From the Criminologist’s Corner-59
Account Criminal Justice
ശത്രുക്കള്‍ക്ക് പോലും ഈ ദുര്‍ഗതി വരരുത്
ഒരാളുടെ മരണത്തില്‍ ആര്‍ത്ത്ഉല്ലസ്സിക്കുന്ന- സന്തോഷിച്ച് ഡാന്‍സ് ചെയ്യുന്ന-ലഹരിക്കായി മദ്യം കഴിക്കുന്ന ചില ഗോത്രവര്‍ഗക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടെന്ന് കേട്ടീട്ടുണ്ട്.അവരുടെ സ്വഭാവത്തില്‍ ഉള്ള പ്രത്യേകത കൊണ്ടായിരിക്കാം ആ ഗിരിവര്‍ഗക്കാര്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടുന്നത്. സദാം ഹുസൈന്‍ എന്നൊരു രാഷ്ട്രനേതാവിന്‍റെ ചെയ്തികളെ പലരും അംഗീകരിക്കുന്നില്ലെങ്കിലും അദ്യേഹത്തിന്‍റെ തല ഒടിച്ച് തൂക്കി കൊന്നപ്പോള്‍ പലരും അതില്‍ ദുഃഖിതരായി അവര്‍ക്കുള്ള അമര്‍ഷം രേഖപ്പെടുത്തി. ഇതെഴുതുവാന്‍ ഒരു പ്രത്യേക സാഹചര്യം കൂടി ഉണ്ട്. ഒരു കാക്ക ഇന്നലെ ഇവിടെ ചത്തുവീണു. നമ്മുടെ നാട്ടിലെ കാക്കകള്‍ ചെയ്യുന്നത് പോലെ ഇവിടെയും കാക്കപ്പട വന്ന് ഒച്ച വച്ചു. ചാരക്കാക്കകള്‍ അല്ല; കരിം കാക്കകള്‍! ആ ഒരു വ്യത്യാസം മാത്രം. ലോകത്ത് എവിടെയും കാക്കകളുടെ സ്വഭാവം ഒരുപോലെ! സദാം ഹുസൈന്‍റെ കാര്യവും അതുപോലെ!
കേരളത്തില്‍ ഒരു മുന്‍മന്ത്രി അഴിമതികേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയി. ആ വിധിന്യായത്തെ കുറിച്ച് വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറഞ്ഞ് വ്രദ്ധനായ ആ മുന്‍ മന്ത്രി തടവറയിലേക്ക് പോയി. രോഗി ആണെന്നും പ്രത്യേക പരിഗണന വേണമെന്നും അദ്യേഹം ആവശ്ശൃപ്പെട്ടു.പ്രായാധിക്കത്തിലുള്ളവരെ ജയിലിലേക്ക് അയച്ച് അവരുടെ ചികില്‍സാ ചെലവ് പൊതുഖജനാവില്‍ നിന്ന് വേണോ എന്ന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച അന്താരാഷ്ട്രതലത്തില്‍ നടന്നുവരുകയാണ്. അപ്പോള്‍ വയോവ്രദ്ധരായ ചില രാഷ്ട്രീയക്കാരും പ്രായം വളരെ കൂടുതല്‍ ഉള്ള വേറെ ചില മന്ത്രിമാരും മന്ത്രിമുഖ്യനുമെല്ലാം ആഹ്ലാദിച്ചാനന്ദിച്ചട്ടഹസ്സിക്കുന്നത് ടി.വി.യില്‍ കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ദുഃഖം തോന്നി.
“ശത്രുക്കള്‍ക്ക് പോലും ഈ ദുര്‍ഗതി വരരുത്” എന്ന സംഭാഷണം സിനിമയിലും മനുഷ്യന്‍റെ പച്ച ജീവിതത്തിലും പലരും പറയാറുണ്ട്. പക്ഷെ, രാഷ്ട്രീയത്തില്‍ അതില്ലേ? അദ്യേഹം ചെയ്ത കുറ്റം എന്തുമാകട്ടെ, അദ്യേഹത്തിനുണ്ടായ ദുര്യോഗത്തില്‍ സന്തോഷിക്കുക- ഇതിനെ ഒരുതരം”അപൂര്‍വ മനശാസ്ത്രം’ അഥവാ ‘Strange Psychology’ എന്ന വൈജ്നാനീക ശാഖയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അങ്ങനെ ചിരിച്ചുല്ലസ്സിക്കുന്നതോ? ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്ന മുന്‍ മന്ത്രിയെക്കാള്‍ ഒട്ടും മോശമല്ലാത്തവരും!
