Thursday, 3 February 2011

From the Criminologist’s Corner-11

ഹൂസ്റ്റണിലെ കറുത്തവര്‍ഗക്കാരിയും നാട്ടിലെ വെള്ളക്കാരികളും

ഹൂസ്റ്റണില്‍ നിന്നും ഡാല്ലസിലേക്കുള്ള വിമാനയാത്ര .ഡാലസില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ മകളും മരുമകനും വരാനായി ഒരു ഫോണ്‍ ചെയ്യണമെന്നു ഉണ്ടായിരുന്നു; പക്ഷെ അവിടത്തെ സിം കാര്‍ഡ് വേണം .അക്കാരണത്താല്‍ വിമാനത്തില്‍ നിന്നും വിളിക്കുക അസാധ്യം. വരുന്നത് വരട്ടെ എന്ന് കരുതി അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്.തൊട്ടടുത്തുള്ള ഒരു വെള്ളക്കാരിയുടെ കൈയ്യില്‍ ഒരു ഫോണ്‍ ഇരിക്കുന്നു.അവരോടായി ഭാവ്യതയില്‍ പറഞ്ഞു: " ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വരുന്നവരാണ് .ഡാലസില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നവരുണ്ട്.അവര്‍ക്കായി ഒരു സന്ദേശം കൊടുക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ ഫോണ്‍ ഇല്ല". അത് കേട്ട ആ സഹായത്രക്കാരി ഒന്നും കേള്‍ക്കാത്ത മട്ടില്‍ അങ്ങനെ അവിടെ ഇരുന്നു. "ചോദി ക്കേണ്ടായിരുന്നു"-എന്ന് കരുതി ഞങ്ങളം അങ്ങനെ ഇരുന്നു.അതിനിടയില്‍ ഭാര്യയുടെ ഒരുതരം ശകാരനോട്ടവും! എന്തിനധികം?ഞങ്ങളുടെ സീറ്റിനു മുന്‍പില്‍ ഇരുന്ന ഒരു കറുത്തവര്‍ഗക്കാരി അവരുടെ മൊബൈല്‍ ഫോണ്‍ ഞങ്ങളുടെ നേരെ നീട്ടിയിട്ടു "ഉപയോഗിച്ച്കോള്ളുക " എന്ന് പറഞ്ഞ്‌ തന്നു. സന്തോഷം' ആസ്വാസം!ഞങ്ങള്‍ വിളിച്ചു പറഞ്ഞു;മകളും മരുമകനും ഞങ്ങളെ കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു'

സഹായാത്രക്കരോട് അനുകമ്പ കാണിക്കുന്നവരല്ല പൊതുവേ ആളുകള്‍! കെ.എസ്‌.ആര്‍.ടി.സി.ബസ്സിലെ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വയസ്സായ പുരുഷന്മാരെ നിര്‍ദാക്ഷിണൃം വലിച്ചെടുത്ത് അവിടെ ഇരിക്കുന്ന ചെറുപ്പക്കാരികള്‍. മുതിര്‍ന്ന പൌരന്മാര്‍ക്കായി മാറ്റിവൈക്കപെട്ട സീറ്റുകള്‍ രണ്ടെണ്ണം,പക്ഷെ ഇരിക്കുന്നതോ? പതിനെട്ടും പത്തൊന്‍പതും വയസ്സുള്ള കുട്ടികള്‍. ആള്‍തിരക്കുള്ള ബസ്സിലേക്ക് തള്ളികയറി ചെന്നാലോ? എല്ലാ സീറ്റു കളിലും ബാഗുകള്‍,തുവാലകള്‍,തോര്ത്തുമുണ്ടുകള്‍,മാസികകള്‍,കുട എന്നുവേണ്ട സൌകര്യപൂര്‍വം വണ്ടിയില്‍ കയരിവരുന്നവര്‍ക്കിരിക്കാന്‍ ഇരിപ്പിടം ബുക്ക്ചെയ്തിരിക്കുന്നു! മുന്‍പിലേക്ക് കയറി നില്ക്കാന്‍ പറഞ്ഞാല്‍ ;" നീ പോടാ, ആരെടാ നീ എന്നെ മുന്‍പിലേക്ക് തള്ളി നീക്കാന്‍?" എന്ന കണക്കെ ഉള്ള നോട്ടക്കാര്‍. തീവണ്ടിയിലും സ്ഥിതി വിഭിന്നമല്ല. ബുക്ക് ചെയ്താല്‍ പോലും സീറ്റ് കിട്ടണമെങ്കില്‍ വഴക്കടിക്കണം. ചിലര്‍ ബെര്‍ത്തില്‍ കയറിയങ്ങു കിടക്കും.വേറെ ചിലരോ? ആരെയും കയറ്റില്ല – അക്കൂട്ടര്‍ സീറ്റുകളിലെല്ലാം ലെഗ്ഗേജു കയറ്റിവെക്കും.ഉച്ചത്തില്‍ സംസാരിക്കുന്നവര്‍!, പുറത്തു ഇറങ്ങിയാലോ? കഴുത്ത് അറക്കാന്‍ നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍,ടാക്സികള്‍.ഭക്ഷണം കഴിക്കാം എന്ന് കരുതിയാലോ? മായംചേര്‍ന്ന ഭക്ഷണം വില്‍ക്കുന്നവരുടെ നീണ്ടനിര. ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ നിന്നും നെയ്‌ച്ചോര്‍ കഴിച്ചു. വീട്ടില്‍ വന്നപാടെ ടോയിലെട്റ്റിലേക്ക് പോകേണ്ടി വന്നു. റെയില്‍വേസ്റ്റേഷനടുത്തും ബസ്‌ സ്റ്റാന്‍ഡുകള്‍ക്ക് മുന്‍പിലും സ്ഥിതി വിഭിന്നമല്ല.ഇവയെ-ഇവരെ നിയന്ത്രിക്കാന്‍ ആര്‍ക്കാകും?

ഹൂസ്റ്റണിലെ കറുത്തവര്‍ഗക്കാരിയെക്കാള്‍ ക്‌ുടുതല്‍ വെള്ളക്കാരികളും വെള്ളക്കാരന്മാരും ഉള്ള നമ്മുടെ നാട്ടില്‍ എന്ന് യാത്രാ ക്ലേശം മാറുമെന്നോ എന്ന് യാത്രക്കാര്‍ നന്നായി പെരുമാറുമെന്നോ പ്രവചിക്കാന്‍ ആവില്ല. സഹയാത്രക്കാരോട് ദയവു കാണിച്ചിരുന്നെങ്കില്‍! എല്ലാം ജാതകവിശേഷം!

No comments :

Post a Comment