അര്‍ക്കന്‍സാസിലെ കുരുവികളും കേരളത്തിലെ ആത്മഹത്യകളും
മഞ്ഞ് മൂടിക്കിടക്കുന്ന പ്രതലം. വാഹനങ്ങള്‍ പോലും റോഡില്‍ ഇറക്കാന്‍ പറ്റുന്നില്ല. മനുഷ്യരെല്ലാം വീടിനകത്ത്. പുറത്തേക്കു പോകുന്നവര്‍ ചൂടു തരുന്ന പലതരം വസ്ത്രങ്ങളും ധരിക്കുന്നു. കൈപ്പത്തി വരെ ഉറയില്‍ ആക്കി ഇരിക്കുന്നു. ഒരു മനിക്ക്‌ുറിലേറെ അദ്ധാനിച്ചലാണ് കാറിന്‍റെ മുകളിലുള്ള ഐസ് ചുരണ്ടി മാറ്റാന്‍ പറ്റുക. കെട്ടിടങ്ങളുടെ മുകള്‍ഭാഗം ആകാശം പോലെ വെളുത്തിരിക്കുന്നു.
പക്ഷെ,
ഒരുതരം കുരുവികള്‍ ചിലച്ചുകൊണ്ട് ക്‌ുട്ടം ക്‌ുട്ടമായി പറന്നു പോകുന്നു. അപ്പോള്‍ ഞങ്ങള്‍ ചെറുപ്പകാലത്ത് കുരുവികള്‍ പറന്ന്പോകുമ്പോള്‍ പാടുന്ന ആ പാട്ട് എനിക്കോര്‍മ്മവന്നു.
" എങ്ങാണ്ടുന്നെങ്ങാണ്ടുന്നും പാടിപോകുന്ന പറവകളെ ,
നിങ്ങള്‍ക്കീ ജീവിതമെന്നാല്‍ ആനന്ദം മാത്രമതല്ലേ?
എന്നേപോല്‍ വേദന തിങ്ങും ഹൃദയങ്ങള്‍ നിങ്ങളുണ്ടോ?
നിങ്ങള്‍ക്കീ ജീവിതമെന്നാല്‍ ആനന്ദം മാത്രമതല്ലേ?
അപ്പോഴാണ് കേരളത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത കേട്ടത്. ഒരു കുടുംബം മുഴുവനും ആത്മഹത്യ ചെയ്തു എന്ന്.. എന്തിനു? പക്ഷികള്‍ക്ക് പോലും പ്രതിക്‌ുല സാഹചര്യങ്ങളെ അതിജീവിച്ചു 'ആനന്ദിച്ചു മുന്നോട്ടു പോകാനാകുമെങ്കില്‍ മലയാളക്കരയിലെ പച്ചമനുഷ്യര്‍ ക്‌ുട്ടത്തോടെയും കുടുംബം മുഴുവനായും എന്തിനു ആത്മഹത്യ ചെയ്യുന്നു? ഇവിടത്തെ വാര്‍ത്തകളിലൊന്നും ആത്മഹത്യ ഇല്ല. എന്നാല്‍ മലയാളപത്രങ്ങളില്‍ ആത്മഹത്യകള്‍ ഇല്ലാത്ത ദിവസ്സങ്ങള്‍ ഇല്ല. അതിനിടയില്‍ ചില ആത്മഹത്യകള്‍ കൊലപാതകങ്ങള്‍ ആണെന്നും ചില കൊലപാതകങ്ങള്‍ ആത്മഹത്യകളാണെന്നും പരാതികള്‍ ഉണ്ടാവുന്നു. അജ്ഞാനജഡങ്ങായി കേരളത്തിലെ പുഴകളിലും വഴിയരുകിലും കായലിലും റെയില്‍വേ ട്രാക്കിലും കാണുന്നവ ആത്മഹത്യ ചെയ്തവരുടേ താനെന്നു ഒരു ക്‌ുട്ടര്‍; അതല്ല, കൊലചെയ്തു കൊണ്ടിട്ടതാണെന്ന് വേറൊരു ക്‌ുട്ടര്‍. ഒരു സിമെന്‍റ് ഫാക്ടറിയുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നാം കേള്‍ക്കുന്ന വിവാദം ആത്മഹത്യ ആണെന്നും – അല്ലെന്നും രണ്ടു പക്ഷം. അന്നേൃഷണം കഴിയുമ്പോള്‍ അറിയാം സത്യം എന്താണെന്നു. പ്രേമനിരാശ കൊണ്ട് ആത്മഹത്യ, പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ, ജയിച്ചാലും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ലെങ്കിലും ആത്മഹത്യ, മാതാപിതാക്കള്‍ വഴക്ക്പറഞ്ഞാല്‍ ആത്മഹത്യ,പഠിക്കാന്‍ ബാങ്ക് ലോണ്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ, കര്‍ഷക വായ്പ തിരിച്ചടക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആത്മഹത്യ,പോലീസ് പിടിച്ചശേഷം പറഞ്ഞ് അയച്ചാല്‍ ആത്മഹത്യ, നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമോ എന്നോര്‍ത്ത് ആത്മഹത്യ,രോഗം വന്നാല്‍ ആത്മഹത്യ, വാര്‍ധക്യം കാരണം ആത്മഹത്യ,കുടുംബവഴക്കിനാല്‍ ആത്മഹത്യ ,സ്ത്രി/സ്ത്രിധന പീഡനതല്‍ ആത്മഹത്യ,തൊഴില്‍ നഷ്ടപെട്ടാല്‍ ആത്മഹത്യ, ലോട്ടറി വില്പന നിറുത്തിയാല്‍ ആത്മഹത്യ ,തമാശക്കൊന്നു കളിയാക്കിയാല്‍ ആത്മഹത്യ.... അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ആത്മഹത്യാ കാരണങ്ങളുടെ നീണ്ട പട്ടിക. വ്യക്തികളല്ല ഇപ്പോള്‍ ആത്മഹത്യ ചെയ്യുന്നത്. ക്‌ുട്ടതോടെയും കുടുംബം മുഴുവനായും ആത്മഹത്യ ചെയ്യുന്നു. അര്‍ക്കന്‍സായിലെ കുഞ്ഞികുരുവിയെക്കാള്‍ പ്രതിക്‌ുലസാഹചര്യങ്ങളെ ചെറുക്കാന്‍ പറ്റാത്തൊരു മെഴുക്മനസ്സാണോ മലയാളികള്‍ക്കുള്ളത്?
No comments :
Post a Comment