Friday, 18 February 2011

From the Criminologist’s Corner-27

കറുപ്പും വെളുപ്പും

ഒന്നര അടി മഞ്ഞ് വീണ് വെള്ളപൂശിയ ഒരു പ്രദേശത്ത്‌ ഇപ്പോള്‍ അന്തരീക്ഷതാപം -17ഡിഗ്രി സെല്‍ഷ്യസ്. മരം കോച്ചുന്ന മഞ്ഞ് എന്ന് നമ്മുടെ നാട്ടില്‍ പറയുന്നതിനേക്കാള്‍ തണുപ്പുള്ള അന്തരീക്ഷം..എപ്പാര്‍ട്ട്മെന്‍റിലെ ഗ്ലാസ്‌ ജനലിനരുകില്‍ നില്‍ക്കുമ്പോള്‍ സൂര്യപ്രകാശത്തിന്‍റെ കിരണങ്ങലടിചുള്ള നല്ല ചൂട്. അതെങ്ങനെ എന്നറിയില്ല.പുരക്കകത്ത്‌ ചൂട് തരുന്ന സൂര്യപ്രകാശം;പുരക്ക് പുറത്ത് മനുഷ്യരെ മരവിപ്പിച്ച് കൊല്ലുന്ന കടും തണുത്ത കാറ്റും മഞ്ഞും ഐസും . അതായത് "തണുപ്പും ചൂടും"

തണുത്ത ദിനങ്ങളില്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് മുഷിഞ്ഞതിനാല്‍ വെളിയിലാവട്ടെ ഉച്ചയൂണു എന്ന് തീരുമാനിച്ച് ഒരു ചൈനീസ് റെസ്റ്റോരന്‍റില്‍ കയറി. അപ്പോളവിടെയിരിക്കുന്നൂ:"Sweet and Sour"- അതായത്,മാധുര്യവും ചവര്‍പ്പും. ആ ഭക്ഷണം കഴിക്കുന്ന ഒത്തിരിയാളുകളെ കണ്ടു. അവര്‍ ആസ്വദിച്ചു ഭക്ഷിക്കുന്നു. ഞങ്ങളത് വേണ്ടെന്നു വച്ചു. കാരണം? അത്തരം ഭക്ഷണം കഴിച്ചുള്ള പരിചയമില്ലല്ലോ നമുക്ക് നമ്മുടെ നാട്ടില്‍ .

