Wednesday, 30 March 2011

From the Criminologist's Corner-69

From the Criminologist’s Corner-69

ചര്‍ച്ചാതോഴിലാളികളുടെ ലോകം

ഇവിടെ-അമേരിക്കയില്‍- പല ടി.വി.ചാനലുകളിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത് കാണാം.പക്ഷെ,അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം ചര്‍ച്ചക്ക് വരുന്നവരാണോ അതോ രാഷ്ട്രീയക്കാരാണോ എന്നൊന്നും എനിക്കറിയില്ല. അങ്ങനെയിരിക്കെ,ഒരിക്കല്‍ YouTube ല്‍ സിനിമാ നടന്‍ ആലുംമൂടന്‍റെ ഒരു ഹാസ്യരംഗം കാണാന്‍ ഇടയായി. ഏതോ ഒരു സിനിമയില്‍ കാണിക്കുന്നതാണ്. ആലുംമൂടന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന “ജാഥാതൊഴിലാളികള്‍” അവര്‍ക്കുള്ള വേതനം കൈപ്പറ്റി ഏത് ജാഥക്കും-എങ്ങനേയും-എപ്പോഴും പോകുന്നതായാണ് കണ്ടത്.

ഇവിടെ മലയാളം ടി.വി.ചാനലുകള്‍ ലഭ്യമാണ്. അവകളില്‍ എല്ലാ ദിവസ്സവും ഏതെങ്കിലുമൊരു വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത് കാണാം. ഏത് ചാനല്‍ എടുത്താലും ചര്‍ച്ചയ്ക്ക് വരുന്നവര്‍ ഒരെകൂട്ടര്‍. കൂദാശ വിവാദം മുതല്‍ 2ജി സ്പെക്രട്രം വരെ അക്കൂട്ടര്‍ ചര്‍ച്ച ചെയ്യുന്നു. തീവ്രവാദം/ഉഗ്രവാദം മുതല്‍ കാലി വളര്‍ത്തല്‍ വരെ അവര്‍ ചര്ച്ചക്കെടുക്കുന്നു. കേന്ദ്ര ബട്ജെറ്റ്‌ മുതല്‍ കേരളത്തിലെ പെണ്‍വാണിഭം വരെ അവരുടെ ചര്‍ച്ചാവിഷയങ്ങള്‍ ആണ്. ധനതത്വശാസ്ത്രം,മനശാസ്ത്രം,നരവംശശാസ്ത്രം, ജോതിഷം,രസതന്ത്രം,ഉണ്മാശാസ്ത്രം,സസ്യശാസ്ത്രം,ദൈവശാസ്ത്രം,നിരീശ്വരവാദം,അജ്ഞാതവാദം, സിനിമാ ഗാനങ്ങള്‍ -വിഷയം ഏതുമാകട്ടെ,എന്തുമാകട്ടെ അവര്‍ എടുത്ത്‌ അമ്മാനമാടുന്ന തമാശ്ശ യാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അവര്‍ ചര്‍ച്ചാതോഴിലാളികള്‍ ആണോ എന്നെനിക്കറിയില്ല, അവര്‍ ചര്‍ച്ചക്ക് വരുന്നതിന്‍റെ ഉദ്യേശവും എനിക്കറിയില്ല. ചര്‍ച്ച കേള്‍ക്കുന്നവരില്‍ ‘ചൊറിച്ചില്‍” ഉണ്ടാക്കുകയാണവര്‍ ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമോ ആവോ? വിളമ്പുന്നവന്‍ അറിയുന്നില്ലെങ്കില്‍ ഉണ്ണുന്നവന്‍ അറിയേണ്ടേ? ഊണുകിട്ടുമെന്നുള്ളതുകൊണ്ട് അങ്ങനെ ഇരുന്നാലോ? കഷ്ടം! മഹാ കഷ്ടം!

