From the Criminologist’s Corner-56
Account Criminal Justice
ആരെ വിശ്വസിക്കണം? ആരെ വിശ്വസി ക്കാതിരിക്കണം?
ഇവിടത്തെ ബോഡിഫിറ്റ്നസ് സെന്ടെരില്‍ പോയി വ്യായാമം ചെയ്യുമ്പോള്‍ ഞാന്‍ സാധാരണ സി.ബി.എസ്.ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന കോടതി രംഗങ്ങളാണ് കാണുക. വെളുത്ത വര്‍ഗക്കാര്‍, മേക്സിക്കൊക്കാര്‍,തെക്കെ അമേരിക്കക്കാര്‍ ,യൂറോപ്പില്‍ നിന്നും ഉള്ളവര്‍, വടക്കെ അമേരിക്കക്കാര്‍,ചൈനക്കാര്‍,കൊറിയക്കാര്‍- എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാവരും തന്നെ വാദികളായും പ്രതികളായും കോടതിയില്‍ ഹാജരാകുന്നു. ചിലര്‍ കാഴ്ച്ചയില്‍ വളരെ സുന്ദരന്മാരും സുന്ദരികളും ആണ്. അവരും പിന്നെ സൌന്ദര്യം കുറഞ്ഞവരുമെല്ലാം സത്യം പൂര്‍ണമായി പറയുന്നില്ലെന്ന് കോടതി നടപടികള്‍ വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. വാദികളും പ്രതികളുമെല്ലാം നുണ പറയുന്നു. സത്യം രണ്ടുപേര്‍ പറയുന്ന നുണകള്‍ക്കിടയില്‍ എവിടെയോ കിടക്കുന്നുണ്ടെന്നതാണ് സത്യം. ഞാന്‍ ഇതെഴുതുന്നത് ഒരുകാര്യം വ്യക്തമാക്കാനാണ്.ആരായാലും ഏത് രാജ്യക്കാരനായാലും ഏത് പ്രായക്കാരനായാലും എല്ലാവരും നുണ-നുണ തന്നെ പറയുന്നു.
കേരളത്തിലേക്ക് വന്നാലോ? പണ്ടൊക്കെ രാഷ്ട്രീയക്കാര്‍ പറഞ്ഞിരുന്ന നുണകള്‍-തോന്യാസ്സങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍ ആയിരുന്നു വന്നിരുന്നത്. ഉടനെ തന്നെ അവര്‍ ഒരു ‘നിഷേധക്കുറിപ്പ്’ എഴുതി ഇറക്കും. അതോടെ എല്ലാം അവസ്സാനിക്കുമായിരുന്നു. എന്നാല്‍,ഇന്ന് ദ്രശൃ-സ്രാവ്യ മാധ്യമങ്ങളുടെ ‘വിളയാട്ട’ മാണെവിടേയും. അതുകൊണ്ട്, ഇന്ന് രാഷ്ട്രീയക്കാര്‍ക്ക് ‘അപ്പാടെ’ നിഷേധിക്കാന്‍ കഴിയുന്നില്ല. ‘വീണിടത്ത് കിടന്ന് ഉരുളുക’ എന്നതാണവരുടെ അടവ്. അങ്ങനെ,’ഉരുളുന്നതിനെ’ പിന്‍താങ്ങാന്‍ ഫീസ് വാങ്ങാതെ വാദിക്കാന്‍ വരുന്ന ചില താല്‍പ്പര കക്ഷികളുമുണ്ട്.