നമ്മുടെ നാട്ടില്‍ "കറുപ്പും വെളിപ്പും"അതെല്ലാവര്‍ക്കും അറിയാം എന്താണെന്ന്. കാരണം., കള്ളനോട്ടുകള്‍- യാഥാര്‍ത്ഥ നോട്ടുകള്‍,കണ്ടെയ്‌നര്‍ പണം-അല്ലാത്ത പണം,ഹവാല പണം-ഹവാലയല്ലാത്ത പണം,കുഴല്‍ പണം –കുഴല്‍ അല്ലാത്ത പണം! കരിഞ്ചന്തകള്‍-ശരിയായ ചന്തകള്‍,പ്‌ുഴ്ത്തി വൈപ്പ് –അല്ലാത്ത വൈപ്പ്, കൃത്രിമ ക്ഷാമം-ശരിയായ ക്ഷാമം,പണമിരട്ടിപ്പ്,വ്യാജസ്വര്‍ണ പണയംവയ്ക്കല്‍,ബാങ്ക് തട്ടിപ്പ്, ഗ്യാസ്‌ സിലിന്‍ഡറില്‍ നിന്നുള്ള ഗ്യാസ്‌ ഊറ്റല്‍,ഉണര്‍വ് യോഗങ്ങള്‍, ഉന്മേഷപ്രാര്‍ത്ഥനകള്‍ അവക്കെല്ലാം എതിരെ നില്‍ക്കുന്ന യഥാര്‍ത്ഥ വസ്തുക്കള്‍! ജാതി തട്ടിപ്പ് ,തൊഴില്‍ തട്ടിപ്പ്,പലിശതട്ടിപ്പ്, തേക്ക്-ആട്-മാഞ്ചിയം,ഫ്ലാറ്റ് തട്ടിപ്പ്,റിസോര്‍ട്ട് തട്ടിപ്പ് ,സുഖവാസസ്ഥല തട്ടിപ്പ്, ഒളിക്യാമറ തട്ടിപ്പ്,ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ് ,വിവാഹത്തട്ടിപ്പ്,വിവാഹാനന്തര തട്ടിപ്പുകള്‍- അങ്ങനെ പോകുന്നൂ മറ്റൊരു തട്ടിപ്പ് ശ്രംഘല. റിയാലിറ്റി ഷോ,മോഡലിഗ്,ടി.വി. അവതാരിക, ആല്‍ബനിര്‍മാണം,സീരിയല്‍-സിനിമ തട്ടിപ്പ്,പരീക്ഷയില്‍ തട്ടിപ്പ്,പരീക്ഷാ തട്ടിപ്പ്, ആള്‍ മാറാട്ട തട്ടിപ്പ്, മായം ചേര്‍ത്തുള്ള തട്ടിപ്പ്, ടാക്സില്‍ തട്ടിപ്പ്, ആശുപത്രിബില്ലില്‍ തട്ടിപ്പ്,മരുന്നില്‍ തട്ടിപ്പ്- അതും നാട്ടിലെ 'കറുപ്പിന്‍റെ മറ്റൊരു മുഖം. വിദ്യാഭ്യാസ തട്ടിപ്പ്,വിദ്യാലയങ്ങളിലെ തട്ടിപ്പുകള്‍, കോഴ തട്ടിപ്പ്, കോഴപ്പണത്തില്‍ തട്ടിപ്പ്,കേസ്‌ എടുക്കുന്നതില്‍ തട്ടിപ്പ്,കേസ്‌ എടുത്താല്‍ തട്ടിപ്പ്,വിധിന്യായത്തില്‍ തട്ടിപ്പ്,വിധിന്യായമെഴുത്തില്‍ തട്ടിപ്പ്,വിധി പറയുന്നതില്‍ തട്ടിപ്പ്,ജയിലില്‍ തട്ടിപ്പ്,ജയില്‍ വാസികളുടെ തട്ടിപ്പ്- അവയും തട്ടിപ്പുകള്‍ തന്നെ. യാത്രയില്‍ തട്ടിപ്പ്,യാത്രക്കൂലിയില്‍ തട്ടിപ്പ്,സ്വര്‍ണത്തില്‍ തട്ടിപ്പ്,സ്വര്‍ണക്കടയില്‍ തട്ടിപ്പ്,തുണിയില്‍ തട്ടിപ്പ്,തുണിക്കടയില്‍ തട്ടിപ്പ്-എന്നുവേണ്ട,മരണത്തിലും മരണശേഷവും തട്ടിപ്പ്.കറുപ്പുണ്ട്;വെളുപ്പെവിടെ? അതോ ,കറുപ്പുകൊണ്ട് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആണോ?

ഈ പണം വെളുപ്പിക്കുന്നതിനെ വെളുപ്പെന്നു പറയാമോ? എല്ലാ കറുപ്പിനെതിരേയും വെളുപ്പുണ്ടോ? വെളുപ്പുണ്ടെന്നത് ഒരു പ്രകൃതി നിയമം.എന്നാല്‍, നമ്മുടെ നാട്ടില്‍ ആ പ്രകൃതിനിയാമത്തിന് പ്രസക്തിയില്ലാതെ വരുകയാണോ? തട്ടിപ്പിന്‍റെ ലോകത്ത് തട്ടിപ്പ് നടത്താതിരിക്കുന്നതാണ് ഏറ്റവും വലിയ തട്ടിപ്പ് എന്ന വാദഗതി ശരിവയ്ക്കുകയാണോ നമ്മുടെ നാട്ടില്‍? തട്ടിപ്പുകള്‍കിടയിലും" വെളുപ്പ്‌" കാണുന്നുവന്നതായിരിക്കാം നമുക്ക് മുന്നോട്ടു പോകുവാനുള്ള 'ഊര്‍ജം' എന്ന് കരുതട്ടെ?

No comments :

Post a Comment