അര്‍ക്കന്‍സായില്‍ കേട്ടത്....???
പെണ്‍വിഷയം! നമ്മുടെ നാട്ടിലെ ഒരു മുന്‍മന്ത്രി ഉള്‍പെട്ട കേസ്.പതിനഞ്ചു വര്ഷം മുന്‍പ് ഇന്ത്യയുടെ സുപ്രീം കോടതി വെറുതെ വിട്ടൊരു കേസ്. എങ്ങനെ അയ്യാള്‍ ശിക്ഷിക്കപെടാതെ രക്ഷപെട്ടു? അതിനെക്കുറിച്ചുള്ള ചര്‍ച്ചകകളാണെവിടേയും! എങ്ങനെ ക്രിമനല്‍ നീതി സംവിധാനത്തെ അട്ടിമറിക്കാം എന്നതിന്‍റെ ഏറ്റവും അവസ്സാനത്തെ സംഭവകഥ. അതിനെകുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയുന്നത് മുഴുവന്‍ ശരിയാണെങ്കില്‍ -തെറ്റാണെന്ന് തെളിയിക്കാന്‍ യാതൊന്നും മറിച്ചു ഇല്ലാത്തപ്പോള്‍- പോലീസ്,പ്രോസെക്കൂട്ടര്‍,ജെഡ്ജിയെന്നു വേണ്ട ഏതാണ്ട് എല്ലാവരും തന്നെ അനീതിയ്ക്ക് കൂട്ട്നിന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. കള്ളസത്വ്വാഗ്മൂലം(Affidavit) തയ്യാറാക്കുന്നവര്‍ തുടങ്ങി കേസിന്‍റെ എല്ലാഘട്ടങ്ങളിലും പണത്തിനും സ്വാധീനത്തിനും ഉണ്ടായിരുന്ന ശക്തിതെളിയിക്കുന്ന ആ കേസ്സില്‍ വിധിന്ന്യായം പുറത്ത് വച്ച് എഴുതി ജെഡ്ജിക്ക് കൊടുക്കുകയായിരുന്നുവെന്നുകൂടി കേട്ടപ്പോള്‍ ആ കേള്‍ക്കുന്നതെല്ലാം സത്യമായിരിക്കരുതെ എന്ന പ്രാര്‍ത്ഥനയാണ് എനിക്ക് ഉണ്ടായിരുന്നത്.
നീതിന്യായപീഠങ്ങളെക്കുറിച്ച് പരക്കെ അപ്പോള്‍ ഉണ്ടായിരുന്ന ആക്ഷേപം ഒരല്പം ശമിച്ചപ്പോള്‍ ആയിരുന്നു ഈ കേസുകെട്ട് പൊങ്ങിവന്നത്. കഴിഞ്ഞ ആഴ്ച നമ്മുടെ ഉന്നതാധികാരകോടതിയുടെ തലപ്പത്ത് ഇരുന്ന ജെഡ്ജിയുടെ മക്കളും മരുമക്കളും സംബാദിചുകൂട്ടിയ സ്വത്തിന്‍റെ പേരില്‍ ആയിരുന്നു വിവാദമെങ്കില്‍ ഇന്നത് പെണ്‍വിഷയത്തിലായി എന്ന വ്യത്യാസം മാത്രം.നീതിന്യായ സംവിധാനത്തില്‍ നിന്നും അടിത്തൂണ്‍ പറ്റിയ ജെഡ്ജിമാരും പ്രശസ്ത വക്കിലന്മ്മാരും നിയമപണ്ഡിതരും മന്ത്രിമാരും ഉള്‍പെട്ട ചര്‍ച്ച അവസാനിച്ചപ്പോള്‍ ആണ് പെണ്‍വിഷയം വന്നതെന്ന് ഓര്‍ക്കുക.
അപ്പോഴേക്കും കേള്‍ക്കുന്നു മറ്റൊരു വാര്‍ത്ത.കേന്ദ്രത്തില്‍ വിജിലന്‍സ് കമ്മീഷന്‍ ആയി നിയമിതനായ കേരളത്തില്‍ നിന്നുള്ള ഒരു മാന്യവ്യക്ക്തിയുടെ നിയമനത്തില്‍ ഉണ്ടായ നോട്ടപിശകള്‍. അദേഹം ഒരു അഴിമതി കേസ്സില്‍ - ക്രിമിനല്‍ കേസില്‍- പ്രതിയായിരുന്നുവെന്ന കാര്യം നിയമനവേളയില്‍ കേന്ദ്ട്രസര്‍ക്കാരിന്‍റെ ശ്രധയില്‍ പേട്ടിരുന്നില്ല എന്ന് സര്‍ക്കാര്‍ വക്കീല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ആ ഒഴുക്കന്‍ 'പറച്ചില്‍' ഉണ്ടാക്കിയ അപമാനം അത്ര നിസ്സാരമല്ല. ഉന്നതപദവിയിലേക്ക് ഉയര്‍ത്തപെടുന്നവരുടെ കാര്യത്തിലെങ്കിലും വേണ്ടത്ര ശ്രധ വീണ്ടെ? ' Caesar's wife should be above suspicion'-എന്നത് ഇവര്‍ക്കും ബാധകമല്ലേ?
വീണ്ടും കേട്ടോളു. ഒരാളെ വെട്ടിനുറുക്കി കഴനങ്ങളാക്കിയ ഒരു മുന്‍പോലീസ് ഉദ്യോഗസ്ഥന്‍റെ ജാമ്യം, മോക്ക് ഡ്രില്‍ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ദേഹത്ത് വാഹനം ഓടിച്ചു കയറ്റിയ സംഭവം, ഒരു മുന്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കേസ്, മുന്‍ മുഖ്യ ന്യായടിപന്‍റെ മക്കള്‍ക്ക്/മരുമക്കള്‍ക്കു എതിരെ എടുത്ത വിജിലന്‍സ് കേസ്,ലോട്ടറി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ പങ്കു –തുടങ്ങി രണ്ട് മാസ്സമായി മലയാള മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ അര്‍ക്കന്‍സായില്‍ ആരോടും പറയാന്‍ കൊള്ളാത്തവ ആണ്. പറയുന്നത് പോകട്ടെ, ചിന്തിക്കുന്നത് തന്നെ കുറ്റകരമാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍.
No comments :
Post a Comment