ചര്‍ച്ചക്ക് ഒരിക്കല്‍ വന്ന ഒരു മാന്യദേഹത്തെ എനിക്ക് നേരിട്ടറിയാം. അദേൃഹത്തിന്‍റെ വീട്ടില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ രൂപം വച്ചീട്ട് 24 മണികൂറും കിടാവിളക്ക് കത്തിക്കുന്ന അദേൃഹത്തിന്‍റെ ഭാര്യയെ എനിക്കറിയാം. അത് അനുവദിക്കുന്ന ആ മാന്യദേഹം ചാനലില്‍ വന്ന് ഈശ്വരനിഷേധം പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ആ കപടമനുഷ്യനോട് വെറുപ്പും വിദേൃഷവും ആണ് തോന്നിയത്‌.അയ്യാള്‍ തന്നെ പല ചര്‍ച്ചകളിലും വരുന്നത് കണ്ടു. “ചര്‍ച്ചക്ക് ആരെയെങ്കിലും കിട്ടണ്ടേ? പലരും അതിനു തയ്യാറല്ല. തയ്യാരാകുന്നവര്‍ സ്ഥിരം വരുന്നവരുമാണ്.”-ഈ പല്ലവിയാണ് ചാനലുകാര്‍ പറയാറ്. എന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ? Spece Science നെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വന്നത് യാതൊരു വിദ്യാഭാസവും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനായാലോ? പ്രേഷകരെ അപമാനിക്കുന്നതിന് സമമാണത്.അയ്യാള്‍ തന്നെ പോലീസിലെ മൂന്നാം മുറ പ്രയോഗത്തെക്കുറിച്ചും,സുപ്രീംകോടതി ജഡ്ജിമാരുടെ അഴിമതികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുവെന്ന് വന്നാല്‍? രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി ചര്‍ച്ച ചെയ്യാനാവില്ലെ? എല്ലാത്തിനും അവര്‍തന്നെ വന്ന് ഏതു വിഷയം ചര്‍ച്ച ചെയ്താലും അതിലെല്ലാം രാഷ്ട്രീയം കുത്തിക്കലര്‍ത്തി ഒരേ ആശയങ്ങള്‍ തന്നെ തിരിച്ചും മറിച്ചും,മറിച്ചും തിരിച്ചും പറയുന്നതാണോ ചാനല്‍ ചര്‍ച്ചകള്‍?ചര്‍ച്ച നിയന്ത്രിക്കാന്‍ വന്നിരിക്കുന്ന ചാനല്‍ വാര്‍ത്താ വായനക്കാരന് അറിവ് കുറവാണെന്നത് എല്ലാവര്ക്കും അറിയാം.അതുകൊണ്ടുതന്നെ അവരെ കളിപ്പിക്കാനും എളുപ്പമാണ്. ചര്‍ച്ച അങ്ങനെ രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നതരത്തില്‍,രീതിയില്‍, ദിശയില്‍ കൊണ്ടുപോകാന്‍ കഴിയും.ചില വിദേശ ചാനലുകളില്‍ ഒരു വിഷയത്തെകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് നിയന്ത്രിക്കുന്ന വ്യക്തി ആ വിഷയത്തില്‍ സമര്‍ത്ഥനായ ആള്‍ ആണെന്ന് അവര്‍ ഉറപ്പ് വരുത്തുന്നുണ്ട്. അതുതന്നെയാണ് പ്രേഷകരോട് കാണിക്കുന്ന ബഹുമാനം എന്ന് നാം പറയുന്നത്. അതല്ലാതെ, എന്നും വാര്‍ത്താ വായനക്ക് വരുന്ന ഒരേ വ്യക്തി തന്നെ നടത്തുന്ന ചര്‍ച്ചകള്‍ ഒരുതരം ചടങ്ങായി അധഃപതിക്കുകയാണ് ചെയ്യുന്നത്. “ഈ പിള്ളേര്‍ക്ക് ഈ പല്ലിമിട്ടായി മതി” എന്ന മാതിരിയുള്ള ചാനല്‍ ചര്‍ച്ചകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യു. വന്‍ അഴിമതികളെ പറ്റിയും കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പിനെ പറ്റിയും രാഷ്ട്രീയ തീവ്രവാദത്തെ പറ്റിയും ഉദ്യോഗസ്ഥ കുറ്റകൃത്യങ്ങളെ പറ്റിയുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ അവ കേള്‍ക്കുന്ന പ്രേഷകര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സാധിക്കണം..”If you cannot convice a man,then confuse him” എന്ന തരത്തിലുള്ള സമീപന രീതി കുറ്റകരമായ മാധ്യമപ്രവര്ത്തനമാണെന്നോര്‍ക്കുക.

From the Criminologist's Corner-68

From the Criminologist’s Corner-68

കണ്ണുണ്ടായിരുനീട്ടും കാണാന്‍ കഴിയാത്തവര്‍

അമേരിക്കയില്‍ അതി മനോഹരമായ റോഡുകള്‍ ധാരാളം. പക്ഷെ, നടത്തക്കാരെ കാണാന്‍ ഇല്ല. നമ്മുടെ നാട്ടില്‍,റോഡുകള്‍ വളരെ മോശം ;പക്ഷെ പ്രഭാത സവാരിക്കാര്‍,അമ്പലത്തില്‍ പോകുന്നവര്‍,പള്ളിയില്‍ കുര്‍ബാന കാണാന്‍ പോകുന്നവര്‍,ചന്തയിലേക്ക് സാമാനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍,ചന്തയിലേക്ക് സാമാനങ്ങള്‍ കൊണ്ടുപോകുന്നവര്‍,സ്കൂള്‍ കുട്ടികള്‍,ജോലിക്ക് പോകുന്നവര്‍- തുടങ്ങി ആളുകളെ വഴിയില്‍ തട്ടിയിട്ടു നടക്കാന്‍ പറ്റുന്നില്ല.ഇവിടെ,അമേരിക്കയില്‍ ആരെങ്കിലും നടന്ന് –നടന്ന് –നടന്ന് - ദീര്‍ഘദൂരം പോകുന്നത് കണ്ടാല്‍ അയ്യാള്‍ക്ക് ‘വട്ട്’(ഭ്രാന്ത്) എന്ന് ചിലര്‍ സംശ യിചെന്നിരിക്കും.പ്രതികൂല കാലാവസ്ഥയില്‍ റോഡിലൂടെ നടന്നുപോകുക എന്നത് അസാധ്യം. അതിശൈത്യമുള്ള കാറ്റടിച്ച് എങ്ങനെ നടന്നു പോകാനാണ്? മഞ്ഞുവീണുകിടക്കുന്ന റോഡിലൂടെ നടക്കുകയോ? ചൂടുകാലത്താണെങ്കില്‍,110ഡിഗ്രി ഫാരെന്‍ഹീറ്റ് സഹിച്ച് എങ്ങനെ നടന്നു പോകാനാണ്?നല്ല നല്ല റോഡുകള്‍ ഉണ്ടായീട്ടും നടന്നു പോകാന്‍ കഴിയാത്തവര്‍! കഷ്ടം! ഏതാണ്ട് അതുപോലെ, എല്ലാം കണ്ടീട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍! നമ്മുടെ നാട്ടില്‍ അത്തരക്കാര്‍ അനേകം!

