From the Criminologist’s Corner-55
Account Criminal Justice
ചൂളം വിളിക്കുന്ന കാറ്റോ?
ഇന്നലെ രാത്രി മുഴുവനും ഒരുതരം പ്രത്യേക ശബ്ദത്തില്‍ ചൂളം വിളിക്കുന്നത് പോലെ അനുഭവപ്പെട്ടു. വെളിയിലേക്ക് നോക്കിയപ്പോഴാണ് വളരെ വലിയ ശബ്ദത്തില്‍ ചൂളം വിളിക്കുന്ന ഒരുതരം കാറ്റ്.
“കേള്‍ക്കാനെത്ര ആരോജകമാനെന്നോ?
കേട്ടാലേയത് ചോല്ലാനാകൂ” എന്ന് ആരോ പാടിയതുപോലെ. അത്ര അരോജകം ആയിരുന്നൂ ആ ചൂളം വിളി.
രാവിലെ 8മണി ആയീട്ടും ചൂളം വിളിക്ക് യാതൊരു കുറവും ഉണ്ടായില്ല. അര്‍ക്കന്‍സായിലെ ബെന്‍ഡന്‍വില്ല പട്ടണം ചുഴലിക്കാറ്റ് ഉണ്ടാകുന്ന സ്ഥലമാണെന്ന് കേടീട്ടുണ്ട്. ചുഴലിക്കാറ്റൊ മറ്റോ ആണോ ഈശ്വരാ എന്നറിയാന്‍ വീടിന് വെളിയിലെക്കൊന്ന് ഇറങ്ങി നോക്കി. അന്തരീക്ഷതാപം 15ഡിഗ്രീ സെല്‍സിയസ് ആയിരുന്നെങ്കിലും നല്ല തണുപ്പുണ്ടായിരുന്നു.ശക്തമായ കാറ്റായതിനാല്‍ വെളിയില്‍ അങ്ങനെ നില്‍ക്കാനും കഴിയുന്നില്ല. അതവിടെ ഇരിക്കട്ടെ.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലോ? പ്രകൃതിയല്ല അവിടത്തെ ഉപദ്രപകാരി. പ്രകൃതിയുടെ കനിവിനെ ദുരുപയോഗിക്കുന്ന ഒരുകൂട്ടം സ്ഥാപിത തല്‍പ്പര്യക്കാര്‍-ഒരുകൂട്ടം താല്‍പ്പര കക്ഷികള്‍.!
അപ്പോഴാണ് കരിക്കകം –പാര്‍വതി പുത്തനാര്‍ വാഹന ദുരന്തത്തെ കുറിച്ചുള്ള വാര്‍ത്ത കേട്ടത്. അഞ്ചു പിഞ്ചു കുഞ്ഞുങ്ങളും ഒരു ആയയും മരിച്ചെന്നും രണ്ട് പേരുടെ നില ഗുരുതരം ആണെന്നും അറിഞ്ഞു. അമിത വേഗവും റോഡിന്‍റെ ശോച്യാവസ്ഥയും ആയിരുന്നു അപകട കാരണങ്ങള്‍ എന്ന് കളക്ടരുടെ അന്യേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞു..റോഡിന്‍റെ മോശം സ്ഥിതി അപകടത്തിന്‍റെ തീവ്രത വര്ധിപ്പിച്ചുവേന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതൊരു ഭാഗത്ത്. മറുഭാഗത്തോ? റോഡില്‍ സമ്മേളനങ്ങള്‍ നടത്താമെന്നും അതിനായി റോഡ് ഗതാഗതം നിയന്ത്രിക്കാം എന്നും കാണിച്ചുള്ള നിയമനിര്‍മാണം. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പാസ്സാക്കുന്നു. റോഡിലുള്ള സമ്മേളനങ്ങളും റോഡിന്‍റെ ദയനീയ അവസ്ഥയും പലപ്പോഴും വന്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമായീട്ടുണ്ടെന്ന് അറിയാവുന്ന ജനപ്രതിനിധികള്‍ എല്ലാവരും കൂടി കോടതിവിധി മറികടന്ന് സമ്മേളനങ്ങള്‍ റോഡില്‍ നടത്താന്‍ നിയമം നിര്‍മിക്കുന്നു.കഷ്ടം!
