Friday, 11 February 2011

[Enter Post Title Here]


 


 

Account    Criminal Justice


 

സ്വര്‍ണം-സ്വര്‍ണമയം

അമേരിക്കന്‍ ടെലിവിഷനില്‍ ഒരിക്കല്‍പോലും സ്വര്‍ണത്തിന്‍റേയോ സ്വര്‍ണകടകളുടേ സ്വര്‍ണാഭരണങ്ങളുടേയോ പരസ്യങ്ങള്‍ കണ്ടീട്ടില്ല. എന്നാല്‍,ഇവിടെ കിട്ടുന്ന മലയാളം ചാനലുകള്‍ നിറയെ സ്വര്‍ണമയം. റിയാലിറ്റി ഷോകളുടെ ഇടയില്‍ പോലും സ്വര്‍ണചോദ്യം-സ്വര്‍ണകടക്കാരുടെ സ്വര്‍ണസമ്മാനം. ഒന്നും രണ്ടും പവനല്ല;;അഞ്ചും പത്തും കിലോ സ്വര്‍ണം. ഇവിടത്തെ ടി.വി. പരിപാടികളില്‍ കൊടുക്കാത്ത-കിട്ടാത്ത അത്ര വലിയ സമ്മാനങ്ങളും സമ്മാനതുകകളും സംമ്മാനപോതികളും ആണ് മലയാളം ചാനലുകളില്‍ നല്‍കുന്നത്.

ഇവിടത്തുകാരായ സ്ത്രികളുടെ കഴുത്തിലും കാതിലും കൈയ്യിലും നോക്കിയാല്‍ സ്വര്‍ണമെ ഇല്ല. സ്വര്‍ണമുള്ള കഴുത്തോ കാതോ കൈയ്യോ മൂക്കോ കണ്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. അവര്‍ ഒരു ഇന്ത്യാക്കാരിയാണെന്ന്. വിവാഹത്തിന് 101പവനും 202പവനും 333പവനും മറ്റും സ്ത്രിധനം ആയി കൊണ്ടുവരുന്ന നമ്മുടെ സ്ത്രികള്‍ക്ക് സ്വര്‍ണം എന്നത് ഒരുതരം 'ദുര്‍ബലത' ആണ്. അമേരിക്കയില്‍ കാണിക്കുന്ന മലയാളം ടി.വി. പരിപാടികളില്‍ സ്വര്‍ണപരസ്യങ്ങള്‍ വരുന്നത് അമേരിക്കക്കാരെ ഉദ്യേശിച്ചല്ല. അവരുടെ ഇര 'മലയാളി മങ്കമാര്‍' തന്നെ.ഇവിടെ ചില മലയാളികളുടെ വീട് കൊളളയടിച്ചപ്പോള്‍ കള്ളന്മാര്‍ക്ക് കിട്ടിയത് ' സ്വര്‍ണം' ആയിരുന്നു എന്നൊരു വാര്‍ത്ത‍ കേള്‍ക്കാം. ഇവിടത്തെ ബാങ്കുകളില്‍ നമ്മുടെ നാട്ടിലേത്പോലെ 'സ്വര്‍ണപണ്ടം' പണയം വയ്ക്കാനുള്ള കൌണ്ടറുകള്‍ ഇല്ല. പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കുവാനായി പണം വായ്പയായി തരുന്ന 'ബ്ലൈയ്ഡു'കളും ഇല്ല.ഒരു ഗ്രാംസ്വര്‍ണത്തിന് 1800ഉറുപ്പിക വരെ വായ്പ തരുന്ന പണവിനിമയ സ്ഥാപനങ്ങളും ഇല്ല. ഇനി എന്തിനു വിഷമിക്കണം? "സ്വര്‍ണം കൈയ്യിലുണ്ടെങ്കില്‍" എന്ന പരസ്യങ്ങളും ഇല്ല. സ്വര്‍ണകച്ചവടത്തിനായി സിനിമാ താരങ്ങളും മോഡലുകളും 'അംബാസഡര്‍മാരായി പരസ്യങ്ങളില്‍ വരാറില്ല.സ്വര്‍ണ പരസ്യം തയ്യാറാക്കാന്‍ പ്രത്യേക പരസ്യഫേമുകളും നിലവിലില്ല. അര്‍ത്ഥനഗ്നകളായി സ്വര്‍ണാഭരണങ്ങള്‍ ശരീരം മുഴുവന്‍ അണിഞ്ഞു വരുന്ന മോഡലുകളോ നദികളോ ഇല്ല.സ്വര്‍ണാഭരണനിര്‍മാണവും അതിന്‍റെ പേരിലുള്ള തട്ടിപ്പുകളോ വെട്ടിപ്പുകളോ തട്ടിപ്പില്‍ വെട്ടിപ്പുകളോ ഇവിടെ കേട്ടുകേള്‍വി പോലുമില്ല." പണികൂലി ഇല്ല; പണികിഴിവുമില്ല"; "ഉള്ളതെ പറയു, പറയുന്നതെ ചെയൂ"; "പിന്നെ ഒന്നും ചിന്തിക്കേണ്ട, വരൂ"; "കീമാ സ്വര്‍ണം,പരിശുദ്ധിയുടെ പര്യായം"; "വിശ്വസ്തതയുടെ സ്വര്‍ണക്കട" എന്നൊക്കെ നുണ തന്നെ പലപ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു ഒരു ജനവിഭാഗത്തെ മുഴുവനായും സ്ത്രികളെ പ്രത്യേകിച്ചും പറ്റിച്ചു പറ്റിച്ചു വളര്‍ന്ന- വളരുന്ന ഒരു വ്യവസ്സായത്തിനിവിടെ വേരുകള്‍ ഇല്ല. സ്വര്‍ണകടകളോ വിരളം. ഉള്ളവകളിലോ, വലിയ ആള്‍ത്തിരക്കില്ല. നമ്മുടെ നാട്ടിലെ ചില സ്വര്‍ണകടകളുടെ മുന്‍പില്‍ ആനകളെ നെറ്റിപ്പട്ടം കെട്ടിച്ചു നിര്‍ത്തുന്ന രീതികളും ഇല്ല. ശ്രന്കാര മേളവും ഇല്ല. Welcome, Welcome എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പലതരം ബോമ്മ്മകളും ഇല്ല. അത്തരത്തിലുള്ള വഴിമുടക്കികളെ ഇവിടെ ഒരു കടക്ക്മുന്‍പിലും കാണാറില്ല.

സമ്പന്നമായൊരു രാജ്യത്ത് സമ്പന്നതയുടെ പര്യായമായ 'മഞ്ഞ ലോഹ' തിനം ആഭരണങ്ങള്‍ക്കും പ്രിയം കുറവ്; എന്നാല്‍ അത്രമാത്രം സമ്പത്തില്ലെങ്കിലും സമ്പത്തിന്‍റെ ലക്ഷണമായ സ്വര്‍ണം,സ്വര്‍ണ പാത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ ധാരാളം. ഈ സ്വര്‍ണമയ ജീവിതം കുറ്റകരമാണോ?; കുറ്റങ്ങളിലേക്ക് വഴി തെളിക്കുമോ?- ചിന്തിക്കുക .


 


 

No comments :

Post a Comment