അതെ, നമ്മുടെ നാട്ടില്‍? പലര്‍ക്കും കണ്ണുണ്ട്,പക്ഷെ കാണാന്‍ കഴിയുന്നില്ല-പ്രതികൂല സാഹചര്യത്തില്‍ കാണാന്‍ കഴിയുന്നില്ല.ഇതൊന്ന് ശ്രദ്ധ്രിക്കൂ-

(൧) സര്‍ക്കാര്‍ വാഹനങ്ങള്‍ തല്ലിതകര്‍ക്കുന്നു,പൊതുമുതല്‍ തകര്‍ത്ത് തരിപ്പണമാക്കുന്നു.പലരും അവ കാണുന്നു;പക്ഷെ അവയെ ന്യായീകരിക്കുന്നു!

(൨) സ്വകാര്യ വസ്ത്തുക്കളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും സമരത്തിന്‍റെ പേരിലും അല്ലാതെയും അടിച്ചുതകര്‍ക്കുന്നു. സമര നേതാക്കള്‍ അവയെ പ്രോല്‍സാഹിപ്പിക്കുന്നു. കാണുന്നുവെങ്കിലും പ്രതികരിക്കുന്നില്ല.

(൩) നോക്കുകൂലി അനീതിയാണെന്നും അമിത അട്ടിമറി കൂലി കത്തി കയറ്റലാണെന്നും പലര്‍ക്കും അറിയാം.പക്ഷെ, അവ കണ്ടീട്ടും അതും ഇതും പറഞ്ഞ്‌ സമയം കളയുന്നു.

(൪)മദ്യപാനം അതിര് കടക്കുന്നു. അനാവശ്യ ബന്ദ്‌/ഹര്‍ത്താല്‍ നടത്തല്‍ സഹിക്കാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതലാണ്. രാഷ്ട്രീയ ഗുണ്ടായിസം വച്ചുപോറു പ്പിക്കാന്‍ ആവില്ല. അഴിമതിക്ക് അന്ത്യമില്ല-എന്നീട്ടും പലരും കണ്ണടച്ചു ഇരുട്ടാക്കുന്നു.

(൫) തീവ്രവാദത്തേക്കാള്‍ ഭീകരമായ ‘പേടിപ്പിക്കള്‍ വാദം’,ഭീകര വാദത്തേക്കാള്‍ ഭയാനകമായ ‘രാഷ്ട്രീയ ഭയപ്പെടുത്തല്‍’-പക്ഷെ അവക്കെതിരെ പ്രതികരിക്കുന്നവരെ ‘കൊത്തുകൊഴി’ കാണ്ക്കെ ആക്രമിക്കുന്നു.;ഗുണ്ടകളെ വിട്ടു അടിപ്പിക്കുന്നു.

(൬) നേതാവ്‌-ഉദ്യോഗസ്ഥ-നീതിന്യായ സംവിധാന- വ്യാപാരി വ്യവസ്സായി-ഗുണ്ടായിസ –അവിശുദ്ധ കൂട്ടുകെട്ട് കാണുന്നവരെല്ലാം തിമിര രോഗികള്‍ ആയി മാറുന്നു. കഷ്ടം!

കുടുംബബന്ധങ്ങള്‍ തകരുന്നു. വിവാഹമോചനങ്ങള്‍ ഏറുന്നു. വ്രദ്ധജനങ്ങളെ അവഗണിക്കുന്നു. കുട്ടികുറ്റവാളികള്‍ കൂടുന്നു. സ്ത്രീപീഡനവും/സ്ത്രീധന പീഡനങ്ങളും കൂടാതെ പുരുഷന്മാരെ പീഡിപ്പിക്കല്‍ വര്‍ധിക്കുന്നു.തട്ടിപ്പ്-വെട്ടിപ്പ്-പറ്റിപ്പ് സംസാകാരം പുഷ്ടി പ്രാപിക്കുന്നു. രാഷ്ട്രീയത്തിന്‍റേയും മതത്തിന്‍റേ യും പേരില്‍ വഴക്കടിക്കുന്നു.എല്ലാം മായം ചേര്‍ത്ത് വില്‍ക്കുന്നു. അജ്ഞാത ജഡങ്ങള്‍ കുമിഞ്ഞുകൂടുന്നു. ആത്മഹത്യകള്‍ പെരുകുന്നു.രോഗശാന്തി ശുശ്രൂഷകര്‍,ധ്യാന പ്രസംഗകര്‍,സന്ന്യാസ പ്രമുഖര്‍,മത തീവ്രവാദികള്‍ കൂത്തരങ്ങു നടത്തുന്നു. വ്യാജമദ്യം ഒഴുകുന്നു.സ്വര്‍ണകടക്കാര്‍ പറ്റിക്കുന്നു. മസ്സാജ് സെന്റെരുകളും തിരുമ്മലും തകൃതിയായി നടക്കുന്നു. ലൈംഗീക തൊഴിലാളികളും നീലച്ചിത്ര നിര്‍മാതാക്കളും പെരുകുന്നു.റിയാലിറ്റി ഷോകളും മോഡലിങ്ങും ഫാഷന്‍ പരേഡും ആല്‍ബം നിര്മിക്കലും ഒളിക്യാമറകളും അരങ്ങ്‌ തകര്‍ക്കുന്നു. വിദ്യാഭ്യാസചൂഷണവും ആയുധാഭ്യാസ പരിശീ ലനങ്ങളും വ്യാജ കോഴ്സുകളും സര്‍ട്ടിഫിക്കറ്റുകളും വ്യജന്മാരും കൂട്ടഓട്ടം നടത്തുന്നു. ഇവയെല്ലാം കണ്ടീട്ടും കാണാന്‍ കഴിയാതെയിരിക്കുന്ന നിയമപാലകര്‍, സര്‍ക്കാരുകള്‍,നീതിന്യായ വ്യവസ്ഥകള്‍,മത-ധാര്‍മീക സ്ഥാപനങ്ങള്‍,ദൈവീക മനുഷ്യര്‍,ആദ്ധ്യാത്മീക പിതാക്കന്മാര്‍-അവരുടെയും പൂക്കാലമാണ് സംസ്ഥാനമാകെ!

