From the Criminologist’s Corner-68
Account Criminal Justice
കണ്ണുണ്ടായിരുനീട്ടും കാണാന്‍ കഴിയാത്തവര്‍
അമേരിക്കയില്‍ അതി മനോഹരമായ റോഡുകള്‍ ധാരാളം. പക്ഷെ, നടത്തക്കാരെ കാണാന്‍ ഇല്ല. നമ്മുടെ നാട്ടില്‍,റോഡുകള്‍ വളരെ മോശം ;പക്ഷെ പ്രഭാത സവാരിക്കാര്‍,അമ്പലത്തില്‍ പോകുന്നവര്‍,പള്ളിയില്‍ കുര്‍ബാന കാണാന്‍ പോകുന്നവര്‍,ചന്തയിലേക്ക് സാമാനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍,ചന്തയിലേക്ക് സാമാനങ്ങള്‍ കൊണ്ടുപോകുന്നവര്‍,സ്കൂള്‍ കുട്ടികള്‍,ജോലിക്ക് പോകുന്നവര്‍- തുടങ്ങി ആളുകളെ വഴിയില്‍ തട്ടിയിട്ടു നടക്കാന്‍ പറ്റുന്നില്ല.ഇവിടെ,അമേരിക്കയില്‍ ആരെങ്കിലും നടന്ന് –നടന്ന് –നടന്ന് - ദീര്‍ഘദൂരം പോകുന്നത് കണ്ടാല്‍ അയ്യാള്‍ക്ക് ‘വട്ട്’(ഭ്രാന്ത്) എന്ന് ചിലര്‍ സംശ യിചെന്നിരിക്കും.പ്രതികൂല കാലാവസ്ഥയില്‍ റോഡിലൂടെ നടന്നുപോകുക എന്നത് അസാധ്യം. അതിശൈത്യമുള്ള കാറ്റടിച്ച് എങ്ങനെ നടന്നു പോകാനാണ്? മഞ്ഞുവീണുകിടക്കുന്ന റോഡിലൂടെ നടക്കുകയോ? ചൂടുകാലത്താണെങ്കില്‍,110ഡിഗ്രി ഫാരെന്‍ഹീറ്റ് സഹിച്ച് എങ്ങനെ നടന്നു പോകാനാണ്?നല്ല നല്ല റോഡുകള്‍ ഉണ്ടായീട്ടും നടന്നു പോകാന്‍ കഴിയാത്തവര്‍! കഷ്ടം! ഏതാണ്ട് അതുപോലെ, എല്ലാം കണ്ടീട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍! നമ്മുടെ നാട്ടില്‍ അത്തരക്കാര്‍ അനേകം!
അതെ, നമ്മുടെ നാട്ടില്‍? പലര്‍ക്കും കണ്ണുണ്ട്,പക്ഷെ കാണാന്‍ കഴിയുന്നില്ല-പ്രതികൂല സാഹചര്യത്തില്‍ കാണാന്‍ കഴിയുന്നില്ല.ഇതൊന്ന് ശ്രദ്ധ്രിക്കൂ-
(൧) സര്‍ക്കാര്‍ വാഹനങ്ങള്‍ തല്ലിതകര്‍ക്കുന്നു,പൊതുമുതല്‍ തകര്‍ത്ത് തരിപ്പണമാക്കുന്നു.പലരും അവ കാണുന്നു;പക്ഷെ അവയെ ന്യായീകരിക്കുന്നു!
(൨) സ്വകാര്യ വസ്ത്തുക്കളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും സമരത്തിന്‍റെ പേരിലും അല്ലാതെയും അടിച്ചുതകര്‍ക്കുന്നു. സമര നേതാക്കള്‍ അവയെ പ്രോല്‍സാഹിപ്പിക്കുന്നു. കാണുന്നുവെങ്കിലും പ്രതികരിക്കുന്നില്ല.
(൩) നോക്കുകൂലി അനീതിയാണെന്നും അമിത അട്ടിമറി കൂലി കത്തി കയറ്റലാണെന്നും പലര്‍ക്കും അറിയാം.പക്ഷെ, അവ കണ്ടീട്ടും അതും ഇതും പറഞ്ഞ് സമയം കളയുന്നു.
