന്ന കഠിന ജെയില്‍ ശിക്ഷ ശവദാഹത്തിന് വേണ്ടിയാണോ?

1986ല്‍ ഞാന്‍ അമേരിക്കയില്‍ കണ്ട പലതും ഇപ്പോള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് എന്ന് പറയാന്‍ പറ്റുന്നില്ല. ഒന്നും ഓര്‍മിക്കാന്‍ പറ്റുന്നില്ല; ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുമില്ല. അന്ന് കണ്ടവരില്‍ ചിലരെ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു. പലരും മരിച്ച്ചുപോയി.ജീവിച്ചിരിക്കുന്നവര്‍ തന്നെ വയസ്സികളും വയസ്സന്മാരും ആയി മാറിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോഴാണ് മലയാളം ടെലിവിഷനില്‍ ഒരു വാര്‍ത്ത കേട്ടത്.കേരളത്തിലെ ഒരു മുന്‍ വൈദുതി മന്ത്രിയെ ആദ്യേഹത്തിന്‍റെ 76-)o വയസ്സില്‍ പല ദശകങ്ങള്‍ കഴിഞ്ഞൊരു കേസ്സില്‍ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നുവെന്ന്. കുറച്ച് ദിവസ്സം മുന്‍പ്, 40 വര്‍ഷം മുന്‍പ്‌ നടന്ന മറ്റൊരു കേസ്സില്‍ ഒരു ഉയര്‍ന്ന പോലിസ്‌ ഉദ്യോഗസ്ഥനെ ജീവപര്യന്തം ജെയില്‍ ശിക്ഷക്ക് വിധിച്ചത്രേ

ഈശ്വരാ! കേസ്സുകളുടെ മെരിട്ടിലേക്കൊന്നും ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. നമ്മുടെ നീതിനിര്‍വഹണ സംവിധാനത്തിന്‍റെ പുരാവസ്തുഗവേഷണതാല്‍പ്പര്യത്തെ ക്കുറിച്ച് വെറുതെ ഒരു നിമിഷം ചിന്തിച്ച്പോയി. നാല്‍പത്‌ വര്‍ഷത്തിന് ശേഷം ഒരു പോലിസ്‌ ഉദ്യോഗസ്ഥന്‍,നേരത്തെ സൂചിപ്പിച്ചത്പോലെ, അദ്ദേഹത്തിന്‍റെ 76-oവയസ്സില്‍ ശിക്ഷിക്കപ്പെട്ടു. നീണ്ട 17വര്‍ഷം കഴിഞ്ഞീട്ടും അഭയാ കേസ്സിന്‍റെ വിചാരണ എങ്ങും എത്താതെ നില്‍ക്കുന്നു. നാര്‍കോ ടെസ്റ്റിന്‍റെ പ്രസക്തിയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുന്നു. 15വര്‍ഷത്തിനുശേഷം ഐസ്ക്രിം കേസ് വീണ്ടും പൊന്തിവന്നിരിക്കുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ വരെ വിമര്‍ശിക്കപ്പെടുന്നു.ചില പ്രതികള്‍ക്കെതിരെ കേസ്‌ എടുത്ത് എ.ഡി.ജി.പി.യുടെ നേതൃത്ത്വത്തില്‍ അനേഷണം നടക്കുന്നു. ജലസേചന മന്ത്രിയായിരുന്ന മറ്റൊരു വ്യക്തിയുടെ പേരിലും കേസ്‌. ഇനിയും പലരും ജെയിലില്‍ പോകുമെന്നും മുഖ്യമന്ത്രി വരെ പ്രസ്താവന നടത്തുന്നു. അങ്ങനെ പുനരന്വേഷണം നടത്തുന്ന കേസ്സുകളില്‍ കേസ്‌ അന്വേഷിച്ച്കഴിയുമ്പോള്‍ ആരൊക്കെ ജീവിച്ച്രിക്കുമെന്നറിയില്ല. അപ്പോഴാണ്‌ പല ദശകങ്ങള്‍ കഴിഞ്ഞൊരു കേസ്സില്‍ ഒരു മുന്‍മന്ത്രിയെ കഠിനതടവിന് ശിക്ഷിച്ചിരിക്കുന വാര്‍ത്ത കേട്ടത്. രാഷ്ട്രീയക്കാര്‍ പൊതുവേ ശിക്ഷിക്കപ്പെടാറില്ല എന്നത് ശരിയാണ്. പക്ഷെ, ഒരു മുന്‍മന്ത്രിയെ പല വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷിച്ചിരിക്കുന്ന കേസ്‌ എന്താണെന്ന്പോലും അറിയാന്‍ പാടില്ലാത്ത ഒരു വന്‍ വിഭാഗം മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍! തീര്‍ന്നില്ല , അടിയന്തിരാവസ്ഥകാലത്ത്‌ പോലിസ്‌ കസ്റ്റഡിയില്‍(1975-’76) മരണപെട്ട രാജന്‍ എന്ന എന്ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ലോക്കപ്മരണം പുനരന്യേഷിക്കണം എന്നാവശ്യപ്പെട്ട് മുന്‍ നക്സലൈറ്റുകല്‍ ഉള്‍പ്പെടെ ചിലര്‍ ഇപ്പോള്‍ രംഗ ത്തിറങ്ങിയിരിക്കുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചാകാത്ത കേസുകളുടെ കൂമ്പാരം ഇനിയും ഉണ്ടാകാം ധാരാളം!