Tuesday, 29 March 2011

From the Criminologist's Corner-67

From the Criminologist’s Corner-67

ഗുണ്ടകള്‍ പലതരം-ഗുണ്ടായിസവും പലതരം

ഗുണ്ട(Goonda)എന്ന വാക്ക്‌ ഇംഗ്ലിഷ് നിഘണ്ടുവില്‍ കാണുന്നുണ്ട്.അതിന്,a rogue or hoodlum എന്നാണര്‍ത്ഥം.ഹിന്ദി ഭാഷയില്‍,gundaഎന്ന തരത്തില്‍ അറിയപ്പെടുന്ന ഗുണ്ടകള്‍ക്ക് പല രൂപങ്ങള്‍ ഉണ്ട്. വാടക ഗുണ്ടയെ GOON എന്ന് ഇംഗ്ലിഷില്‍ പറയും. 1940കളിലും അതിനോട് അടുത്തും ഇപ്പോള്‍ നാം കേരളത്തില്‍ കാണുന്ന തരത്തിലുള്ള ഗുണ്ടകള്‍ അമേരിക്കയിലും കാണാമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം പഠനങ്ങള്‍ അവിടെ നടത്തിയിട്ടുണ്ട്. ആ പഠനങ്ങളില്‍ കാണുന്ന തരത്തിലുള്ള ഗുണ്ടകള്‍,ഗുണ്ടാ നേതാക്കള്‍, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍, ഗുണ്ടാ ആക്രമണം, കുടിപ്പക എന്നിവ നമ്മുടെ നാട്ടിലും നമുക്കിപ്പോള്‍ കാണാനാകും. 1970 കളിലും അതിന് ശേഷവും വളര്‍ന്ന്‍ വന്ന ഈ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ സഹിക്കവയ്യാതായപ്പോഴാണ് ഒരു ഗുണ്ടാ ആക്ട് തന്നെ കേരള നിയമ സഭയില്‍ വച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ തന്നെ ,ഒരു കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റുചെയ്തുവെന്നും ഇന്ന് വേറൊരു ഗുണ്ടയെ അയ്യാളോട് കുടിപ്പകയുള്ള മറ്റൊരു ഗുണ്ടാസംഘത്തില്‍ പെട്ടവര്‍ വെട്ടിനുറുക്കിയെന്നും വാര്‍ത്തയുണ്ടായിരുന്നു. നൂറുക്കണക്കിന് ഗുണ്ടാകള്‍-ഗുണ്ടാസംഘങ്ങള്‍ ഉണ്ടെന്നാണ് അനൌദ്യോഗികപഠനങ്ങളില്‍ കാണുന്നത്. രാഷ്ട്രീയക്കാര്‍, ബ്ലെയ്ഡ്കാര്‍, വാഹനവായ്പ കൊടുക്കുന്നവര്‍, അബ്ക്കാരികള്‍, വ്യജവാറ്റുകാര്‍,തൊഴിലാളി സംഘടനകള്‍,മത-ധര്‍മ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണ്ടകളെ ആവശ്യം ഉള്ളതിനാല്‍ ഗുണ്ടാസംഘത്തിലുള്ളവര്‍ ‘ഗുണ്ടാ സേവനം’ എന്നത്രേ പറയാറ്. അവരുടെ വീക്ഷണത്തില്‍ ‘ഗുണ്ടാ പണിയും’ സേവനം ആണ്.

മലയാള സിനിമാകളില്‍ കാണുന്ന തരത്തിലുള്ള തടിയന്മാരോ ഒരു ‘ഉരു’ കണക്കെയുള്ള ‘കാള’ കാളോ അല്ല ഗുണ്ടാകള്‍.ശരിക്കും ഒന്ന് ഊതിയാല്‍ മറിഞ്ഞുവീഴുന്നതരത്തിലുള്ളവരും ഗുണ്ടകളുടെ കൂട്ടത്തില്‍പെടുന്നു. ഒരു ‘വരുമാനം’ ഉണ്ടാക്കാനായി ‘ഗുണ്ടാവേഷം’ കേട്ടുന്നവരും ഉണ്ട്. അതോടെ ഗുണ്ടാ പണി എന്നൊരു പ്രത്യേകതരം ജോലി മലയാള ഭാഷയില്‍ ഉദയം ചെയ്തു.