റോഡില്‍ സമ്മേളനം നടത്തുന്നതും ഗതാഗതം നിയന്ത്രിക്കുന്നതും തെറ്റാണെന്ന് സമര്‍ദ്ധിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ അക്കമിട്ട് ഏത് കോടതിയില്‍ പറഞ്ഞാലും എത്രയധികം ആളുകള്‍ കരുതിയാലും അവ തങ്ങളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് കണ്ടാല്‍-സ്വാര്‍ത്ഥതാല്പ്പര്യനേട്ടങ്ങള്‍ക്ക് ആവശൃമാനെന്നു വന്നാല്‍? നമ്മുടെ രാഷ്ട്രീയക്കാര്‍ നിയമം ഉണ്ടാക്കിയിരിക്കും. അതില്‍ ഭരണ കക്ഷിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസം ഉണ്ടായിരിക്കില്ല. ആറ്റുകാല്‍ പൊങ്കാലയും തൃശ്ശൂര്‍ പൂരവും അര്‍ത്തുങ്കല്‍ പെരുന്നാളുമെല്ലാം അപ്പോള്‍ എടുത്തുകൊണ്ടുവരും. അവയെല്ലാം വെറും പ്രാദേശികമായീട്ട് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്നൊരു പ്രത്യക പരിപാടിയാണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്? പക്ഷെ അവയെ താങ്ങായി കൊണ്ടുവന്ന് സംസ്ഥാനമൊട്ടാകെ റോഡുകളില്‍ ഏതുസമയത്തും എങ്ങനേയും എത്രനേരം വേണമെങ്കിലും സമ്മേളനങ്ങള്‍ നടത്തുന്നതിനെ നിയമനിര്മാണം വഴി ന്യയീകരിക്കുകയെന്നുപറഞ്ഞാല്‍? രാഷ്ട്രീയക്കാരല്ലാത്തവര്‍ ഉറക്കെ ചിന്തിക്കട്ടെ!
റോഡുകള്‍ ഗതാഗതത്തിനുള്ളതാണ്. പക്ഷെ,അവയെ സമ്മേളനനഗരികള്‍ ആക്കി മാറ്റുന്നത് പ്രകൃതി പ്രത്യേകമായി കനിഞ്ഞനുഗ്രഹിച്ചതുകൊണ്ട് മാത്രമാണ്. അര്‍ക്കസായിലെ കാറ്റിന്‍റെ ചൂളം വിളിയും ഇവിടത്തെ തണുപ്പും മഞ്ഞുപെയ്യലും ഐസും ചുഴലിക്കാറ്റും കൊടുംകാറ്റും നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍(അങ്ങനെ വരല്ലേ ദൈവമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്) റോഡുകളിലെ ഇത്തരം തോന്ന്യാസ്സങ്ങള്‍ക്ക് നിയമനിര്‍മാണം നടത്തുമായിരുന്നോ? പ്രകൃതി കാണിക്കുന്ന സ്നേഹം മനുഷ്യര്‍ക്ക് ഉപദ്രപകരമാക്കിമാറ്റുന്ന ഈ മനസ്ഥിതി ഈശ്വരന്‍ പോലും പൊറുക്കില്ല. ‘ഉറങ്ങുന്നവരെ വിളിച്ച് എഴുന്നെല്‍പ്പിക്കം,എന്നാല്‍ ഉറക്കം നടിച്ച് കിടക്കുന്നവരെ വിളിച്ചാലും വിളിച്ചാലും എണീപ്പിക്കാന്‍ ആവില്ല.’- എന്ന് പറയുന്നതുപോലെ ഏത് കോടതി എത്ര പറഞ്ഞാലും –ഏത് മനുഷ്യര്‍ എത്ര ഉച്ചത്തില്‍ കരഞ്ഞാലും സമ്മേളനങ്ങളും രാഷ്ട്രീയവിശദീകരണ യോഗങ്ങളും വോട്ടുബാങ്കും തമ്മില്‍ തമ്മില്‍ ഇത്രയേറെ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഉടയതമ്പുരാന്‍ വിചാരിച്ചാലും ഒന്നും നടക്കില്ല നമ്മുടെ നാട്ടില്‍. ഉടയതമ്പുരാനെ മാറ്റിനിറുത്തിയും നിയമനിര്‍മാണം നടത്താന്‍ രാഷ്ട്രീയക്കാര്‍ക്കാകും എന്നോര്‍ക്കുക.
No comments :
Post a Comment