From the Criminologist’s Corner-40
Account Criminal Justice
റെയില്‍വേ ഇല്ലാത്ത വികസനമോ?
അര്‍ക്കന്‍സാ പട്ടണത്തില്‍നിന്നും ഡാലസ് നഗരത്തില്‍ എത്താന്‍ റോഡ് മാര്‍ഗം കാറില്‍ പോയാല്‍ ആറു മണികൂര്‍ വേണം. എയര്‍ പോര്‍ട്ട് മുതല്‍ എല്ലാത്തരം സൗകാര്യങ്ങളും ഉള്ള ഡാലസ് നഗരത്തെ ആസ്റയിച്ചാണ് പല പട്ടണങ്ങളും നിലനില്‍ക്കുന്നത്. നിത്യേനെയെന്നോണം ഡാലസില്‍ നിന്നും സാധനസാമഗ്രികള്‍ വാങ്ങികൊണ്ടുവരണം. ഏതാണ്ട് 700 കിലോമീറ്റര്‍ അര്‍ക്കന്‍സായില്‍ നിന്നും യാത്ര ചെയ്താലേ ഡാലസില്‍ എത്താനാകൂ. ബസുണ്ട്.പക്ഷെ, 14 മണികൂര്‍ യാത്ര. വളഞ്ഞും പുളഞ്ഞും വഴിയില്‍ നിര്‍ത്തി വിശ്റമിച്ചും പോകുന്ന ബസ്സില്‍ കയറി യാതചെയ്ത് ഡാലസില്‍ എത്തുക എന്നത് അചിന്ത്യവ്യം. എന്നാല്‍ എന്തുകൊണ്ട് റെയില്‍വേ യാത്ര ഇവിടെ പ്രോത്സാഹിപ്പിക്കുന്നില്ല? കാരണം എന്തെന്ന് എനിക്കറിയില്ല. റെയില്‍ ഉണ്ട്. പക്ഷെ, അതിലൂടെ ചരക്ക് തീവണ്ടികളെ പോകൂ. യാത്ര തീവണ്ടികളില്ല. ആഴ്ചയുടെ അവസാനം പോലും യാത്രാതീവണ്ടികള്‍ ഇല്ലെന്ന് പറഞ്ഞാല്‍? അതുമൂലം ജനം സ്വന്തം കാറുപയോഗിച് സ്വയം ഓടിച്ച്പോകേണ്ട ഗതികേടാണ് ഇവിടെ. ചെലവും കൂടുതല്‍ .
നമ്മുടെ നാട്ടില്‍ റെയില്‍വേ ഉണ്ട്; യാത്രാവണ്ടികളും ധാരാളം പക്ഷെ,കൂടുതല്‍ കൂടുതല്‍ തീവണ്ടികള്‍ ആവശ്യമാണെന്ന മുറവിളി എപ്പോഴും കേള്‍ക്കാം. വികസ്സനത്തിനത് ആവശ്യമാണ്. ബസ് ചാര്‍ജിനേക്കാള്‍ ചെലവ് കുറഞ്ഞതിനാല്‍ യാത്രക്കാരുടെ ബാഹുല്യവും ചിന്തിക്കാന്‍ വയ്യ. അപ്പോഴാണ് ഒരു സത്യവാക്ക്മൂലം റെയില്‍വേ കേരളാ ഹൈകോടതിയില്‍ കൊടുക്കുന്നത്. സ്ത്രികളുടെ കമ്പാര്‍ട്ട്‌മെന്റില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ത്രികള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത് എന്ന്; റെയില്‍വേക്ക് കാര്യമായി മറ്റൊന്നും ചെയ്യാനില്ലെന്ന്. കഷ്ടം! ഷൊര്‍ണൂരില്‍ ഒരു പാസ്സന്‍ജെര്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തെന്നും വണ്ടിയില്‍ നിന്നും ചാടി ഉണ്ടായ അപകടത്തില്‍ അതിദാരുണമായ വിധം മരണപ്പെട്ടെന്നും അറിഞ്ഞ് ജനങ്ങള്‍ രോഷാകുലരായി ഇരുന്നപ്പോഴാണ് റെയില്‍വേ ഹൈകോടതിയില്‍ അങ്ങനെ പറഞ്ഞത്. അതിനാല്‍ അതിന് വാര്‍ത്താ പ്രാധാന്യം കൂടി. അപ്പോഴാണ് ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതായി വരുന്നത്.