‘ഗുണ്ടാതോഴിലും തൊഴിലാണ്’ എന്ന ചിന്താഗതി ഉണ്ടാവാന്‍ സാമൂഹ്യമായ പല കാരണങ്ങളും ഉണ്ട്. തൊഴിലില്ലായ്മ ശക്തമായത് ഒരു കാരണമാണെന്ന് പറയപ്പെടുന്നു. പോലീസിന്‍റെ കാര്യക്ഷമതക്കുറവ് ഗുണ്ടകള്‍ക്ക് വളരാന്‍ പ്രചോദനമേകി.’ഗുണ്ടാപ്പണി’ ഒരു വരുമാനമാര്‍ഗമാണെന്ന് മനസ്സിലാക്കിയതോടെ പല ചെറുപ്പക്കാരും മധ്യവയസ്ക്കരും അതിലേക്കു ആകര്‍ഷിക്കപെട്ടു. അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ കാണുന്നതുപോലെ “ a group of youngesters or adolescents who associate closely,often exclusively for social reasons,esp.such a group engaging in deliminquent behavior “ എന്ന അര്‍ത്ഥത്തില്‍ അല്ലാത്ത ഗുണ്ടാകളും കേരളത്തില്‍ ഉണ്ട്. ‘Delinquent Behaviour’ എന്നത് മാറ്റി ‘പണസംമ്പാദനത്തിന്, വരുമാനമുണ്ടാക്കാന്‍, ആഡംബരജീവിതത്തിന്, വയറ്റീപ്പിഴപ്പിന്’ എന്നോക്കെയാക്കി മാറ്റിയാല്‍ പലതും കൂടുതല്‍ വ്യക്തമാകും. കാരണം, ചിലരൊക്കെ, ഗുണ്ടകളെ പോലെ അഭിനയിക്കുന്നവരാണ്. അവാരും ഗുണ്ടകള്‍ ചെയ്യുന്നത്പോലെ ‘ അക്ക്രമണസ്വഭാവം കാണിക്കുന്നവരല്ല. അക്കാരണത്താല്‍ ഇവിടെ ഗുണ്ടകളെ –(൧) വയറ്റീപ്പിഴപ്പ്‌ ഗുണ്ടകള്‍,(൨)വരുമാനത്തിനായുള്ള ഗുണ്ടകള്‍,(൩)ആഡംബരജീവിത ഗുണ്ടകള്‍,(൪)ടൈ കെട്ടിയ ഗുണ്ടകള്‍,(൫)അഭിനയവീരഗുണ്ടകള്‍,(൬) അക്ക്രമ സ്വഭാവ ഗുണ്ടകള്‍, എന്ന രീതിയിലാണ് തരം തിരിക്കേണ്ടത്.അവരില്‍ ‘അക്ക്രമ സ്വഭാവ ഗുണ്ടകള്‍, ആഡംബരജീവിത ഗുണ്ടകള്‍’-ഇവരെ വേര്‍തിരിച്ച് പഠനവിധേയമാക്കേണ്ടതാണ്.അതല്ലാതെ, ഒരു ഗുണ്ടാ നേതാവിന്‍റെകൂടെ പ്രവര്ത്തിക്കുന്നവരെ, വേഷം കേട്ടുന്നവരെ, വരുമാനം ഉണ്ടാക്കുന്നവരെയെല്ലാം ഗുണ്ടകള്‍ എന്ന തരത്തില്‍ കണക്കാക്കുന്നതില്‍ അര്‍ത്ഥം ഇല്ല. ഗുണ്ടാ ആക്റ്റ്‌ യഥാര്‍ത്ത ഗുണ്ടകള്‍ക്കെതിരെ ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തെക്കാളേറെ അത് ദോഷം ചെയ്യും. എന്തായാലും, ഗവേഷണം ആവശ്യപ്പെടുന്ന ഒരു മേഖലയാണത്.

Monday, 28 March 2011

From the Criminologist's Corner-66

From the Criminologist’s Corner-66

അര്‍ക്കന്‍സായിലെ ഗോള്‍ഫ്‌ കളിക്കാര്‍-നമ്മുടെ നാട്ടിലെ സ്റ്റാറ്റസുള്ള വെട്ടിപ്പുകാര്‍

ഗോള്‍ഫ്‌ കളിക്ക് വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സ്ഥലമാണ് നോര്‍ത്ത്‌-വെസ്റ്റ്‌ അര്‍ക്കന്‍സാ എന്ന് തോന്നുന്നു. ആ കളി പഠിപ്പിക്കുന്ന പ്രത്യേക പഠിപ്പിക്കല്‍ കേന്ദ്രങ്ങളുണ്ടിവിടെ. പരസ്യങ്ങളും കാണാറുണ്ട്‌; കേള്‍ക്കാറുണ്ട്. ചെറുപ്പക്കാര്‍ മുതല്‍ വ്ര്യദ്ധജനങ്ങള്‍ വരെ ഗോള്‍ഫ്‌ കളിക്കുന്നു.അതിനുള്ള ഒരുതരം ചെറുവാഹനങ്ങളും ഇവിടെ ഉണ്ട്.നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ പോലെ,മൂന്ന് ചക്രത്തിന് പകരം നാല് ചക്രം എന്ന വ്യത്യാസം മാത്രം .ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു. ആ വാഹനത്തില്‍ ഗോള്‍ഫ്‌ കളിക്കാനുള്ള ബോളും ‘കോലുകളുമായി’ അവര്‍ പോകുന്നത് തന്നെ കാണാന്‍ ബഹു രസ്സമാണ്.ഓ!സ്റ്റാറ്റസ് ഉള്ള കളി തന്നെ! ഗോള്‍ഫ്‌ കളിയെക്കുറിച്ച് കാര്യമായ അറിവൊന്നും എനിക്കില്ല.ഞാന്‍ തിരുവനന്തപുരത്ത് താമസിക്കുന്നത് അവിടത്തെ ഗോള്‍ഫ്‌ ക്ലെബ്ബിന് പുറകിലാണെങ്കിലും എനിക്കതില്‍ വലിയ താല്‍പ്പര്യം ഇല്ലെന്നതാണ് സത്യം. അതവിടെ ഇരിക്കട്ടെ. ആ കളിക്ക് ആളുകള്‍ പോകുന്നത് കാണുമ്പോള്‍- അവരുടെ സ്റ്റാറ്റസ് വളരെ കൂടുതല്‍ ആണെന്ന് അറിയുമ്പോള്‍- അതൊന്ന് പഠിക്കാം എന്നെനിക്ക് തോന്നിയിട്ടുമില്ല.

