Saturday, 12 March 2011

From the Criminologist's Corner-52

From the Criminologist’s Corner-52

ചൈനീസ് ഉല്‍പ്പന്നങ്ങളും നമുക്കിടയിലെ അഴിമതികളും

ഇന്ന് എവിടെയും വാങ്ങാന്‍ കിട്ടുന്നത് ചൈനയില്‍ ഉണ്ടാക്കുന്ന സാധനങ്ങളാണ്. അവ കാണുമ്പോള്‍ തോന്നും ഈ ലോകത്ത്‌ അവയൊക്കെ ചൈനയില്‍ മാത്രമേ ഉണ്ടാക്കാന്‍ ആകൂ എന്ന്. ഉള്ളത് പറയണമല്ലോ. ചൈനാ സാധനങ്ങള്‍ ഗുണമേന്മയില്‍ നല്ലതാണ് എന്നത്രേ പലരും പറയുന്നത്.മറ്റ് രാജ്യക്കാരുടെ യാതൊന്നും കിട്ടാനില്ലാത്തതിനാല്‍ അങ്ങനെ പറയുന്നതാണെന്ന് തോന്നുന്നില്ല. പല ചൈനീസ് സാധനങ്ങളും നല്ലത് തന്നെ. വിലയും കുറവ്‌.പണ്ടത്തെ ജപ്പാന്‍ സാധനങ്ങളൊന്നും ഇന്ന് വിപണിയില്‍ ലഭ്യമല്ല. ജപ്പാന്‍ തന്നെ വിപണിയില്‍ നിന്ന് വെളിയില്‍ ആയി പോയോ എന്നൊരു സംശയം. കൊറിയ, തയ്‌വാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഏതാനും സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ചൈന തന്നെ മുന്‍പന്തിയില്‍. ഇന്ത്യയിലും ചൈനീസ് സാധനങ്ങള്‍ വിലകുറച്ച് കിട്ടുന്നുണ്ട്. ഗുണമേന്മ കുറവായതിനാല്‍ ‘Use and Throw’എന്ന രീതിയില്‍ ആണ് നമ്മള്‍ ചൈനയുടെ സാധനങ്ങള്‍ കേരളത്തില്‍ വാങ്ങുന്നത്. സിംഗപ്പൂര്‍, ഗള്‍ഫ്‌ രാജ്യങ്ങളിലൊക്കെ ചൈനീസ് സാധനങ്ങള്‍ സുലഭം. ചിലര്‍ പറയുന്നൂ അവയും ഗുണമേന്മയുള്ളവ ആണെന്ന്. വേറെ ചിലര്‍ പറയുന്നൂ അവ ഗുണമേന്മ ഒട്ടുംതന്നെ ഇല്ലാത്തവയാണെന്ന്. മൂന്നാമാതോരുകൂട്ടര്‍ പറയുന്നൂ: “ഒന്നും പറയാനാവില്ല; ഒത്താല്‍ ഒത്തു” എന്ന് ഫലമോ? ഉപഭോക്ത്താക്കള്‍ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഏതാണ്ട് അതുപോലെയാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ചിലര്‍ പറയുന്നൂ സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ജുഡീഷ്യറിയിലെ ന്യായാധിപന്മാര്‍ അഴിമതിക്കാരാണെന്ന് ;വേറെ ചിലര്‍ പറയുന്നൂ അങ്ങനെയല്ലെന്ന്; മൂന്നാമ്മതോരു കൂട്ടര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തു അനേൃഷണം വേണമെന്ന് ആവശ്ശൃപ്പെടുന്നു;നാലാമാതോരുകൂട്ടര്‍ ഇതൊക്കെ കോടതി അലക്ഷ്യമാണെന്ന് പറഞ്ഞ് വിലപിക്കുന്നു. പൊതുജനം നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു.

ചിലര്‍ പറയുന്നു:” രാഷ്ട്രീയനേതാക്കന്മാര്‍ അഴിമതി വീരന്മാരാണെന്ന്” പെരെടുത്തുപോലും അവര്‍ അങ്ങനെ പറയുന്നു. വേറെ കൂട്ടര്‍ പറയുന്നു: രാഷ്ട്രീയക്കാര്‍ ശുദ്ധാത്മാക്കള്‍ ആണെന്ന്”. അതിനിടയില്‍ ചിലര്‍ ശിക്ഷിക്കപ്പെടുന്നു; ചിലര്‍ക്കെതിരെ അന്യേഷണങ്ങള്‍ നടക്കുന്നു; മറ്റ് ചിലര്‍ക്കെതിരെ വിചാരണ നടക്കുന്നു. അതിനിടയില്‍ പൊതുജനം എന്ത് വിശ്വസിക്കണം എന്നറിയാതെ പകച്ച് നില്‍ക്കുന്നു.

ചില മതനേതാക്കല്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നു.അഴിമതി കഥകള്‍,പെണ്‍ വാണിഭം,വക്കീല്‍ നോടീസ്സ്, പറ്റിപ്പ് പ്രസ്ഥാനങ്ങള്‍ എന്നിവ കേരളത്തില്‍ വ്യാപകമാണെന്ന് ഒരു കൂട്ടര്‍,ഇല്ലെന്ന് വേറൊരു കൂട്ടര്‍. പത്രക്കാര്‍ പലതും പുറത്ത്‌ കൊണ്ടുവരുന്നൂ. പത്രസമ്മേളനങ്ങള്‍,ചര്‍ച്ചകള്‍,പ്രസ്താവനകള്‍! അവിടേയും പൊതുജനം ഗുണമേന്മ നിശ്ചയിക്കാനാവാതെ കുഴങ്ങുന്നു; കറങ്ങുന്നു.

ആഫ്രിക്കയില്‍ ഒരു സമ്പന്ന രാഷ്ട്രത്തില്‍ ഒരു കാലത്ത്‌ രാഷ്ട്രീയക്കാര്‍ ,ഉദ്യോഗസ്ഥ പ്രമുഖര്‍,മതനേതാക്കള്‍,നീതിന്യായമേഘലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ എല്ലാം കൂടി നടത്തിയ അഴിമതിയില്‍ ആ രാജ്യം തകന്നുപോയി..അവിടെ ഇപ്പോള്‍ ക്രിമിനലുകളുടെ ഒരു കൂത്തരങ്ങാണ്. ലോകത്ത്‌ എവിടേയും നടക്കുന്ന ഇന്റര്‍നെറ്റ്‌ കുറ്റകൃത്യങ്ങളില്‍ പണം തട്ടിച്ചെടുക്കുന്നതും ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ നടത്തുന്നതും ലോട്ടറി വെട്ടിപ്പ്‌ നടത്തുന്നതുമെല്ലാം ആ രാജ്യക്കാരാണെന്ന് കണ്ടെത്താന്‍ കഴിയുന്നുണ്ട് . ഇന്ത്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്തപ്രമാണിമാരും മതനേതാക്കളും നീതിന്യായവ്യവസ്ഥിതിയില്‍ പ്രവര്ത്തിക്കുന്നവരുമെല്ലാം കൂടി രാജ്യം വിറ്റ് കുട്ടിചോറാക്കുമോ എന്നാ സംശയം ബാക്കി നില്‍ക്കുന്നു.

ചൈനാസാധനങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വന്നിറങ്ങുന്നതുപോലെ നമ്മുടെ നാട്ടില്‍ അഴിമതിയും തട്ടിപ്പും വ്യാപകമാവുകയല്ലേ ചെയ്യുന്നത് എന്ന് ശ ങ്കിക്കുന്നു.

No comments :

Post a Comment