(൧) യാത്ര കൂലി ഈടാക്കിയാല്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ബാധ്യത ആര്‍ക്കാണ്? യാത്ര കൂലിയും കൈപ്പറ്റി റെയില്‍വേ അവരുടെ കുഴിമാടത്തിലേ ക്കാണോ അവരെ കൊണ്ടുപോകുന്നത്?
(൨) റെയില്‍വേ പ്രൊട്ടെക്ഷന്‍ ഫോഴ്സിന് അതിന് നേരമില്ല. കാരണം? അവര്‍ക്ക് റെയില്‍വേയുടെ വസ്തുവകകള്‍ സൂക്ഷിക്കുകയാണ് പ്രധാന ജോലി. അതിനുപോലും ആളുകള്‍ ആവശ്യത്തിനു ഇല്ല. എന്തുചെയ്യും? റെയില്‍വേയുടെ വസ്തുവകകളെക്കാള്‍ വിലകുറഞ്ഞതാണോ അതില്‍ യാത്ര ചെയ്യുന്ന മനുഷ്യര്‍? അവരുടെ രക്ഷ പിന്നെ ആര് നോക്കും? സുരക്ഷ ഉറപ്പാക്കാന്‍ ആകുന്നില്ലെന്കില്‍ അങ്ങനെ ഒരു റെയില്‍വേ സര്‍വീസ് നടത്താതിരിക്കുകയാണ് കൂടുതല്‍ നല്ലത്.
(൩) സംസ്ഥാനപോലീസിന് ആള്‍ബലം കുറവ്. അതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവില്ല. അപകടകാരികളായ ഇത്തരം യാത്ര ചെയ്യാന്‍ ആയി കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുന്നതിന് പകരം അവ വേണ്ടന്ന് വയ്ക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം?
(൪) യാത്രക്കാരെ ബലാല്‍സംഗം ചെയ്യുക, പോക്കറ്റ് അടിക്കുക,പെട്ടികള്‍ മോഷ്ട്ടിക്കുക, ആഭരണങ്ങള്‍ തട്ടിയെടുക്കുക, മയക്കുമരുന്ന് കൊടുത്ത് ഉറക്കിയ ശേഷം കൊള്ളയടിക്കുക, പേടിപ്പിച്ച് പിടിച്ചുപറിക്കുക, തോക്കുമായി കമ്പാര്‍ട്ട്മെന്റില്‍ കയറി കൊള്ള ചെയ്യുക, കള്ളക്കടത്ത് നടത്തുക,മദ്യപാനം ചെയ്യുക, ലൈംഗീകാഭാസ്സത്തരങ്ങള്‍ കാണിക്കുക, വഴക്കടിക്കുക, സാധനവില്പനയില്‍ പറ്റിക്കുക, ആഹാരസാധനങ്ങളില്‍ മായം ചെര്തുവില്‍ക്കുക തുടങ്ങി യാത്രാതീവണ്ടികളില്‍ നടക്കുന്ന –നടത്തുന്ന കുറ്റകൃത്യങ്ങള്‍ അനവതിയാണ്. അവയെ നിയന്ത്രിക്കാനോ കുറ്റവാളികളെ നിലക്ക് നിര്‍ത്തുവാനൊ റെയില്‍വേക്ക് ആകുന്നില്ലെങ്കില്‍ ഈ പരിപാടി അവസാനിപ്പിക്കുന്നതല്ലേ കൂടുതല്‍ നല്ലത്? നമ്മുടെ റെയില്‍വേ ലാഭത്തില്‍ ആണ് ഓടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത് പക്ഷെ, ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമായിരുന്നൂ. ലാഭം റെയില്‍വേക്ക് ആണോ അതോ അതില്‍ ജോലി ചെയ്യുന്നവര്‍ക്കണോ അതോ കോണ്ട്രാക്റ്റ് എടുത്തിരിക്കുന്നവര്കാണോ അതോ റെയില്‍വേയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കാണോ എന്ന കാര്യം. അവയൊക്കെ ചര്‍ച്ചക്ക് എടുക്കാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്.സുരക്ഷ ഉറപ്പാക്കാന്‍ പറ്റാത്ത റെയില്‍വേ വേണ്ടെന്നുവക്കുക. അതാണ് കൂടുതല്‍ നല്ലത്.
No comments :
Post a Comment