നമ്മുടെ നാട്ടില്‍ സ്വര്‍ണക്കട-ജുവല്ലറി- നടത്തുക എന്നത് സ്റ്റാറ്റസ് ഉള്ള കാര്യമാണ്. സാധാരണക്കാരെകൊണ്ട്‌ സാധിക്കുകയും ഇല്ല. പക്ഷെ ഈ സ്വര്‍ണ സ്റ്റാറ്റസ് വീരന്മാര്‍ക്ക് സാധാരണക്കാരെ പറ്റിച്ച് പണക്കാരാവാന്‍ പറ്റും. ഒരു സ്ത്രീയുടെ പിന്നാലെ പലവിധ വാഗ്ദാനങ്ങളുമായി ഓടിച്ചെല്ലുന്ന കുറെ സ്വര്‍ണക്കടക്കാരുടെ ഒരു പരസ്യം പലപ്പോഴും നാം ടെലിവിഷനില്‍ കാണാറുണ്ട്. സ്വര്‍ണവ്യാപാരത്തെക്കുറിച്ചും വ്യാപാരതട്ടിപ്പുകളെ കുറിച്ചും അറിവില്ലാത്തവരെ പറ്റിച്ച്-വെട്ടിച്ച് പണം ഉണ്ടാക്കുക. അതാണ്‌ അവരുടെ കളി! അങ്ങനെ കളിക്കുന്നവരുടെ സ്റ്റാറ്റസ്? അത് പറ്റിപ്പ്-വെട്ടിപ്പ് നടത്തുന്നവരുടെതല്ല. വന്‍ സ്വര്‍ണവ്യാപാരികളുടേതാണ്. അതുകൊണ്ട് അവര്‍ കൂടുതല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ വിദേശത്തുപോലും തുടങ്ങുന്നു. എല്ലായിടത്തും ‘ഡയമണ്ടിന് പ്രത്യേക വിഭാഗം! കാരണം? അവിടത്തെ തട്ടിപ്പ്-വെട്ടിപ്പ് വേറെ തരത്തില്‍ ആണ്.

വാഹനാപകടങ്ങള്‍ നമ്മുടെ നാട്ടില്‍ ദിനംപ്രതി പെരുകി-പെരുകി വരുകയാണ്.ശവപ്പെട്ടികള്‍ ഉണ്ടാക്കി അവ വില്‍ക്കാന്‍ രാത്രിയില്‍ ഉറക്കമിളച്ചിരിക്കുന്നവരേപോലെ ചില വക്കീലന്മാര്‍ വക്കാലത്ത്‌നാമയുമായി ചുറ്റിനടക്കുന്നു. ശതമാനം വച്ചുള്ള “തട്ടിപ്പ്‌” ആയതിനാല്‍ അതിന്‍റെ വ്യാപ്തി പകര്‍ക്കും അറിയില്ല. അതാണ്‌ കളി! കളിക്കുന്നതോ? സ്റ്റാറ്റസ് ഉള്ള അഭിഭാഷകരും.!

സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ നാടാണ് കേരളം. ഉപ്പുകുറ്റി മുതല്‍ നെറുകംതല വരെയുള്ള ശരീര ഭാഗങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ഉണ്ട് പലയിടത്തും. “ഞങ്ങളുണ്ട്’ എന്ന പരസ്യം ഓര്‍ക്കുമല്ലോ! അവരുടെ ലാബും ,സ്കാനും, പരിചരണവും, പരിശോധനയും-ഈശ്വരാ,അതിലല്ലേ കളി! ആ കളിക്കുമുണ്ട് സ്റ്റാറ്റസ്-വെള്ള പോളിസ്റെര്‍ ഷര്‍ട്ടിന്‍റെ-സ്കെതസ്കൊപ്പിന്‍റെ!

ഇന്‍ഷുറന്‍സ്‌ സ്റ്റാറ്റസ്! എന്തും ഇന്‍ഷൂര്‍ ചെയ്യാം;എങ്ങനേയും ചെയ്യാം!പക്ഷെ,ക്ലെയും ആയി വരരുതെന്ന് മാത്രം! വേണമെങ്കില്‍ ലോണ്‍ തരും. പക്ഷെ,പലിശ അല്പം കൂടുതല്‍ ആണെന്ന് മാത്രം! ക്രെഡിറ്റ്‌ കാര്‍ഡ്‌ തരുന്ന ബാങ്കുകള്‍ ബ്ലയ്ഡ് പലിശ വാങ്ങുന്നുവെങ്കില്‍,ഇവര്‍ക്ക് ‘മീറ്റര്‍’ പലിശ-അതും ഇലക്ട്രോണിക്-പലിശയാണെന്ന് മാത്രം. ആ കളിയും കളി തന്നെ!പക്ഷെ,കളിച്ചാലേ അത് മനസ്സിലാവൂ!

ധ്യാനകേന്ദ്രങ്ങള്‍! അവിടത്തെ കളിയാണ് കളി! സ്തോത്രകാഴ്ച്ച മാത്രമല്ല, കൌണ്‍സെലിംഗ്, കൂട്ടപ്രാര്‍ത്ഥന,ഉപവാസപ്രാര്‍ത്ഥന,ആരാധന, ഗാനശുശ്രൂഷയെന്ന് വേണ്ട, മനുഷ്യനെ ആത്മീയമായി വായുവില്‍ പറത്തുന്ന കളി! ആള്‍ ദൈവങ്ങള്‍ക്കും മന്ത്രവാദത്തിനും ചാത്തന്‍സേവക്കും ഉള്ള ശക്തി! അതൊക്കെ ജോല്‍സ്സ്യന്മാരോട് ചോദിച്ചാല്‍ അറിയാം. ഈ ആത്മീയ ഗുരുക്കളും,മന്ത്രവാദികളും ജോല്‍സ്സ്യന്മാരും കളിക്കാര്‍ തന്നെ! അവരുടെ വാഹനങ്ങള്‍ ആര്‍ക്കസായിലെ ഗോള്‍ഫ്‌ കളിക്കാരുടെ വാഹനങ്ങളേക്കാള്‍ ആകര്‍ഷകം!

