Wednesday, 9 March 2011

From the Criminologist's Corner-47

From the Criminologist’s Corner-47

തെറിയഭിഷേകം .....!!!!

Yahoo.co.in എന്നൊരു സൈറ്റുണ്ട്. അതില്‍ ‘മലയാളം’ എന്നഴുതിയത്തില്‍ ക്ലിക്ക് ചെയ്താല്‍ കേരളത്തിലെ വാര്‍ത്തകള്‍ മലയാളത്തില്‍ വായിക്കാം. ഓരോ വാര്‍ത്തകള്‍ക്കടിയില്‍ വായനക്കാരന് അയ്യാളുടെ അഭിപ്രായങ്ങള്‍ എഴുതുവാനുള്ള സൗകര്യം ഉണ്ട്. അങ്ങനെ മലയാളികള്‍ മലയാളത്തില്‍ കൊടുക്കുന്ന കമന്റ്കള്‍(Comments) വായിച്ചാല്‍ നമ്മുടെ കണ്ണ് തള്ളിപോകും. മലയാള ഭാഷയിലെ സകല തെറികളും ലൈംഗീകമായീട്ടുള്ള എല്ലാ അഭാസ്സത്തരങ്ങളും നമുക്കതില്‍ വായിക്കാം. എന്തൊരു സംസ്കാരിക തകര്‍ച്ച! എന്തൊരു ധാര്‍മിക അധഃപതനം! അതെടുത്ത്‌ വായിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ എന്ത് വിചാരിക്കും?-എന്ത് പഠിക്കും? അവരുടെ വ്യക്തിത്വം എങ്ങനെ വികസിക്കും?

അത്തരത്തിലുള്ള ‘തെറികള്‍’,’ആഭാസ്സത്തരങ്ങള്‍ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍? അച്ചടിച്ച്‌ നോട്ടീസ്സായി നാട്ടില്‍ വിതരണം ചെയ്താല്‍? ഒരുപക്ഷെ,അവക്കെതിരെ നിയമപരമായിത്തന്നെ നടപടി എടുക്കാന്‍ വകുപ്പുണ്ടായിരിക്കാം. കുറ്റവാളികളെ ശിക്ഷിപ്പിക്കാനും കഴിഞ്ഞേക്കാം. എന്നാല്‍,എന്തുകൊണ്ട് ഇങ്ങനെ ഇന്റര്‍നെറ്റില്‍ വരുന്ന ‘തെറികള്‍’ക്കെതിരെ നടപടി എടുക്കുന്നില്ല? അവ സൈറ്റിലൂടെ ജനങ്ങള്‍ക്കിടയില്‍ പരത്തുന്ന യാഹുവിന്‍റെ ഉടമസ്ഥര്‍ക്ക് ജനങ്ങളോട്‌ ഉത്തരവാദിത്വം ഇല്ലെ? അത്തരത്തിലുള്ള കൊടും അശ്ലീല പദങ്ങള്‍ എഴുതുന്നവരെയും അവ നെറ്റിലൂടെ പ്രച്ചരിപ്പിക്കുന്നവരേയും നിയമ നടപടികള്‍ക്ക്‌ വിധേയരാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആവശ്ശൃമെന്കില്‍ പുത്തന്‍ നിയമനിര്‍മാണം നടത്തേണ്ടതാണ്. ഇന്റര്‍നെറ്റ്‌ വാര്‍ത്തകള്‍ പോലും അസ്ലീലമില്ലാതെ വായിക്കാവില്ലെന്ന് വന്നാല്‍?