പോട്ടിച്ചിരിക്കുന്നവര്‍ വിശുദ്ധന്മാര്‍ ആണോ? വിവിധതരം അഴിമതി കേസുകളില്‍ കോടതികളില്‍ കയറി ഇറങ്ങി നടക്കുന്ന ധാരാളം രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ടികളിലും ഉണ്ട്.”മന്തന്‍റെ കാല്‍ മണലില്‍ പൂത്തിയിട്ട്....” എന്ന് പറയുന്നത് പോലെയണവര്‍. വിശുദ്ധ ബൈബിളില്‍ പറയുന്നതുപോലെ “സ്വന്തം കണ്ണിലെ തടിയെടുത്ത് മാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്ത് മാറ്റാന്‍’ ശ്രമിക്കരുത്.
പെണ്ണുകേസ്സില്‍ ഉള്‍പ്പെട്ടവരും അഴിമതിയില്‍ മുങ്ങിക്കുളിച്ചുകിടക്കുന്നവരും ആഹ്ലാദിച്ച് ഡാന്‍സ് ചെയ്യുന്നുപോലും! ഇന്റര്‍നെറ്റ് വാര്‍ത്തകളില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നവര്‍ ഉണ്ട്.എന്തായാലും മറ്റൊരാളുടെ ഗതികേടില്‍ ഇത്രയധികം ആഹ്ലാദം കാണിക്കരുതെ എന്ന തോന്നലാണ് സാധാരണക്കാര്‍ക്ക് ഉണ്ടാവുക. കുഞ്ഞുകുട്ടികളില്‍ വരെ തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്ന തരത്തില്‍ മനുഷ്യരുടെ പെരുമാറ്റത്തെ മാറ്റി മറി ക്കരുത്. സ്റ്റേജില്‍ കയറി മൈക്കിലൂടെ ഒച്ചവച്ച് പറയുമ്പോള്‍ കൈയ്യടി കിട്ടുന്നുണ്ടാവാം. പക്ഷെ, ഒരുകാര്യം ഓര്‍മയില്‍ വക്കുക. ഇന്ന് ഓസ്സാന പാടുന്നവര്‍ നാളെ നിങ്ങളെ കല്ലെറിഞ്ഞുവെന്നുവരാം; ഇന്ന് കല്ലെറിയുന്നവര്‍ നാളെ നിങ്ങള്‍ക്ക് ഓസ്സാന പാടിയെന്നും വരാം. കണ്ണടച്ച് ഇരുട്ടാക്കിയാലും കണ്ണ് തുറക്കുമ്പോള്‍ പ്രകാശം കാണുമെന്നും ഓര്‍ക്കുക.ഒരൊറ്റ ഉറക്കം കൊണ്ട് നേരം വെളുക്കുകയും ഇല്ല.
എല്ലാ രാഷ്ട്രീയ പാര്‍ടിയില്‍ പെട്ടവരും ഒരു സത്യം അംഗീകരിക്കണം. മറ്റുള്ളവരുടെ വീഴ്ച്ച്ചയില്‍ മതിമറന്ന് സന്തോഷിക്കരുത്. കാരണം, ഒരുപക്ഷെ നിങ്ങളുടെ വീഴ്ച്ച അതിഭയങ്കരമായിരിക്കും. അപ്പോള്‍ ഇന്ന് നിങ്ങളോടോത്ത് ആനന്ദിക്കുന്നവര്‍ അന്ന് നിങ്ങളോടൊപ്പം ദുഖിക്കണമെന്നില്ല. എത്രയോ സംഭവങ്ങള്‍! ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ട്! അവ പാഠങ്ങള്‍ ആയി ഇരിക്കട്ടെ! ആര്‍കന്‍സാസിലെ കാക്കകള്‍ ദുഖിക്കുന്നത് കണ്ടില്ലേ?
No comments :
Post a Comment