Friday, 11 March 2011

From the Criminologist's Corner-51

From the Criminologist’s Corner-51

മലം എറിഞ്ഞ് കളിക്കുന്നവര്‍

സ്കാത്തോളോജി (Scatology) എന്നൊരു പഠന വിഭാഗം ഉണ്ട്. മലത്തെ കുറിച്ചാണ് അവര്‍ പഠിക്കുന്നത്. Coprolangia എന്നൊരു മാനസീക രോഗവുമുണ്ട്. .മലത്തിന്‍റെ ഉപയോഗം വഴി കിട്ടുന്ന ലൈംഗീക സുഖമാണത്. പട്ടണങ്ങളിലും നഗരങ്ങളിലും മലം ശേഖരിച്ച് വ്രത്തിവരുത്തുന്ന തോട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ പരസ്പ്പരം മലം എറിഞ്ഞ് കളിക്കുമായിരുന്നു എന്ന് കേട്ടീട്ടുണ്ട്. ഇപ്പോള്‍ അക്കൂട്ടര്‍ കേരളത്തില്‍ ഇല്ല. ഇതൊക്കെ എഴുതാന്‍ എന്താ കാരണം? ചിലര്‍ കുറ്റം ചെയ്യുന്നതിനായി മലം ഉപയോഗിക്കുന്നു. ഒരു കുറ്റകൃത്യം ചെയ്തുകഴിഞ്ഞാല്‍ ആ സ്ഥലത്ത് മലമൂത്രവിസ്സര്‍ജനം ചെയ്ത്‌ പോകുന്നവര്‍ ഉണ്ട്. കുറച്ച് നാള്‍ മുന്‍പ്‌ കേരളത്തിലെ ഒരു വനിതാ എം.എല്‍.എ.യുടെ വീടിന് നേരെ മലം എറിഞ്ഞു എന്നൊരു വാര്‍ത്ത കണ്ടിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ഒരു മാന്യവ്യക്തിയുടെ ഫ്രിഡ്ജില്‍ മലം വച്ചിരുന്നതായും വാര്‍ത്ത ഉണ്ടായിരുന്നു.

മലം കൊണ്ട് എറിയുന്നവരെ പോലെതന്നെ മ്ലേഛമാണ് പരസ്പ്പരം വാക്കുകൊണ്ട് തെറിയഭിഷേകം നടത്തുന്നത്. അക്കാര്യത്തില്‍ നമ്മുടെ ചില മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ കുപ്രസിദ്ധിയാര്‍ജിച്ചവരാണ്.ഈയിടെ കേരളത്തിലൊരു ലൈംഗീക അപവാദ കേസുമായി ബന്ധപ്പെട്ടൊരു മുന്‍മന്ത്രിയുടെ പതിനഞ്ചു കൊല്ലം മുന്‍പുണ്ടായ കേസ്‌ കുത്തിപോക്കികൊണ്ടുവന്ന് സംസ്ഥാനത്ത്‌ ചര്‍ച്ചാവിഷയം ആക്കിയിട്ടുണ്ട്. പ്രസ്തുത പെണ്‍ വാണിഭ കേസിനോടനുബന്ധിച്ച് ചില രസ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍ തെറിയഭിഷേകം നടത്തുന്നതായി മാധ്യമങ്ങളില്‍ കാണുകയുണ്ടായി. പെണ്ണുകേസെന്ന് പറഞ്ഞാല്‍ പൊതുവേ നാറ്റകേസാണെന്ന് എല്ലാവര്‍ക്കും അറിയാം. എത്രയോ രാഷ്ട്രീയക്കാര്‍,ലോകനേതാക്കള്‍, ഭരണാധികാരികള്‍ പെണ്ണുകേസ്സില്‍ തട്ടി ആരും അല്ലാതായിരിക്കുന്നു ലോകചരിത്രത്തില്‍! അമേരിക്കയില്‍ തന്നെ ഒരു മുന്‍ പ്രസിഡന്‍റ് അത്തരത്തില്‍ ഒരു കേസ്സില്‍ ഉള്‍പ്പെട്ട് അപഹാസ്യനായത് പലരും മറന്നീട്ടില്ല.

മലം എറിഞ്ഞ് കളിക്കുന്ന കണക്കെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയാളുകളെ നാറ്റുകയാണ് . അതില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മതപന്ഢിതരും സ്ത്രീകളും ‘മാന്യന്മാരു’മെല്ലാം ഉള്‍പ്പെടുന്നതായി കാണുന്നു. ജഡ്‌ജിമാര്‍,വക്കീലന്മാര്‍, പ്രോസെകൂട്ടര്‍മാര്‍, മന്ത്രിപുത്രന്മാര്‍, മുന്‍മന്ത്രിമാര്‍ ,രാഷ്ട്രീയനേതാക്കള്‍ തുടങ്ങി പലരും പരസ്പ്പരം മലം എറിഞ്ഞും (അല്ലാതേയും) അസഭ്യവര്‍ഷം നടത്തിയും ആഹ്ലാദിക്കുന്നു! ആസന്നമായിരിക്കുന്ന പോതുതിരെഞ്ഞെടുപ്പ് മുന്നിറുത്തിയായാലും വോട്ടുബാങ്കിനായാലും രാഷ്ട്രീയനേട്ടത്തിനായാലും പറയുന്നതും ചെയ്യുന്നതും അതിര് കടക്കുന്നില്ലേയെന്ന് രാഷ്ട്രീയകാരും മറ്റുള്ളവരും തന്നെ ചിന്തിക്കുന്നത് കൊള്ളാം. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നത് വഴി ജനാധിപത്യത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് കോട്ടം തട്ടുന്നുവെന്നോര്‍ക്കുക.

പിടിച്ചതിലും വലുതാണ്‌ ആളയില്‍ ഇരിക്കുന്നത് എന്ന രീതിയിലാണ് പെണ്‍ വാണിഭവുമായി നേരിട്ട് ബന്ധമില്ലത്ത്തവര്‍ പത്രസംമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പറയുന്നത്. മറ്റ് രാജ്യങ്ങളിലും സംസ്കാരങ്ങളിലും ഇങ്ങനെയോക്കെതന്നെയാണോ കാര്യങ്ങള്‍ നീങ്ങുന്നതെന്നറിയില്ല. എന്തായാലും, ഈ ചെളിവാരിയെറിയല്‍ അഭിലക്ഷനീയമല്ല. വാതുവക്കുമ്പോള്‍ ‘വണ്ടുരുട്ടിപഴം’ തരാം എന്ന് പറഞ്ഞ് കുട്ടികള്‍ കളിക്കുന്നതുപോലെ നമ്മുടെ നാട്ടില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന പെണ്‍ വാണിഭ കഥകളിലും ‘വണ്ടുരുട്ടിപഴം’ എറിഞ്ഞ് കളിക്കരുത്. അത് ഒരുതരം മാനസീക രോഗമാണെന്ന് പറയേണ്ടിവരുന്നു. അതിന് ചികില്‍സ തേടുകയാണ് വേണ്ടത്. മാന്യത പുലര്‍ത്തി മാധ്യമങ്ങളില്‍ സംസാരിക്കുക. മലം എറിഞ്ഞ് കളിക്കല്ലേ എന്നൊരപേക്ഷ.

No comments :

Post a Comment