From the Criminologist’s Corner-65
Account Criminal Justice
‘പീറ’ കള്ളന്മാരും ‘പെരും’ കള്ളന്മാരും
‘പീറ’ കള്ളന്മാര്‍ എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ കോഴി,തേങ്ങാ,അടക്കാ, ഏത്തക്കുല തുടങ്ങിയവയെ കട്ടുകൊണ്ടുപോകുന്ന ചെറിയ-ചെറിയ കള്ളന്മാരാണെന്ന് അര്‍ത്ഥം. കട്ടെടുക്കുന്നതിനിടയില്‍ അവര്‍ പിടിക്കപെട്ടാല്‍ അടി കൊള്ളുമെന്നതില്‍ തര്‍ക്കം ഇല്ല. മരത്തില്‍ കെട്ടിയിട്ടുവരെ അവരെ അടിക്കുന്നത് കാണാം.പോക്കറ്റ് അടിക്കുന്നവരെ പിടികൂടിയാല്‍, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ യാത്രക്കിടയില്‍ കണ്ടാല്‍-അവര്‍ക്കെല്ലാം തെരുവ് നീതി എന്ന് പരക്കെ പറയുന്ന പൊതുജനങ്ങളുടെ ‘കൈകാര്യം ചെയ്യല്‍’ ഉറപ്പായും കിട്ടും. അമേരിക്കയില്‍ ‘shoplifting’ എന്നൊരു കുട്ടക്രിത്യമുണ്ട്. ഏത് മാളിലും സര്‍വ സ്വതന്ത്രനായി നടന്ന് സാധനങ്ങള്‍ എടുത്ത് പരിശോധിക്കാന്‍ ജനങ്ങള്‍ക്കാകും. നമ്മുടെ നാട്ടിലും അതിപ്പോള്‍ കാണാം.അവിടെ ക്യാമറകള്‍ വചീട്ടുണ്ടെന്നും മാളില്‍ വരുന്നവരെ സസൂഷ്മം വീക്ഷിക്കുന്നുണ്ടെന്നുമാണ് പറയപ്പെടുന്നത്. ഓരോ സാധനത്ത്തിലും വച്ചിരിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഏതെങ്കിലും സാധനങ്ങള്‍ കട്ടെടുത്ത് കൊണ്ടുപോകുന്നവരെ കൈയോടെ പിടികൂടാന്‍ സഹായിക്കുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതൊക്കെ എത്ര ശരിയാണോ ആവോ? ശരിയാണോ തെറ്റാണോ എന്ന് പരീക്ഷിക്കാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു. പിടിക്കപ്പെട്ടാല്‍ ‘അകത്ത്’ പോകേണ്ടി വരുമെന്നുള്ളതിനാല്‍ ആ സാഹസ്സത്തിനോന്നും മുതിരാന്‍ ഞാന്‍ തയ്യാറുമാല്ലായിരുന്നു. എന്തായാലും shoplifting എന്ന കുറ്റകൃത്യം ധാരാളം നടക്കുന്നുവെന്നാണ് പറഞ്ഞ് കേട്ടത്. പിടിക്കപെട്ടാല്‍ അവരെ പോലീസിന് കൈമാറും. അക്കാര്യങ്ങളെല്ലാം അവിടെ ഇരിക്കട്ടെ.
നമ്മുടെ നാട്ടിലെ ’പീറ’ കള്ളന്മാരെല്ലാം എവിടെ പോയി? മരുന്നിന് ഒരെണ്ണത്തെ കാണണമെങ്കില്‍ ഏതെങ്കിലും ജയിലിലേക്ക് പോകേണ്ട സ്ഥിതിവിശേഷമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. പോലിസ് സ്റ്റേഷനിലും കോടതി വരാന്തകളിലും പണ്ടൊക്കെ കണ്ടിരുന്ന ‘പീറ’ കള്ളന്മാര്‍ വിധി വരുന്നതോടെ പലരും കുറ്റവിമുക്തരാവുമെന്നതിനാല്‍ അവരെ കാണണമെങ്കില്‍ ജയിലില്‍ തന്നെ പോകേണ്ടതായി വരുന്നു. പിന്നെ കോഴിയെ കട്ടാല്‍,തേങ്ങാ മോഷ്ടിച്ചാല്‍,കായക്കുല കട്ടെടുത്താല്‍ ഇന്ന് പലരും കേസ് രജിസ്റ്റര്‍ ചെയ്യാറില്ലെന്നും അങ്ങനെ രജിസ്റ്റര്‍ ചെയ്ത് അന്യേഷിച്ചാല്‍ അന്യേഷണം നടത്തുന്നവര്‍ക്ക് കൊടുക്കേണ്ടിവരുന്ന തുക-ചെലവ്; അതിനുള്ള ബുദ്ധിമുട്ട്-ഇവയൊക്കെ ഒഴിവാക്കാനാവുമെന്നതിനാല്‍ പലരും അത്തരത്തിലുള്ള സാഹസ്സത്തിനോന്നും മുതിരാറുമില്ല.
