Thursday, 24 March 2011

From the Criminologist's Corner-63

From the Criminologist’s Corner-63

കണ്ണുകള്‍ തുറന്നിരുന്നെങ്കില്‍.....?

ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സ്രഷ്ടിച്ചുവെന്ന് വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നു. അങ്ങനെ നോക്കുമ്പോള്‍,പോലീസും,പ്രോസെകൂട്ടരും,ജഡ്‌ജിയും, ജയിലരും കുറ്റവാളികളും-എല്ലാം ദൈവത്തിന്‍റെ ഛായയില്‍ സ്രഷ്ടിക്കപ്പെട്ടവര്‍ തന്നെ.

കേരളത്തിലൊരു മുന്‍മന്ത്രിയെ ശിക്ഷിച്ച് ജയിലില്‍ അയച്ച കാര്യം നേരത്തെ ഒരു ബ്ലോഗില്‍ ചര്‍ച്ചചെയ്തിരുന്നു.അദ്യേഹത്തിന് ജയിലില്‍ കിട്ടുന്ന-കിട്ടേണ്ട കാര്യങ്ങളാണ് മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.നല്ലത് തന്നെ. കാരണം,അദ്ദേഹത്തിന് കിട്ടുന്നതിന്‍റെ കുറെയെങ്കിലും മറ്റു തടവുകാര്‍ക്കും കിട്ടുമല്ലോ(?)

ശിക്ഷിക്കപ്പെട്ടുകിടക്കുന്ന മുന്‍ മന്ത്രി ജയില്‍ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നുപോലും! അന്ന് അദേഹത്തെ സലൂട്ട്‌ ചെയ്ത് വണ ങ്ങിയിരുന്നവരാണ് ഇപ്പോള്‍ അദേഹത്തിന്‍റെ ചെയ്തികളെ വീക്ഷിച്ച് അദേഹത്തില്‍ മനപരിവര്ത്തനം വരുത്തി തെറ്റ് തിരുത്താന്‍ സഹായിച്ച് വ്യക്തിത്വവികസ്സനത്തിന് വഴിയോരുക്കുന്നവര്‍ എന്നത് വിധിയുടെ ക്രൂരതയാവാം-ജാതകത്തിന്‍റെ സവിശേഷതയും ആകാം.എന്തായാലും ജയില്‍ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റിയ അവസ്സരം!

ജയില്‍ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഇപ്പോഴത്തെ മന്ത്രി ജയില്‍ വകുപ്പില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരിക്കല്‍ പറയുന്നത്‌ കേട്ട്. പക്ഷെ,അവയൊന്നും നമ്മുടെ മുന്‍ മന്ത്രിയെ ത്രപ്തനാക്കുന്നില്ല. ഇനിയും പല പരിഷ്ക്കാരങ്ങളും വരുത്തട്ടെയെന്ന് ആസംസിക്കുന്നു. അപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിശോധിച്ചാല്‍-പരിഗണിച്ചാല്‍ വളരെ നല്ലത്.

(൧) ഐക്ക്യരാഷ്ട്ര സംഘടന ൧൯൫൫ല്‍ (1955) അംഗീകരിച്ച ജയില്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായീട്ടാണോ വകുപ്പ് ഇപ്പോള്‍ നടത്തപ്പെടുന്നത്? ഏതാണ്ട് 55 വര്‍ഷത്തിലേറെ പഴക്കമുള്ള ആ പ്രമാണരേഖ പോളിച്ചെഴുതണമെന്ന വാദഗതിയും നിലവിലുണ്ട്.

(൨) കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാരും കേരളാസര്‍ക്കാരും നിയമിച്ച ജയില്‍ പരിഷ്കരണ കമ്മറ്റികളുടെ പഠനറിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്ന വിധത്തിലാണോ കാര്യങ്ങളുടെ പോക്ക്? അതോ,ആ റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കാണാതെ സെക്രെടറിയേറ്റില്‍ എവിടെയെങ്കിലും കെട്ടിവച്ചിരിക്കുകയാണോ?

(൩) ജയില്‍ വകുപ്പില്‍ ലോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും അവര്‍ക്ക് കൂടുതല്‍ അറിവ് നേടാനുള്ള സൌകര്യങ്ങളും നല്‍കുന്നുണ്ടോ? ജയിലുകളില്‍ വസിക്കുന്ന അന്തേവാസികളില്‍ രാഷ്ട്രീയവും സ്പര്‍ത്തയും വളരുവാനുള്ള സൗകര്യം നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍,അവരെ രോഗവിമുക്തരാക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിച്ചു?

(൪) കുറ്റകൃത്യങ്ങള്‍ ആരു ചെയ്താലും കുറ്റകൃത്യങ്ങള്‍ ആണെന്നിരിക്കെ,മുന്‍ മന്ത്രിക്ക് പ്രത്യേകിച്ച് “പ്രത്യേകത”യൊന്നുമില്ലെന്ന് അറിയാം. എന്നിരുന്നാലും, അദേഹത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ മറ്റുള്ളവരില്‍ അസ്വസ്ഥത ഉളവാക്കുന്നുവെങ്കില്‍ അത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്കും കൊടുക്കുന്നത് നല്ലതല്ലേ?എന്താ തടസ്സം?

(൫) പാവപ്പെട്ടവര്‍ക്കും നിരാലംബരായവര്‍ക്കും നിസ്സഹായരായവര്‍ക്കും സബ്ദമില്ലാത്തവര്‍ക്കും വേണ്ടിയുള്ളതാണ് ജയിലുകള്‍ എന്നൊരു ചിന്താഗതി നിലവില്‍ ഉണ്ട്.അത് ശരിയാണെങ്കില്‍,പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്യേഷിക്കേണ്ടതാണ്.

എന്തായാലും ജയിലും ജയിലുകളുടെ ഉദ്യേശലക്ഷ്യങ്ങളും ജയില്‍വാസികളുടെ ചിന്താഗതികളും മനഃപരിവര്‍ത്തനങ്ങളും പുനരധിവാസ്സവും എല്ലാം മനസ്സിലാക്കി വേണ്ടത് ചെയ്യാന്‍ അധികാരികളുടെ കണ്ണുകള്‍ തുറന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

No comments :

Post a Comment