From the Criminologist’s Corner-64
Account Criminal Justice
അരിയെത്ര?......പയറഞ്ഞാഴി.
അമേരിക്കയില്‍ വന്ന് ശുദ്ധ ബ്രിട്ടീഷ് ഇംഗ്ലീഷില്‍-മലയാളികളുടെ ഉച്ചാരണശൈലിയില്‍-സംസാരിച്ചാല്‍ ഇവിടെയുള്ളവര്‍ അമേരിക്കന്‍ സ്റ്റൈലില്‍ മറുപടി തരും. അവര്‍ക്ക് നമ്മള്‍ ചോദിച്ച ചോദ്യം മനസ്സിലായീട്ടാണോ മറുപടി പറയുന്നതെന്നറിയില്ല. അവര്‍ പറയുന്നതോന്നുംതന്നെ നമുക്ക് മനസ്സിലാവുകയും ഇല്ല. അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നായിരിക്കും മറുപടി. അതുകേട്ട് തലയും കുലുക്കി “ശരി,മനസ്സിലായി” എന്ന രീതിയില്‍ സ്ഥലം വിടുക.ഇതാണ് ഇവിടെ പലരും ചെയ്യുന്നതെന്ന് തോന്നുന്നു.
ഏതായാലും നമ്മുടെ ടെലിവിഷന്‍ വാര്‍ത്താചാനലുകളില്‍ കേള്‍ക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും പ്രസ്താവനകളും ഏതാണ്ട് “അരിയെത്ര?...പയറഞ്ഞാഴി” എന തരത്തിലാണെന്ന് തോന്നുന്നു. ഇതൊന്നു ശ്രദ്ധിക്കൂ.
ചര്‍ച്ച ഒരു മന്ത്രി നടത്തിയ അഴിമതിയെക്കുറിച്ച് –
ചോദ്യം: നിങ്ങളുടെ മന്ത്രി അതിന് കോടി കണക്കിന് രൂപ വാങ്ങി അഴിമതി നടത്തിയില്ലേ?..
ഉത്തരം: നിങ്ങളുടെ ഭരണകാലത്ത് നിങ്ങളുടെ മന്ത്രി വാങ്ങിച്ചതിനെക്കുറിച്ച് പറഞ്ഞാല്‍ ....
അങ്ങനെ പോകുന്നൂ ആ ചര്‍ച്ച.
ചോദ്യം: നിങ്ങളുടെ ആ മന്ത്രിയുടെ മകന്‍ നടത്തിയ സ്ത്രിപീഡനം മറച്ച് സംസാരിക്കുന്നത് ശരിയാണോ?
ഉത്തരം: നിങ്ങളുടെ ഭരണകാലത്ത് ഉണ്ടായ സ്ത്രിപീഡനത്തില്‍ ആ മന്ത്രിയുടെ പുത്രന്‍ .....
അങ്ങനെ പോയി ആ ചര്‍ച്ച.
ചര്‍ച്ച ഒരു പാര്‍ട്ടിയുടെ ഭൂമി കൈയേറ്റത്തെ പറ്റി...
ചോദ്യം:.....
ഉത്തരം:....അതവിടെ ഇരിക്കട്ടെ. അങ്ങനെയുള്ള ചോദ്യവും ഉത്തരവും ഇവിടെ എഴുതേണ്ട കാര്യമില്ല..
കാരണം,ഉത്തരം തഥൈവാ.ടെലിവിഷന്‍ കാണുന്നവരെ വിഡ്ഡികളാക്കുന്ന രീതിയിലുള്ള ചച്ച്ചകള്‍! ചര്‍ച്ചകള്‍ കഴിയുമ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കും പലപ്പോഴും..മനുഷ്യരുടെ സമയം നഷ്ടപ്പെട്ടത് മാത്രം മിച്ചം. അങ്ങനെയൊക്കെ ഉത്തരങ്ങള്‍ പറയുന്നത് ചോദ്യം മനസ്സിലാകാഞ്ഞീട്ടല്ല. അമേരിക്കന്‍ സായിപ്പിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നത് കൊണ്ടുമല്ല. എങ്ങനെയൊക്കെ പറഞ്ഞാലും പൊതുജനങ്ങള്‍ക്ക് അതൊക്കെ മതിയെന്ന് വിചാരിക്കുന്നതിനാല്‍ മാത്രമാണിത്.’ ആരോ പറയുന്നത്പോലെ ഉറക്കം നടിക്കുന്നവരെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ പറ്റില്ല.
പൊതുജനങ്ങളെ അതും ഇതും പറഞ്ഞ് കളിപ്പിച്ചീട്ട് അവരെ സുഖിപ്പിക്കാനായി ചില പദപ്രയോഗങ്ങള്‍ നടത്തുന്ന കൌശല്ല്യം എല്ലാവര്ക്കും അറിയാം. “പ്രബുദ്ധരായ പൊതുജനങ്ങള്‍”,”എല്ലാം വിലയിരുത്തുന്ന പൊതുജനങ്ങള്‍”,”നമ്മുടെ ആള്‍ക്കാര്‍”-എന്നൊക്കെ പറയുമ്പോള്‍ തോന്നും ആ സംസാരിക്കുന്നവരാണ്പൊതുജനങ്ങളുടെ-സാധാരണക്കാരുടെ വക്ത്താക്കള്‍ എന്ന്. അങ്ങനെ പൊതുജനങ്ങളെ ചര്‍ച്ചയിലൂടെ പറ്റിക്കുന്നതിനെ ഒരു കുറ്റകൃത്യമായി കണക്കാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാകത്തില്‍ ശിക്ഷാനിയമത്തില്‍ വകുപ്പുകള്‍ ഇല്ല. അതുകൊണ്ട് ഇത്തരത്തില്‍ ഉള്ള CHEATINGS നെ അഥവാ ‘കളിപ്പിക്കലിനെ’തിരെ നടപടിയെടുക്കാന്‍ പറ്റുന്നില്ല. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കണമെന്ന ഉദ്യേശ്ശത്തോടെ മാധ്യമങ്ങളില്‍ കൂടി നടത്തുന്ന ഇത്തരം കളിപ്പിക്കലുകളെ ഒരു കുറ്റകൃത്യമായി കണക്കാക്കി CHEATING എന്ന വകുപ്പിന്‍റെ കീഴില്‍ ഒരു ഉപവകുപ്പുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
No comments :
Post a Comment