From the Criminologist’s Corner-39
Account Criminal Justice
വൈദുതി ഉണ്ടാക്കുന്ന വൈഷ്യമങ്ങള്‍
110 V വൈദുതി - അപകടരഹിതമാണെന്നാണ് പറയുന്നത്. ഒരു പല്ലിപോലും അതടിച്ച് ചാവുകയില്ലെന്ന് അമേരിക്കക്കാര്‍ അവകാശപ്പെടുന്നു. ശരിയായിരിക്കാം. അതൊന്ന് പരീക്ഷിച്ചുനോക്കി നേരില്‍ ബോധ്യപ്പെടുവാനുള്ള താല്‍പ്പര്യം എനിക്കില്ല. എന്തായാലും ,എല്ലാ വീടുകളിലും ആവശ്യാനുസരണം പ്ലഗ് പോയിന്‍റുകള്‍;എവിടേയും ഇഷ്ടം പോലെ വൈദുതി. ചിലര്‍ വൈദുതി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നു. മുറികള്‍ മഞ്ഞ് കാലത്ത് ചൂടാക്കുന്നതും വേനല്‍ക്കാലത്ത് തണുപ്പിക്കുന്നതും വൈദുതി ഉപയോഗിച്ച് തന്നെ. ഒരു സെക്കന്റ് പോലും വൈദുതി ഇല്ലാതെ വരുന്നില്ല. മഞ്ഞ് കാലത്ത് വൈദുതി ഇല്ലെങ്കില്‍ ആ തണുപ്പില്‍ മരണം ഉറപ്പ്; വേനല്‍ക്കാലത്ത് വൈദുതി ഇല്ലെങ്കില്‍ ഉരുകി മനുഷ്യന്‍ ചാകുമെന്നതില്‍ തര്‍ക്കം വേണ്ട. വായുവും വെള്ളവും പോലെയുള്ള പ്രാധാന്യമുണ്ട് വൈദുതിക്കിവിടെ.
നമുക്കും നമ്മുടെ നാട്ടില്‍ വൈദുതി ഉണ്ട്. എല്ലാ ഗ്രാമപ്രദേശങ്ങളിലും വൈദുതി എത്തിച്ചുവേന്നുപറഞ്ഞ് നാം അഭിമാനിക്കുന്നു. നല്ലകാര്യം. പക്ഷെ,ചില ചോദ്യങ്ങള്‍-
(൧) തലസ്ഥാനനഗരിയില്‍ പോലും ഒരു ദിവസം 24മണിക്കൂര്‍ വൈദുതി തടസ്സമില്ലാതെ കിട്ടിയതായി എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ ചിലപ്പോള്‍ മങ്ങിയ പ്രകാശം മാത്രം.
(൨) ഗ്രാമപ്രദേശങ്ങളില്‍ വൈദുതി എത്തിച്ചുവെന്ന് വീബിളക്കുമ്പോഴും അത് മുഴുദിനമുണ്ടോ എന്നോ, ഉണ്ടെങ്കില്‍ തന്നെ വോള്‍ട്ടേജ് ക്ഷാമമുണ്ടോയെന്നും ആരും നോക്കാറില്ല.മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തില്‍ എന്ത് ചെയ്യാനാണ്?
(൩) വൈദുതി വഴിയിലൂടെ പോസ്റ്റ് ഇട്ട് കൊണ്ടുപോകുന്നതിനാല്‍ വഴിക്കിരുവശവും ഉള്ള മരങ്ങളുടെ ചില്ലകള്‍ നിരന്തരം വെട്ടികളയേണ്ടാതായി വരുന്നൂ. അതുമൂലം വരുന്ന നഷ്ടം ആര് നികത്തും? പുത്തന്‍ വൈദുതി കൊടുക്കാനുള്ളതിനെങ്കിലും ഭൂമിക്കടിയിലൂടെയാക്കാന്‍ പാടില്ലേ?