വിദ്യാഭ്യാസ മേഖലയിലാണ് ശരിക്കും ഉള്ള കളി! അവിടത്തെ കളിയില്‍ വിജയിച്ചാല്‍ തൊഴില്‍ മേഖലയില്‍ കളിക്കാം.തൊഴില്‍ മേഖലയില്‍ വിജയിച്ചാല്‍ വിവാഹ മേഘലയില്‍ കളിക്കാം. വിവാഹ മേഖലയില്‍ നിന്നും തുടങ്ങിയാല്‍ കളി വ്യദ്ധസദനത്തിലേക്ക് എത്തിക്കാം. രാഷ്ട്രീയത്തിലെ കളി വേറെ! രാഷ്ട്രീയക്കാരുടെ കളികളും വേറെ! അങ്ങനെ, എല്ലാവരും കളിക്കുന്നു-ഇപ്പോഴും കളിക്കുന്നു-എല്ലാവര്ക്കും നല്ല സ്റ്റാറ്റസ്! അവരുടെ കളികള്‍ക്കും സ്റ്റാറ്റസ് ഉണ്ട്-അര്‍ക്കന്‍സായിലെ ഗോള്‍ഫ്‌ കളി പോലെ!

Thursday, 24 March 2011

From the Criminologist's Corner-65

From the Criminologist’s Corner-65

‘പീറ’ കള്ളന്മാരും ‘പെരുംകള്ളന്മാരും

‘പീറ’ കള്ളന്മാര്‍ എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ കോഴി,തേങ്ങാ,അടക്കാ, ഏത്തക്കുല തുടങ്ങിയവയെ കട്ടുകൊണ്ടുപോകുന്ന ചെറിയ-ചെറിയ കള്ളന്മാരാണെന്ന് അര്‍ത്ഥം. കട്ടെടുക്കുന്നതിനിടയില്‍ അവര്‍ പിടിക്കപെട്ടാല്‍ അടി കൊള്ളുമെന്നതില്‍ തര്‍ക്കം ഇല്ല. മരത്തില്‍ കെട്ടിയിട്ടുവരെ അവരെ അടിക്കുന്നത് കാണാം.പോക്കറ്റ് അടിക്കുന്നവരെ പിടികൂടിയാല്‍, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ യാത്രക്കിടയില്‍ കണ്ടാല്‍-അവര്‍ക്കെല്ലാം തെരുവ്‌ നീതി എന്ന് പരക്കെ പറയുന്ന പൊതുജനങ്ങളുടെ ‘കൈകാര്യം ചെയ്യല്‍’ ഉറപ്പായും കിട്ടും. അമേരിക്കയില്‍ ‘shoplifting’ എന്നൊരു കുട്ടക്രിത്യമുണ്ട്. ഏത് മാളിലും സര്‍വ സ്വതന്ത്രനായി നടന്ന് സാധനങ്ങള്‍ എടുത്ത് പരിശോധിക്കാന്‍ ജനങ്ങള്‍ക്കാകും. നമ്മുടെ നാട്ടിലും അതിപ്പോള്‍ കാണാം.അവിടെ ക്യാമറകള്‍ വചീട്ടുണ്ടെന്നും മാളില്‍ വരുന്നവരെ സസൂഷ്മം വീക്ഷിക്കുന്നുണ്ടെന്നുമാണ് പറയപ്പെടുന്നത്. ഓരോ സാധനത്ത്തിലും വച്ചിരിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഏതെങ്കിലും സാധനങ്ങള്‍ കട്ടെടുത്ത് കൊണ്ടുപോകുന്നവരെ കൈയോടെ പിടികൂടാന്‍ സഹായിക്കുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതൊക്കെ എത്ര ശരിയാണോ ആവോ? ശരിയാണോ തെറ്റാണോ എന്ന് പരീക്ഷിക്കാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു. പിടിക്കപ്പെട്ടാല്‍ ‘അകത്ത്‌’ പോകേണ്ടി വരുമെന്നുള്ളതിനാല്‍ ആ സാഹസ്സത്തിനോന്നും മുതിരാന്‍ ഞാന്‍ തയ്യാറുമാല്ലായിരുന്നു. എന്തായാലും shoplifting എന്ന കുറ്റകൃത്യം ധാരാളം നടക്കുന്നുവെന്നാണ് പറഞ്ഞ് കേട്ടത്. പിടിക്കപെട്ടാല്‍ അവരെ പോലീസിന് കൈമാറും. അക്കാര്യങ്ങളെല്ലാം അവിടെ ഇരിക്കട്ടെ.