മനുഷ്യരുടെ ഏത് പ്രവര്‍ത്തിക്കും സ്ഥലകാല പരിമിതികള്‍ ഉണ്ട്. ഈ തത്ത്വത്തിന് മനുഷ്യനോളം പ്രായവും ഉണ്ട്. ഒരാള്‍ ജീവിച്ചിരിക്കുന്നൂ എന്ന ഒരു ഒറ്റ കാരണം കൊണ്ട് അയ്യാള്‍ ചെയ്തുവേന്നാരോപിക്കപ്പെടുന്നൊരു പ്രവര്‍ത്തിയുടെ ഫലം മരണത്തോളം നീളുന്നത് ശരിയല്ല. അതിനു ധാര്‍മീകമായ അടിത്തറയും ഇല്ല. ജീവപര്യന്തൃം തടവ്‌ ശിക്ഷ എന്നതിന്‍റെ അര്‍ത്ഥം ജീവിതഅവസാനം വരെയാണെന്ന് ജഡ്ജിമാര്‍ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും അത് ആ വാക്കിന്‍റെ നിഘണ്ടുവില്‍ കാണുന്ന അര്‍ത്ഥം മാത്രമാണെന്നും അതിനാല്‍ അതുപോലെ കണക്കാക്കിയാല്‍ മതിയെന്നും പറയുന്നവര്‍ ഉണ്ട്. ഒരുതരം ശിക്ഷക്ക് അതിന്‍റെ അര്‍ത്ഥവും ലക്ഷ്യവും തത്ത്വശാസ്ത്രവും ചരിത്രവും ഉണ്ടെന്ന് അവര്‍ ഓര്‍ത്താല്‍ കൊള്ളാം. അങ്ങനെ വരുമ്പോള്‍ , ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വരെ ജീവപര്യന്തം ശിക്ഷ വിധിക്കുന്ന രാജ്യങ്ങളില്‍ ആ ശിക്ഷ ഒരു മനുഷ്യന്‍റെ കുറ്റകരമായ പ്രവര്‍ത്തിയുടെ അന്യേഷണ/ വിചാരണ/ ശിക്ഷാ കാലാവതിയുടെ ദൈര്‍ഘൃവുമായി ബന്ധിപ്പിക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായം ഇന്നുണ്ട്. എല്ലാം കൂടി പതിനാല് വര്‍ഷമായി നിജപ്പെടുത്തുക അഭിലക്ഷനീയം തന്നെ. അതല്ലാതെ, പണ്ടെങ്ങാനൊ അംഗീകരിച്ചിരുന്ന കാലപ്പഴക്കമുള്ള നിയമ-നീതി തത്ത്വങ്ങളെ മുറുകെപ്പിടിച്ച് മരണം വരെ ഒരാളെ വേട്ടചാടുന്നത് അനീതിയാണെന്ന് കരുതുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെടുന്നു. ക്രിമിനല്‍ കുറ്റങ്ങളുടെ അന്യേഷണ-വിചാരണ കാലവതി നിശ്ചയിച്ച് നിയമ നിര്‍മാണം നടത്തുക.താല്‍പ്പരകക്ഷികള്‍ ഉണ്ടെങ്കില്‍ ആരെയും എപ്പോള്‍ വേണമെങ്കിലും കഷ്ടപ്പെടുത്താം എന്ന ചിന്താഗതി വളര്‍ത്തുന്നത് നല്ലതല്ല.. ഇപ്പോള്‍ നാം കേരളത്തില്‍ കാണുന്നതും മറിച്ചല്ല എന്ന് കരുതുവാനേ കഴിയുന്നുള്ളു. കാലങ്ങളുടെ നീക്കത്തില്‍ മനുഷ്യരിലുണ്ടാവുന്ന മാറ്റങ്ങള്‍ വളരെയാണ്. പലരെയും കാണുന്നുപോലും ഇല്ല.