(൪) എന്നും വൈദുതി നിരക്ക് കൂട്ടാനേ സമയമുള്ളൂ. സര്‍ച്ചാര്‍ജും അതിന്മേല്‍ ചാര്‍ജും ചുമത്തി ചുമത്തി ഉപഭോക്താക്കളെ പിഴിയുന്ന രീതി ശരിയാണോ? ഒറ്റ കയറ്റത്തിന് ഒരു ഇറക്കമുണ്ടെന്ന് കാരണവന്മാര്‍ പറയുന്നത് വൈദുതിക്കാര്യത്തില്‍ അല്ലെങ്കിലും ശരിയല്ല. കാരണം, കയറിയ വൈദുതി ചാര്‍ജു ഒരിക്കല്‍ എങ്കിലും ഇറങ്ങിയതായി അറിയില്ല.
(൫) വൈദുതിയെ ആശ്റയിച് കഴിയുന്ന ചെറുകിട വ്യവസായികള്‍ പലപ്പോഴും അവശത അനുഭവിച്ചത് തന്നെ.തുടര്‍ച്ചയായി വൈദുതി ലഭിക്കാത്തതിനാല്‍ വ്യവസായം പലപ്പോഴും ഇടതടവില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഇന്‍വേര്‍ട്ടരും ജനറേറ്ററും ഉണ്ടെങ്കിലെ ജീവിക്കാന്‍ ആകൂ എന്ന അവസ്ഥാവിശേഷം. മാര്‍ക്കറ്റില്‍ ആയാലും മരണ വീട്ടില്‍ ആയാലും ഒരേ അവസ്ഥ.
(൬) വൈദുതിയെ ആശ്റയിച്ച് പ്രവര്‍ത്തിക്കുന്ന വഴി വിളക്കുകള്‍, ട്രാഫിക് സിഗ്നലുകള്‍, ആശുപത്രികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍,ശീതീകരണികള്‍, മോര്‍ച്ചറികള്‍- അങ്ങനെ നോക്കുമ്പോള്‍ പലതും ഉണ്ടാക്കുന്ന അപകടങ്ങള്‍,ജീവഹാനി, ആപത്തുകള്‍ ആരെങ്കിലും കണക്കില്‍ എടുക്കാറുണ്ടോ?
(൭) ഇനിയും നാം വെള്ളത്തെ ആശ്റയിച്ച് വൈദുതി നിര്‍മാണം നടത്തുന്നത് ബുദ്ധിയാണോ? കൂടുതല്‍ ഊര്‍ജ്യം ഉല്‍പ്പാദിപ്പിക്കാനുള്ള പോംവഴികള്‍ നോക്കുമ്പോള്‍ അതിന് ഉടക്കിടുന്നതും എതിര്‍ക്കാന്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതും എല്ലാം സ്തംഭിപ്പിക്കുന്നതും ശരിയാണോ?
പ്രകൃതി അനുഗ്രഹിച്ചുതന്ന കാലാവസ്ഥയില്‍ വൈദുതി ഇല്ലെങ്കിലും മനുഷ്യ്രര്‍ക്ക് ജീവിക്കാമെന്നത് വാസ്തവം. പക്ഷെ, അത് മനുഷ്യരുടെ ഒരുതരം ദുര്‍ബലത ആയി കണക്കാക്കി വൈദുതി കൊണ്ട് കളിക്കുന്നതും മനുഷ്യരെ കളിപ്പിക്കുന്നതും ഇനിയെങ്കിലും നിര്‍ത്തുക. രാജ്യപുരോഗതിക്കും ജനനന്മക്കും വൈദുതി അനിവാര്യമാണെന്ന് കണക്കാക്കി കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുക. അതല്ലാതെ സമരങ്ങള്‍ സംഘടിപ്പിച്ചും വൈദുതി നിലയങ്ങള്‍ നശിപ്പിച്ചും ട്രാന്‍സ്ഫോര്‍മറുകള്‍ തല്ലിത്തകര്ത്തും വൈദുതിലൈയിന്‍ പൊട്ടിച്ചും ഉടക്കുകള്‍ സ്രഷ്ട്ടിച്ചും നമുക്ക് അഭിവൃത്തി ഉണ്ടാക്കാം എന്ന് കരുതുന്നത് അബദ്ധം –മഹാ അഭദ്ധം തന്നെ.
No comments :
Post a Comment