‘കുറ്റകൃത്യങ്ങള്‍ ഒരു സമൂഹത്തില്‍ കൂടുന്നില്ല;കുറയുന്നുമില്ല’ എന്ന കുറ്റകൃത്യശാസ്ത്രസിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ഒരുതരം കുറ്റകൃത്യത്തിന് രൂപാന്തരം വന്ന് മറ്റൊന്നായി മാറുന്നുവെന്ന്. അങ്ങനെ പഠിക്കുമ്പോള്‍ ഇപ്പോള്‍ നാം കാണാത്ത ‘പീറ’ കള്ളന്മാര്‍ക്ക് പകരം നമ്മള്‍ കാണുന്നത് ‘പേരും’ കള്ളന്മാരെയാണ്. നിത്യേനെയെന്നോണം അക്കൂട്ടരെ ടി.വി.യില്‍ കാണിക്കാറുമുണ്ട്. അവരെ നമുക്ക് കായികരംഗത്ത്-സ്റ്റേഡിയം നിര്‍മാണ മേഖലയില്‍ കാണാനോക്കും. കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തുന്നവരെ ആരും ‘കൈകാര്യം’ ചെയ്ത് നമ്മള്‍ നേരത്തെ പറഞ്ഞ തെ രിവ് നീതിക്ക് വിധേയരാക്കുന്നില്ല. പെണ്‍വാണിഭ രംഗത്ത്, വിദേശയാത്ര ചെയ്യുന്നവരുടെ കൂട്ടത്തില്‍,സര്‍ക്കാര്‍ കോണ്‍ട്രാക്ട് കൊടുക്കുന്നവരില്‍-എടുക്കുന്നവരില്‍ ലോട്ടറി നടത്തുന്നവരില്‍,ലോട്ടറി അന്വേഷണം അട്ടിമറിക്കുന്നവരില്‍,ഭുമി കൈയേറ്റം നടത്തുന്നവരില്‍,ഭുമി കച്ചവടം നടത്തു ന്നവരില്‍,ജഡ്‌ജിമാരില്‍,വക്കിലന്മാരില്‍,ഉന്നത പോലിസ് ഉദ്യോഗസ്ഥരില്‍,രാഷ്ട്രീയക്കാരില്‍, വ്യാപാരി-വ്യവസ്സായികളില്‍, സ്ത്രീക്ഷേമ പ്രവര്‍ത്തകരില്‍, ഉപവിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവരില്‍, ദൈവത്തേയും ദൈവനാമത്തേയും വിറ്റുകാശാക്കുന്നവരില്‍, രോഗശാന്തി ശുശ്രൂഷ ചെയ്യുന്നവരില്‍,ആള്‍ദൈവങ്ങളില്‍, പത്രപ്രവര്‍ത്തകരില്‍, മദ്യവ്യാപാരികളില്‍, റിസോര്‍ട്ട് ഉടമകളില്‍, ശരീരത്തില്‍ തിരുമ്മുനടത്തുന്നവരില്‍, ബ്ലയിഡ്-പണ്ടം പണയം നടത്തുന്നവരില്‍, മാഫിയാകളില്‍, വ്യാജ പ്രകൃതി സംരക്ഷണ സ്നേഹികളില്‍, വ്യാജ മ്രഗപ്രേമികളില്‍, കള്ള ആതുരസേവനം നടത്തുന്നവരില്‍, അനാഥാലയ നടത്തിപ്പുകാരില്‍,മന്ദബുദ്ധികളെ നോക്കി പറ്റിപ്പ് നടത്തുന്നവരില്‍,മത്സരോട്ടം സംഘടിപ്പിക്കുവരില്‍, സിനിമാക്കാരില്‍, സീരിയല്‍ നിര്‍മാതാക്കളില്‍, റിയാലിറ്റിഷോ നടത്തുന്നവരില്‍, ഒളിക്യാമാരക്കാരില്‍-ദൈമമേ,ലിസ്റ്റ് നീണ്ട്-നീണ്ട് പോകുന്നു.’പീറ’ കള്ളനെ വല്ല കാഴ്ച ബെന്ഗ്ലാവുകളില്‍ കാണേണ്ടിവരുന്ന കാലം അധികം അകലെയല്ല; ‘പെരും’ കള്ളനെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത കാലം ഇപ്പോള്‍തന്നെ വന്നിരിക്കുന്നു.ഈശ്വരന്‍ തുണ.
No comments :
Post a Comment