കേരളത്തില്‍ ഒരു ഉപഭോഗസംസ്കാരം നിലനില്‍ക്കുന്നുണ്ട്‌; എന്നാല്‍ അതിനേക്കാള്‍ കൂടുതലായി ഒരു ഭോഗസംസ്കാരം ആണുള്ളത്‌ എന്ന ആരോപണം ദാശകങ്ങള്‍ക്ക് മുന്‍പ്‌ നാം കേള്‍ക്കുന്നതാണ്.അതങ്ങനെ വളര്‍ന്ന്-വളര്‍ന്ന് ഒളിക്യാമറയായും ബ്ലാക്ക്‌മെയില്‍ ആയും നീലച്ചിത്രങ്ങള്‍ ആയും നക്ഷത്ര വേശൃാലങ്ങളായും ചലിക്കുന്ന വേശൃകളായും റിലെ റേപ്പുകളായും ലൈംഗീക ഉല്ലാസ്സങ്ങളായും ലൈംഗീക തൊഴിലാളികള്‍ ആയും ഐസ്ക്രീംമുകളായും ശീതളപാനീയങ്ങളായും സീരിയലുകളില്‍ അഭിനയിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരായും പാട്ട് ആല്‍ബത്തിനായി അണിഞ്ഞൊരുങ്ങുന്നവരായും കൂട്ടുകാരികളുടെ ലൈംഗീകാഭാസ്സത്തരങ്ങള്‍ക്ക് ഇരകളായും വി.ഐ.പി.കളുടെ ചൂടുവസ്ത്രങ്ങളായും മാറിയ ചരിത്രം നമുക്ക്‌ ധാരാളം ഉണ്ട്. അതോടൊപ്പം വാര്‍ത്തകളില്‍ അശ്ലീലങ്ങളും ലൈംഗീകാഭാസ്സപദങ്ങളും കടന്നുവരുന്നൂ എന്ന് വന്നാല്‍? അനുവദിക്കരുത്.

പണ്ടൊരു മന്ത്രി ലൈംഗീക വിവാദത്തില്‍പെട്ടുവേന്നത് ശരിതന്നെ.15 വര്‍ഷത്തിനു ശേഷം ആ വിവാദം വീണ്ടും പൊങ്ങിവന്നപ്പോള്‍ ചില ഭരണ കക്ഷി മന്ത്രിമാര്‍ പറഞ്ഞ അഭിപ്രായങ്ങളെ തുടര്‍ന്നുണ്ടായ പൊതുജനങ്ങളുടെ,യാഹുവില്‍ വന്ന, അഭിപ്രായങ്ങള്‍(comments) ആണ് തെറിയഭിഷേകമായി മുഴുനീളെ ഞാന്‍ ഇന്റര്‍നെറ്റില്‍ ഇന്ന് കണ്ടത്‌. എല്ലാ ദിവസ്സത്തേക്കാളും വളരെ കൂടുതല്‍ ആണിന്ന്. തെറി വാര്‍ത്തയില്‍ വന്നീട്ട് അത് തെറിയായതിനാല്‍ നീക്കം ചീയ്തുവെന്ന് പറഞ്ഞീട്ട് കാര്യമില്ല.വാര്ത്തക്കടിയില്‍ വരാതിരിക്കുവാനാണ് നോക്കേണ്ടത്. തെറികൊണ്ട് പൂരിതമായ അന്തരീക്ഷത്തില്‍ വീണ്ടും വീണ്ടും തെറിയഭിഷേകം ചെയ്യുന്നത് കൊണ്ട് ഉണ്ടാവുന്ന ഭാവിഷത്തുകളെ കുറിച്ച് നാം ബോധവാന്മാര്‍ ആകേണ്ടത് ആവശ്ശൃമാണ്. എന്തിന്? ചില മന്ത്രിമാര്‍ വരെ പരസ്യമായി തെറി പറയുന്നതും ടി.വി.യില്‍ കാണാറുണ്ട്‌. തെറി പറയുന്നത് തന്നെ അഭിമാനമാണെന്ന് തോന്നും വിധമാണ് ചില മുദ്രാവാക്ക്യങ്ങള്‍ എഴുതി വിളിച്ചുപറയുന്നത്. ഇതിനൊക്കെ കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നതില്‍ തര്‍ക്കം വേണ്ട. ‘ചട്ടി വിട്ടതെ കൈ വിട്ടതെ’ എന്ന പരുവത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ കിടക്കുന്നത്.

No comments :

Post a Comment