From the Criminologist’s Corner-48
Account Criminal Justice
പാല്‍ ക്ഷാമം അതിരൂക്ഷം
അമേരിക്കയിലെ വലിയ മാളുകളിലോന്നും പോകണമെന്നില്ല. കാറിന് പെട്രോള്‍ അടിക്കാന്‍ പോകുന്ന ബങ്കുകളോടനുബന്ധിച്ചുള്ള കടകളില്‍ പോയാല്‍ ഏതുതരം പാലും കിട്ടും.പാല്‍ നിറച്ച പ്ലാസ്റ്റിക് കന്‍ഡയ്നറുകല്ള്‍,കടലാസ് പെട്ടികള്‍-അവ കണ്ടാല്‍ അവ തന്നെ കണ്ണിന് ആനന്ദം തരുന്നതാണ്. പച്ച പുല്ല് തിന്നുന്ന പശുക്കളുടെ ഓര്‍ഗാനിക് മില്‍ക്ക് മുതല്‍ നെയ് ഊറ്റിയെടുത്ത സ്കിം മില്‍ക്ക്(Fat-free,skim milk)വരെ സുലഭം. ഒരാഴ്ച്ച വരെ ഉപയോഗകാലാവതിയുള്ള പാല്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുന്ന ജനത. അതെല്ലാം കണ്ടു അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ പാല്‍ ക്ഷാമം രൂക്ഷം എന്ന വാര്‍ത്ത കേട്ടത്. ഒരിക്കലും അവസ്സാനിക്കാത്ത പാല്‍ ക്ഷാമം!-എന്നെങ്കിലും അവസാനിക്കും എന്ന് പറയാന്‍ പറ്റാത്ത പാല്‍ ക്ഷാമം!- എന്നും നമുക്കുള്ള ഗതികേട്! മില്‍മ പാല്‍ വില്‍ക്കുന്ന കടകളില്‍ പോയി കൃൂ നിന്നാല്‍ റേഷന്‍ തരുന്നത് പോലെയുള്ള വിതരണം.
തമിഴ് നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഉല്‍പ്പാദിപ്പിക്കുന്ന പാലാണ് കേരളത്തില്‍ കൊണ്ടുവന്നു വിതരണം ചെയ്യുന്നത്. അവിടെ നിന്നും പാല്‍ കൊണ്ടുവരാന്‍ പറ്റുന്നില്ലെങ്കില്‍ പാല്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷം ആകും. ചില സ്വകാര്യ കമ്പനിക്കാര്‍ പാല്‍ കൊണ്ടുവന്ന് തരുന്നുണ്ടെങ്കിലും അതിലെല്ലാം വിഷം കലര്‍ത്തിയിട്ടുണ്ടെന്നും മായം കാണാമെന്നും ചിലര്‍ പറയുന്നു. ചിലപ്പോള്‍ അത്തരക്കാരെ കൈയോടെ പിടികൂടിയ മാധ്യമ വാര്‍ത്തകല്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതോടെ,അത്തരം പാല്‍ ആളുകള്‍ വാങ്ങാറില്ലെന്കിലും ചായക്കടക്കാര്‍ക്കത് പ്രശ്നമല്ല. എന്തെങ്കിലും കലര്‍ത്തി ചായക്കൊരു പാല്‍ നിറം കൊടുത്ത് വിറ്റ് പണമാക്കുകയാണ് അവരുടെ ഉദേൃശം. പാല്‍ പൊടിയും വിപണിയില്‍ ലഭ്യമാണ്. അവയുടെ ചുവ അത്ര ഹിതകരമല്ലെങ്കിലും ചിലരത് വാങ്ങി കഷായം കുടിക്കുന്നതുപോലെ കണ്ണടച്ച് വലിച്ച് കുടിക്കുന്നതും കാണാം.
ഒരുകാലത്ത് -1960കളില്‍-ക്രിസ്ത്യന്‍ പള്ളികളില്‍ വൈദീകന്‍ പ്രാത്ഥിക്കുമായിരുന്നു.
“ കര്‍ത്താവേ കര്‍ത്താവേ നിന്‍റെ കൂടാരത്തില്‍ ആര് വസിക്കും ?
അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആര് വിശ്രമിക്കും?” എന്ന്. പ്രാര്‍ത്ഥനയില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായി വിശ്വാസികള്‍ പറയും –
“ പാലില്‍ വെള്ളം ചേര്‍ക്കാത്തവനും,
പണം അന്യായ പലിശക്ക് കൊടുക്കാത്തവനും” എന്നൊക്കെ. എന്ന് വച്ചാല്‍ പാലില്‍ ഒരല്‍പം വെള്ളം ചേര്‍ക്കുതുവരെ ദൈവകോപം വിളിച്ച് വരുത്തുന്ന ഹീനപാപം ആണെന്ന് പറഞ്ഞിരുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ മായം കലര്‍ത്തിയ പാലും കൃത്രിമ പാലും പാല്‍പോടിയുമെല്ലാം വിറ്റഴിക്കപ്പെടുന്നു! ഇത് കഷ്ടമല്ലേ? എന്തിനധികം? സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിതരണം ചെയ്യുന്ന പാലുതന്നെ പച്ചയും,നീലയും മഞ്ഞയും ചുവപ്പും ആയി മാറിയിരിക്കുന്നു. പാല്‍പൊടി കലക്കിവരെ പാല്‍ ഉണ്ടാക്കി വില്‍ക്കുന്നു. എന്നീട്ടും, എല്ലാം നഷ്ടക്കച്ചവടമാണെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുന്നു. കഷ്ടം!
ഇതൊരു ശാപം പോലെയായി തീര്‍ന്നിരിക്കുന്നു. എന്ന് മലയാളിക്ക് ശുദ്ധപാല്‍ കുടിക്കാനാവും? എന്ന് അവര്‍ക്ക് ആവശ്ശൃം പോലെ പാല്‍ കുടിക്കാനാവും? എന്ന് ‘മായം കലര്‍ന്ന പാല്‍’ വില്‍പ്പന ഇല്ലാതാവും? എന്ന് കൃത്രിമ പാലിന്‍റെ വിതരണം നിര്ത്താനാവും? എന്ന് ചായക്കടകളില്‍ നിന്നും പാല്‍ തന്നെ ഒഴിച്ച ചായ കുടിക്കാന്‍ ഒക്കും? അനന്തമായി നീളുന്ന ഈ പാല്‍ ക്ഷാമം അടുത്തെങ്ങും അവസ്സാനിക്കുമെന്നു തോന്നുന്നില്ല. അയല്‍ സംസ്ഥാനങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ മരുന്നിനുപോലും പാല്‍ കിട്ടിയെന്നും വരില്ല. നമ്മള്‍ എല്ലാ മേഘലകളിലും വികസ്സിക്കുകയാണല്ലോ!
No comments :
Post a Comment