(൪)മദ്യപാനം അതിര് കടക്കുന്നു. അനാവശ്യ ബന്ദ്/ഹര്‍ത്താല്‍ നടത്തല്‍ സഹിക്കാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതലാണ്. രാഷ്ട്രീയ ഗുണ്ടായിസം വച്ചുപോറു പ്പിക്കാന്‍ ആവില്ല. അഴിമതിക്ക് അന്ത്യമില്ല-എന്നീട്ടും പലരും കണ്ണടച്ചു ഇരുട്ടാക്കുന്നു.
(൫) തീവ്രവാദത്തേക്കാള്‍ ഭീകരമായ ‘പേടിപ്പിക്കള്‍ വാദം’,ഭീകര വാദത്തേക്കാള്‍ ഭയാനകമായ ‘രാഷ്ട്രീയ ഭയപ്പെടുത്തല്‍’-പക്ഷെ അവക്കെതിരെ പ്രതികരിക്കുന്നവരെ ‘കൊത്തുകൊഴി’ കാണ്ക്കെ ആക്രമിക്കുന്നു.;ഗുണ്ടകളെ വിട്ടു അടിപ്പിക്കുന്നു.
(൬) നേതാവ്-ഉദ്യോഗസ്ഥ-നീതിന്യായ സംവിധാന- വ്യാപാരി വ്യവസ്സായി-ഗുണ്ടായിസ –അവിശുദ്ധ കൂട്ടുകെട്ട് കാണുന്നവരെല്ലാം തിമിര രോഗികള്‍ ആയി മാറുന്നു. കഷ്ടം!
കുടുംബബന്ധങ്ങള്‍ തകരുന്നു. വിവാഹമോചനങ്ങള്‍ ഏറുന്നു. വ്രദ്ധജനങ്ങളെ അവഗണിക്കുന്നു. കുട്ടികുറ്റവാളികള്‍ കൂടുന്നു. സ്ത്രീപീഡനവും/സ്ത്രീധന പീഡനങ്ങളും കൂടാതെ പുരുഷന്മാരെ പീഡിപ്പിക്കല്‍ വര്‍ധിക്കുന്നു.തട്ടിപ്പ്-വെട്ടിപ്പ്-പറ്റിപ്പ് സംസാകാരം പുഷ്ടി പ്രാപിക്കുന്നു. രാഷ്ട്രീയത്തിന്‍റേയും മതത്തിന്‍റേ യും പേരില്‍ വഴക്കടിക്കുന്നു.എല്ലാം മായം ചേര്‍ത്ത് വില്‍ക്കുന്നു. അജ്ഞാത ജഡങ്ങള്‍ കുമിഞ്ഞുകൂടുന്നു. ആത്മഹത്യകള്‍ പെരുകുന്നു.രോഗശാന്തി ശുശ്രൂഷകര്‍,ധ്യാന പ്രസംഗകര്‍,സന്ന്യാസ പ്രമുഖര്‍,മത തീവ്രവാദികള്‍ കൂത്തരങ്ങു നടത്തുന്നു. വ്യാജമദ്യം ഒഴുകുന്നു.സ്വര്‍ണകടക്കാര്‍ പറ്റിക്കുന്നു. മസ്സാജ് സെന്റെരുകളും തിരുമ്മലും തകൃതിയായി നടക്കുന്നു. ലൈംഗീക തൊഴിലാളികളും നീലച്ചിത്ര നിര്‍മാതാക്കളും പെരുകുന്നു.റിയാലിറ്റി ഷോകളും മോഡലിങ്ങും ഫാഷന്‍ പരേഡും ആല്‍ബം നിര്മിക്കലും ഒളിക്യാമറകളും അരങ്ങ് തകര്‍ക്കുന്നു. വിദ്യാഭ്യാസചൂഷണവും ആയുധാഭ്യാസ പരിശീ ലനങ്ങളും വ്യാജ കോഴ്സുകളും സര്‍ട്ടിഫിക്കറ്റുകളും വ്യജന്മാരും കൂട്ടഓട്ടം നടത്തുന്നു. ഇവയെല്ലാം കണ്ടീട്ടും കാണാന്‍ കഴിയാതെയിരിക്കുന്ന നിയമപാലകര്‍, സര്‍ക്കാരുകള്‍,നീതിന്യായ വ്യവസ്ഥകള്‍,മത-ധാര്‍മീക സ്ഥാപനങ്ങള്‍,ദൈവീക മനുഷ്യര്‍,ആദ്ധ്യാത്മീക പിതാക്കന്മാര്‍-അവരുടെയും പൂക്കാലമാണ് സംസ്ഥാനമാകെ!
No comments :
Post a Comment