ഇവിടെ വ്യക്തികള്‍ക്കല്ല പ്രാധാന്യം.ഒരു തത്ത്വത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഒരാള്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റകരമായ പ്രവര്‍ത്തിക്ക് കാലവതി വച്ച്, ആ കുറ്റകൃത്യം ചെയ്തവനെ കാലാവതിക്കുള്ളില്‍ വച്ച് ശിക്ഷിക്കുക. അതെല്ലായെങ്കില്‍ ആ കുറ്റം ചെയ്തവനെ താത്ത്വികമായി ശിക്ഷിക്കുക. അയ്യാള്‍ക്ക് ശാരീരികവും മാനസ്സീകവുമായ പീഡനങ്ങള്‍ പല പതിറ്റാണ്ടുകള്‍ കഴിഞ്ഞ് കൊടുക്കുന്ന കാടന്‍ ശിക്ഷാരീതികള്‍ക്ക് അറുതി വരുത്തേണ്ടതാണ്. ഒരു കേസ്‌ ഉണ്ടായാല്‍ അതിന്‍റെ വിധി വരുന്നതുവരെ ഒരാള്‍ അനുഭവിക്കുന്ന വേദനയും പീഡനങ്ങളും മതിയായ ശിക്ഷയായി കണക്കാക്കി അവരെ ജെയിലിലേക്ക് അയക്കാതിരിക്കുക. 14 വര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞ കേസുകള്‍ അവസാനിപ്പിക്കുക. അങ്ങനെ കാലാവതി നിശ്ചയിച്ച് കേസുകള്‍ അവസ്സാനിപ്പിക്കുന്ന നിയമങ്ങള്‍ ഇപ്പോള്‍തന്നെ നിലവില്‍ ഉണ്ട്. അവയുടെ വ്യാപ്തി കൂട്ടുക. അതല്ലാതെ 15ഉം 16ഉം 20ഉം 40ഉം വര്‍ഷം പഴക്കമുള്ള കേസുകളിലെ വയസ്സന്മാരായ പ്രതികള്‍ക്ക് എന്തിനീ ജെയില്‍ ശിക്ഷ? അവരുടെ ശവദാഹം നടത്താനായി അങ്ങനെ അവരെ അവിടേക്ക് വിടുന്നതില്‍ അര്‍ത്ഥമില്ല. വയോവ്രദ്ധര്‍ക്ക് പ്രത്യേക നയം ഉണ്ടാക്കുമ്പോള്‍ ഇക്കാര്യം കൂടെ പരിഗണിക്കുക.ഇതാണ് എന്‍റെ നിര്‍ദേശം .

No comments :

Post a Comment