ജഡ്‌ജിമാരെ പറ്റി ഒരു രാഷ്ട്രീയ നേതാവ് ചില ‘പദപ്രയോഗങ്ങള്‍’ നടത്തി. വഴിയോരസംമ്മേളനത്തില്‍ പറഞ്ഞ അക്കാര്യം കോടതി അലക്ഷ്യമാണെന്ന് കണ്ട് ഇപ്പോള്‍ കേസ് എടുത്തിരിക്കുകയാണ്.ഉടനെ അദ്യേഹം മലയാള ഭാഷ നിഘണ്ടുവില്‍ പ്രസ്തുത പദത്തിന് കൊടുത്തിരിക്കുന്ന വിവിധ അര്‍ത്ഥങ്ങള്‍ കണ്ട് പിടിച്ച് “ഞഞ്ഞാ,പിഞ്ഞാ-ഞഞ്ഞാപിഞ്ഞാ’ പറഞ്ഞുകളിക്കുന്നു.ദൈവം സ്രഷ്ടിച്ചീട്ടുള്ള ഒന്നും മോശമല്ല; എല്ലാം നല്ലതാണ് എന്ന് പലയാവര്‍ത്തി പറയുന്ന ഒരു ദൈവശാസ്ത്ര പണ്ഡിതനെ പോലെ അദ്യേഹം ഏത് ഭാഷയിലുള്ള ഏത് വാക്കും നല്ലതാണ്,ഒന്നും അസഭ്യമല്ല എന്ന് സമര്ത്തിക്കാന്‍ പരിശ്രമിക്കുന്നു.”Nothing is good or bad,but thinking makes it so”-എന്നാണല്ലോ പറയാറ്.
കോടതികളെ പറ്റി എന്തോ പറഞ്ഞതിന് ഒരു മന്ത്രിക്ക് കോടതി അലക്ഷ്യകേസ് അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അദ്യേഹം വ്യാഖ്യാനം കൊണ്ടുവന്നു. ദൈവം സ്രഷ്ടിച്ചവയെല്ലാം നല്ലതിന്,സ്രഷ്ടിക്കുനതും നല്ലതിന്.സ്രഷ്ടിക്കാന്‍ പോകുന്നതും നല്ലതിന് എന്ന സമീപനരീതിയാണ് അദ്യേഹം സ്വീകരിച്ചത്.ഒരു മുന്‍മന്ത്രിയും ഇപ്പോഴത്തെ എം.പി.യും ആയ ഒരാള്‍ ജഡ്ജിമാര്‍ കൈകൂലി വാങ്ങുന്നതിനെ പറ്റി പറഞ്ഞതിനും ഇപ്പോള്‍ വ്യാഖ്യാനങ്ങള്‍ വനീട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ സ്ഥിരം വരാറുള്ള ചില താല്‍പ്പര കക്ഷികള്‍ അവര്‍ക്കായി ഓശ്ശാന പാടുന്നതും കേള്‍ക്കാം. ഇവയൊക്കെ കാണുമ്പോള്‍- കേള്‍ക്കുമ്പോള്‍ ഫിറ്റ്നസ് സെന്റെരിലെ കോടതി രംഗങ്ങള്‍ ഓര്‍മ്മ വരും എല്ലാവരും നുണ പറയുന്നു.ദൈവം നുണയെ സ്രഷ്ട്ടിച്ചതും നല്ലതിന് തന്നെയാണോ?
നുണ പറയരുതെന്നാണ് മാതാപിതാക്കളും അധ്യാപകരും കുഞ്ഞുങ്ങള്‍ക്ക് ആദ്യം പറഞ്ഞുകൊടുക്കുന്നത്. എന്നീട്ടും നുണകൊണ്ട് അഭിഷേകം ചെയ്ത് നേതാവ് കളിക്കുകയാണ് നമ്മുടെ നാട്ടില്‍ പലരും. ദ്രശ്യമാധ്യമാക്കാരോട് ഒരപേക്ഷ. ദയവുചെയ്ത് വാകുകളുടെ അര്‍ത്ഥം പറഞ്ഞുതരാന്‍ ഭാഷാ പണ്ഡിതന്മാരേയും സാഹചര്യങ്ങള്‍ വ്യാഖ്യാനിച്ചുതരാന്‍ മനഃശാസ്ത്രവിദഗ്തരേയും നിയമങ്ങള്‍ പറഞ്ഞുതരാന്‍ നിയമപണ്ഡിതരേയും കൊണ്ടുവരിക.അതല്ലാതെ,രാഷ്ട്രീയക്കാരെ എഴുന്നുള്ളിച്ച് കൊണ്ടുവന്ന് അതും ഇതും പറയിപ്പിച്ച് പൊതുജനങ്ങളെ ഇനിയും വിഢ്ഢികള്‍ ആക്കരുതെ!
No comments :
Post a Comment