അമേരിക്കയും കേരളവും
ഇവിടെ നോഹയുടെ പേടകം പോലൊരു കാര്‍,അതില്‍ പലപ്പോഴും നോഹ മാത്രം ;അവിടെയോ? ലവ്ബേര്‍ഡ്സിനെ ഇടുന്ന കൂട് പോലൊരു കാര്‍,അതില്‍ പക്ഷികളുടെ ബാഹുല്യം.ഇപ്പോള്‍ അത് മാറിവരുന്നു.
ഇവിടെ അതിമനോഹരമായ റോഡുകള്‍,സിഗ്നല്‍ ലൈറ്റ്കള്‍;അവിടെയോ? കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ,അവയില്‍ വെള്ളകെട്ടും വെളിച്ചമില്ലയ്മയും.അതും മാറിവരുന്നു..
ഇവിടെ ടെലിവിഷന്‍ നിറയെ പരസ്യങ്ങള്‍,എല്ലാംതന്നെ കാറിേന്‍റയും കമ്പ്യൂട്ടറുകളുടെയും കംഫോര്ട്ട് തരുന്ന സാധനങ്ങളുടേയും;അവിടെയോ? നിറയെ ജുവേല്ലറികള്‍,സ്വര്‍ണാഭരണങ്ങള്‍,വസ്ത്രങ്ങള്‍,പട്ടുസാരികള്‍,സൌന്യര്യവര്‍ധിനികള്‍,ആയുര്‍വേദഎണ്ണകളും മരുന്നുകളും,സോപ്പുകള്‍, ടൂത്ത് പേസ്റ്റുകള്‍...
ഇവിടെ അതിക്രൂരമായ കാലാവസ്ഥ,അതനുസ്സരിച്ച്ചുള്ള വസ്ത്രധാരണം;അവിടെയോ? അനുഗ്രഹീതമായ കാലാവസ്ഥ,അതിനനുസ്സരിച്ചുള്ള വസ്ത്രധാരണവും.
ഇവിടെ അമിത ഭക്ഷണം,അതനുസ്സരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും;അവിടെയോ? ഭക്ഷണകുറവ് പൊതുവേ ഇല്ല, അതനുസ്സരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും.
കറുപ്പും വെളുപ്പും മറ്റു നിറങ്ങളും ഇടകലര്‍ന്ന മനുഷ്യജീവിതം; അവിടെയോ? ജാതി-മത-രാഷ്ട്രിയ-സാമ്പത്തിക-അന്തരങ്ങളുടെ ഇടയിലുള്ള മനുഷ്യജീവിതം.
അങ്ങനെ നോക്കുമ്പോള്‍ പലതും പറയാനുണ്ട്.പക്ഷെ, ഒരു ക്രിമിനോളോജിസ്ടിനു പറയനുള്ളതെന്തെന്ന് കേള്‍ക്കം.
അമേരിക്കയും കേരളവും തമ്മില്‍ അന്തരങ്ങള്‍ ഏറെയുണ്ട്.എന്നാലും അന്തരങ്ങളെക്കാള്‍ കൂടുതല്‍ സാമ്യവും ഉണ്ട്. അക്കാരണത്താല്‍ ഇവിടെ വരുന്ന മലയാളികള്‍ക്ക് മാറിയ സാഹചര്യങ്ങളുമായി ഒത്തിണങ്ങിപ്പോവാന്‍ ബുദ്ധിമുട്ടില്ല..വളരുന്ന കുഞ്ഞുങ്ങള്‍ക്കോ?അവര്‍ക്കും അമേരിക്കന്‍ ജീവിതവുമായി പോരുത്തപെട്ടുപ്പോവാന്‍ പ്രയാസ്സമില്ല. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ആ സംസ്കാരത്തില്‍ കഴിയുന്നതാണ് നമ്മുടെ ഇപ്പോഴുള്ള സംസ്കാരത്തില്‍ കഴിയുന്നതിനേക്കാള്‍താല്‍പ്പര്യം എന്ന് എനിക്ക് തോന്നുന്നു. കാരണം അവര്‍ തന്നെ പറയുന്നത് കേള്‍ക്കുക-
(൧) എന്നും സമരം,ഹര്‍ത്താല്‍,ബന്ദ്-അവ പലതരം.സര്‍ക്കാരിനോ കോടതികള്‍ക്കോ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല.
(൨) നശീകരണ സ്വഭാവം.സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കുക,കല്ലെറിയുക,കത്തിക്കുക,സര്‍ക്കാര്‍/സ്വകാര്യ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക,തെറി വിളിക്കുക.
(൩) ഗുണ്ടായിസ്സം-പലതരം. വിവിധതരം ഗുണ്ടാകള്‍-വയറ്റിപ്പിഴപ്പു ഗുണ്ടാകള്‍ മുതല്‍ ടൈകേട്ടിയവര്‍ വരെ. എല്ലാവര്‍ക്കും എല്ലാവരേയും ഭയം –എന്തുണ്ടാകുമെന്നൊരു ആശങ്ക.
(൪) മദ്യപാനം.വ്യാജന്‍ ഉള്‍പ്പെടെ എവിടെയ്യും വിഷമദ്യം.മദ്യടുരന്തങ്ങള്‍ ,മദ്യത്തട്ടിപ്പുകള്‍,മായം ചേര്‍ക്കല്‍-എല്ലാ ഭക്ഷണ സാധനങ്ങളിലും.
(൫) തട്ടിപ്പ് –വെട്ടിപ്പ്-തട്ടിപ്പില്‍ വെട്ടിപ്പ് –ഇവയെ വ്യവസായവല്കരിചിരിക്കുകയാണ്.അതില്‍ രാഷ്ട്രിയവും കലര്‍ത്തിയപ്പോള്‍ എല്ലാം ബഹുജോര്‍!
സംസ്കാരിക കോട്ടങ്ങള്‍ നിരത്തുന്നില്ല. പക്ഷെ, പാസ്ശചാത്യ രാജ്യങ്ങളെയും അവരുടെ മുല്യച്ചുതികളെയും അങ്ങേയറ്റം കുറ്റം പറയുന്നവര്‍ ഒരു കാര്യം ഓര്‍ത്തിരുന്നാല്‍ കൊള്ളാം .'ആന മന്തന്‍ പൂഴി മന്തനെ മന്തനെന്നു പറഞ്ഞു കളിപ്പിക്കരുത്.സ്വയം നന്നാകുക,മറ്റുള്ളവരെ നന്നാക്കാന്‍ വരട്ടെ.
No comments :
Post a Comment