From the Criminologist’s Corner-37
Account Criminal Justice
കാലിമോഷണത്തില്‍ നിന്നും മൊബൈല്‍ നഗ്നതയിലേക്കോ?
കുഞ്ഞുകുട്ടികള്‍ മുതല്‍ കിഴവി-കിഴവന്മാര്‍ വരെ ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. പലരുടേയും കൈയ്യില്‍ ഇരിക്കുന്നത് iPhone 3G, iPhone 4G യൊക്കെയാണ്. അവകളിലാവുമ്പോള്‍ ഫോട്ടോയും എടുക്കാം. ഒരു ചെറിയ കമ്പ്യൂട്ടര്‍ ചെയ്യുന്ന പലതും ചെയ്യാന്‍ അതിനാവും. Google search നടത്താം, റെക്കോര്‍ഡ് ചെയ്യാം,You Tube കാണാം, ഇമെയില്‍ അയക്കാം. നല്ലകാര്യം. നല്ലതാണല്ലോ ഈ ഫോണ്‍ എന്ന് ചിന്തിച്ച്പോയി.
അങ്ങനെ ഇരിക്കുമ്പോഴാണ് കൊല്ലത്തൊരു വനിതാ ഹോസ്റലില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എന്നൊരു വാര്‍ത്ത ടി.വി.യില്‍ കണ്ടതും കേട്ടതും. പകര്‍ത്തിയതോ? മറ്റൊരു പെണ്‍കുട്ടി. ആ പെണ്‍കുട്ടി സഹപാഠികളുടെ നഗ്നത കണ്ട് ആസ്വദിക്കാനാണ് അങ്ങനെ ചെയ്തതെന്നും അതല്ല, വയനാട്ടിലുള്ള സ്വന്തം കാമുകന് അയച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തതെന്നും രണ്ട് ഭാഷ്യം.എന്തായാലും ഒരു ടി.വി.ചാനല്‍ മൊബൈല്‍ ഫോണ്‍ വച്ച് കൂട്ടുകാരിയുടെ നഗ്നത അതില്‍ ഒപ്പിയെടുത്ത ആ പെണ്‍ കുട്ടിയെ “പെണ്‍ മൃഗം’ എന്നുവരെ വിളിച്ചു. നോക്കണേ! കന്നുകാലി മോഷണത്തിനു ഒരുകാലത്ത് കുപ്രസിദ്ധി നേടിയിരുന്ന ഒരു സംസ്ഥാനത്ത് ഇന്ന് നടക്കുന്നത് ഐ.ടി. കുറ്റകൃത്യങ്ങള്‍!
അക്കാര്യം ടി.വി.യില്‍ കണ്ട ഉടനെ വരുന്നൂ മറ്റൊരു വാര്‍ത്ത. കോഴിക്കോട് ഒരു ഹോട്ടലിന്‍റെ ടോയ് ലെറ്റില്‍ വച്ച് ഒളിക്യാമറയില്‍ നഗ്നത പകര്‍ത്തിയെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ചെയ്തിരുന്ന കേസിന്‍റെ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു എന്ന്. മൊബൈല്‍ ഫോണിലൂടെ നഗ്നത പകര്‍ത്തി അത് വിറ്റ് പണമാക്കിയിരുന്നവരും അതുകൊണ്ട്കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നവരും അതുപയോഗിച്ച് ലൈംഗീക പീഡനം നടത്തിയിരുന്നവരും അതുകാരണം ആത്മഹത്യ ചെയ്തവരും അതുമൂലം അറസ്റ്റില്‍ ആയവരും അനവധിയാണ്. ഒരുകാലത്ത് മൊബൈല്‍ ഫോണിലൂടെ തെറി സന്ദേശംങ്ങള്‍ അയക്കുന്നുവെന്നും രതിചിത്രങ്ങള്‍ കൈമാറുന്നുണ്ടെന്നും നീലകാണിച് ബിസ്സിനെസ്സ് നടത്തുന്നുവെന്നും ഹോസ്റ്റലുകള്‍ക്കും വനിതാകോളേജുകള്‍ക്കം മുന്‍പില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുന്നുവെന്നും മറ്റും കാണിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ അവ അവഗണിച്ചതിന്‍റെ ശിക്ഷയെന്നോണം ഇപ്പോള്‍ നഗ്നത പകര്‍ത്താനുള്ള ഒരുതരം ഉപകരണമായി മൊബൈല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നോര്‍ക്കുക. തീര്‍ന്നില്ല. ആയിരവും ആയിരത്തിഅഞ്ഞൂറും ഉരുപ്പികാക്ക് സുലഭമായി കിട്ടുന്ന മൊബൈല്‍ ഫോണുകള്‍ ദുരുപയോഗിച്ച് കുഞ്ഞുപെണ്‍കുട്ടികളെ വരെ പേടിപ്പിച്ച് വരുതിയില്‍ കൊണ്ടുവരുന്നതായീട്ടാണ് അറിയാന്‍ കഴിയുന്നത്.പെണ്‍കുട്ടികള്‍ തന്നെ അവരുടെ കൂട്ടുകാരികളെ ക്ഷണച്ച്കൊണ്ടുപോയി മയക്ക് മരുന്ന് കലര്‍ത്തിയ പാനീയങ്ങളും ഭക്ഷണവും നല്‍കിയശേഷം ആണ്‍കൂട്ടുകാരോട് ലൈംഗികമായീട്ട് ദുരുപയോഗിച്ചുകൊള്ളാനും നഗ്നത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെടുത്തുകൊള്ളാനും സൌകര്യവും സാഹചര്യവും ശ്രഷ്ടിച്ചുകൊടുക്കുന്ന ഒരു സംസ്കാരം വളര്‍ന്ന്കഴിഞ്ഞിരിക്കുന്നു.
മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന രഹസ്യബന്ധങ്ങള്‍,രതിസംഭാഷണങ്ങള്‍,പ്രേമബന്ധങ്ങള്‍,ഒളിപ്രയോഗങ്ങള്‍ക്കപ്പുറമാണ് ഇത്തരത്തിലുള്ള നഗ്നത പകര്‍ത്തല്‍. അതില്‍ ഉള്‍പ്പെടുന്നവരുടെ പ്രായമോ? പറക്കമുറ്റാത്ത കുട്ടികള്‍ മുതല്‍ കൌമാരക്കാര്‍- മദ്ധ്യവയസ്കര്‍- വ്രദ്ധര്‍ വരെ. ഇരയാവുന്നവരോ? കുഞ്ഞുകുട്ടികള്‍,കുമാരിമാര്‍,ചെറുപ്പക്കാരികള്‍,വീട്ടമ്മമാര്‍, വ്രദ്ധകള്‍വരെ. എന്തായാലും ഐ.ടി.ആക്ടും സൈബര്‍ പോലീസും സൈബര്‍ കുറ്റാന്വേഷണവും തകൃതിയായി നടക്കുമ്പോഴും നഗ്നതാപ്രദര്‍ശനം കൊടുംബിരികൊണ്ടിരിക്കുന്നു. iPhoneന്‍റെ വ്യാപകമായ ദുരുപയോഗം സംസ്ഥാനത്ത് ഉണ്ടായതോടെ കേരളീയ നഗ്നത ലോകത്തിന്‍റെ ഏതുഭാഗത്തെക്കും കയറ്റുമതി ചെയ്യാന്‍ നിമിഷങ്ങള്‍ മതിയാകുമെന്നം ഓര്‍ക്കുക. ജാഗ്രതൈ- ജാഗ്രതൈ!
No comments :
Post a Comment