നമ്മുടെ നാട്ടിലെ ’പീറ’ കള്ളന്മാരെല്ലാം എവിടെ പോയി? മരുന്നിന് ഒരെണ്ണത്തെ കാണണമെങ്കില്‍ ഏതെങ്കിലും ജയിലിലേക്ക് പോകേണ്ട സ്ഥിതിവിശേഷമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. പോലിസ്‌ സ്റ്റേഷനിലും കോടതി വരാന്തകളിലും പണ്ടൊക്കെ കണ്ടിരുന്ന ‘പീറ’ കള്ളന്മാര്‍ വിധി വരുന്നതോടെ പലരും കുറ്റവിമുക്തരാവുമെന്നതിനാല്‍ അവരെ കാണണമെങ്കില്‍ ജയിലില്‍ തന്നെ പോകേണ്ടതായി വരുന്നു. പിന്നെ കോഴിയെ കട്ടാല്‍,തേങ്ങാ മോഷ്ടിച്ചാല്‍,കായക്കുല കട്ടെടുത്താല്‍ ഇന്ന് പലരും കേസ്‌ രജിസ്റ്റര്‍ ചെയ്യാറില്ലെന്നും അങ്ങനെ രജിസ്റ്റര്‍ ചെയ്ത് അന്യേഷിച്ചാല്‍ അന്യേഷണം നടത്തുന്നവര്‍ക്ക്‌ കൊടുക്കേണ്ടിവരുന്ന തുക-ചെലവ്‌; അതിനുള്ള ബുദ്ധിമുട്ട്-ഇവയൊക്കെ ഒഴിവാക്കാനാവുമെന്നതിനാല്‍ പലരും അത്തരത്തിലുള്ള സാഹസ്സത്തിനോന്നും മുതിരാറുമില്ല.

‘കുറ്റകൃത്യങ്ങള്‍ ഒരു സമൂഹത്തില്‍ കൂടുന്നില്ല;കുറയുന്നുമില്ല’ എന്ന കുറ്റകൃത്യശാസ്ത്രസിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ഒരുതരം കുറ്റകൃത്യത്തിന് രൂപാന്തരം വന്ന് മറ്റൊന്നായി മാറുന്നുവെന്ന്. അങ്ങനെ പഠിക്കുമ്പോള്‍ ഇപ്പോള്‍ നാം കാണാത്ത ‘പീറ’ കള്ളന്മാര്‍ക്ക് പകരം നമ്മള്‍ കാണുന്നത് ‘പേരും’ കള്ളന്മാരെയാണ്. നിത്യേനെയെന്നോണം അക്കൂട്ടരെ ടി.വി.യില്‍ കാണിക്കാറുമുണ്ട്. അവരെ നമുക്ക് കായികരംഗത്ത്-സ്റ്റേഡിയം നിര്‍മാണ മേഖലയില്‍ കാണാനോക്കും. കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തുന്നവരെ ആരും ‘കൈകാര്യം’ ചെയ്ത് നമ്മള്‍ നേരത്തെ പറഞ്ഞ തെ രിവ് നീതിക്ക് വിധേയരാക്കുന്നില്ല. പെണ്‍വാണിഭ രംഗത്ത്, വിദേശയാത്ര ചെയ്യുന്നവരുടെ കൂട്ടത്തില്‍,സര്‍ക്കാര്‍ കോണ്‍ട്രാക്ട് കൊടുക്കുന്നവരില്‍-എടുക്കുന്നവരില്‍ ലോട്ടറി നടത്തുന്നവരില്‍,ലോട്ടറി അന്വേഷണം അട്ടിമറിക്കുന്നവരില്‍,ഭുമി കൈയേറ്റം നടത്തുന്നവരില്‍,ഭുമി കച്ചവടം നടത്തു ന്നവരില്‍,ജഡ്‌ജിമാരില്‍,വക്കിലന്മാരില്‍,ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരില്‍,രാഷ്ട്രീയക്കാരില്‍, വ്യാപാരി-വ്യവസ്സായികളില്‍, സ്ത്രീക്ഷേമ പ്രവര്‍ത്തകരില്‍, ഉപവിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവരില്‍, ദൈവത്തേയും ദൈവനാമത്തേയും വിറ്റുകാശാക്കുന്നവരില്‍, രോഗശാന്തി ശുശ്രൂഷ ചെയ്യുന്നവരില്‍,ആള്‍ദൈവങ്ങളില്‍, പത്രപ്രവര്‍ത്തകരില്‍, മദ്യവ്യാപാരികളില്‍, റിസോര്‍ട്ട് ഉടമകളില്‍, ശരീരത്തില്‍ തിരുമ്മുനടത്തുന്നവരില്‍, ബ്ലയിഡ്-പണ്ടം പണയം നടത്തുന്നവരില്‍, മാഫിയാകളില്‍, വ്യാജ പ്രകൃതി സംരക്ഷണ സ്നേഹികളില്‍, വ്യാജ മ്രഗപ്രേമികളില്‍, കള്ള ആതുരസേവനം നടത്തുന്നവരില്‍, അനാഥാലയ നടത്തിപ്പുകാരില്‍,മന്ദബുദ്ധികളെ നോക്കി പറ്റിപ്പ് നടത്തുന്നവരില്‍,മത്സരോട്ടം സംഘടിപ്പിക്കുവരില്‍, സിനിമാക്കാരില്‍, സീരിയല്‍ നിര്‍മാതാക്കളില്‍, റിയാലിറ്റിഷോ നടത്തുന്നവരില്‍, ഒളിക്യാമാരക്കാരില്‍-ദൈമമേ,ലിസ്റ്റ് നീണ്ട്-നീണ്ട് പോകുന്നു.’പീറ’ കള്ളനെ വല്ല കാഴ്ച ബെന്ഗ്ലാവുകളില്‍ കാണേണ്ടിവരുന്ന കാലം അധികം അകലെയല്ല; ‘പെരും’ കള്ളനെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത കാലം ഇപ്പോള്‍തന്നെ വന്നിരിക്കുന്നു.ഈശ്വരന്‍ തുണ.