Sunday, 6 February 2011

From the Criminologists

മീന്‍ പിടുത്തവും തീവെട്ടികൊള്ളയും

അമേരിക്കയിലെ WALL-MART പോലുള്ള വലിയ മാളുകളുടെ മുന്‍പില്‍ ചാരിറ്റി എന്ന് പറഞ്ഞു ചിലര്‍ ഒരുതരം 'കൈമണി' കിലുക്കി ഇരിക്കുന്നത് കാണാം. ചില മതവിഭാഗത്തില്‍ പെട്ടവര്‍ സാധുക്കളെ സഹായിക്കാന്‍ കണ്ടെത്തിയിരിക്കുന്ന എളുപ്പമാര്‍ഗം! അന്യരുടെ പണം വസ്‌ുലാക്കിയ ശേഷം ഉപവി പ്രവര്‍ത്തനം ചെയ്യുക .പണിയെടുക്കാതെ കിട്ടുന്ന പണം ആയതിനാല്‍ അതിനു വിയര്‍പ്പിന്‍റെ ഉപ്പുരസവും മണവും ഇല്ലെങ്കിലും പണം പണം തന്നെ.അത്തരത്തിലുള്ള 'നല്ല ആത്മാക്കള്‍' നമ്മുടെ നാട്ടിലും ധാരാളം.

പക്ഷെ,പണിയെടുക്കാതെ പണം ഉണ്ടാക്കുന്ന വേറൊരു ക്‌ുട്ടരെപറ്റിയാണ് എനിക്ക് പറയാനുള്ളത്. 'നോക്കുക്‌ുലി' പിടിച്ചുവാങ്ങുന്നവര്‍. ഇതെഴുതാന്‍ മറ്റൊരു കാരണം കു‌ടി ഉണ്ട്. എറണാകുളത്ത് വി-സ്റാര്‍ ഉടമ നോക്കുക്‌ുലി കൊടുക്കാന്‍ വിസ്സമ്മതിച്ചതിനാല്‍ അയ്യാള്‍ സ്വയം ചരക്കിറക്കേണ്ടതായി വന്നു എന്ന വാര്‍ത്ത അപ്പോഴാണ്‌ ടെലിവിഷനില്‍ കണ്ടത്. അദേഹം പിന്നീട്‌ ഹൈക്കോടതിയെ സമീപിച്ചെന്നും അദേഹത്തിന് പോലീസ്സ്സംരക്ഷണം കൊടുക്കാന്‍ വിധിയായെന്നും വാര്‍ത്ത കണ്ടു. എന്തൊരു അനീതി! 'നോക്കുക്‌ുലി' എന്നതിന്‍റെ അര്‍ത്ഥം നോക്കിയാല്‍ അതൊരു ഡിക്ഷണറിയിലും കാണില്ല. കാരണം? അത്തരം 'ക്‌ുലി' ദൈവത്തിന്‍റെ സ്വന്തം നാട്ടിലേ ഉള്ളൂഎന്നത് തന്നെ. ദൈവത്തിന്‍റെ നാട്ടിലുള്ളത് ഭൂമിയിലെങ്ങും കാണാന്‍ കഴിയില്ലല്ലോ? മറ്റുള്ളവര്‍ ചരക്കു ഇറക്കുന്നത് നോക്കി നില്‍ക്കുന്നവര്‍ക്ക് ക്‌ുലി കൊടുക്കുക.അതിനെ സഹായിക്കാനായി-പ്രോത്സാഹിപ്പിക്കാനായി ചില രാഷ്ട്രിയനേതാക്കളും. വേറെചില നേതാക്കളാവട്ടെ,പരസ്യമായി നോക്കുക്‌ുലിയെ എതിര്‍ക്കുമെങ്കിലും രഹസ്യമായി അതിനെ അനുക്‌ുലിക്കുന്നു.എല്ലാം വോട്ടുബാങ്ക്നോക്കിയുള്ള ചില നയങ്ങള്‍- അതോടൊപ്പം അവര്‍ക്കും ഒരു വരുമാനമാര്‍ഗം.പോലീസ് ഇടപെടുന്നില്ല. കാരണം? അവര്‍ക്കും തൊഴിലാളികളേയും രാഷ്ട്രിയക്കാരെയും ഭയമാണ്‌.

WALL-MART ന് മുന്‍പില്‍ ഇരിക്കുന്നവര്‍ നമ്മള്‍ ചെല്ലുമ്പോള്‍ 'Hi' എന്ന് പറഞ്ഞു ഒരു 'പാല്‍ചിരി' പാസ്സാക്കും. അതില്‍ വീഴുന്നവര്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന കൊടുക്കും. നല്ല സുന്ദരികളായ പെണ്‍കൊടികളും പുഞ്ചിരിക്കുന്നവരില്‍ ഉണ്ടെന്നു ഓര്‍ക്കുക.എന്നാല്‍ നോക്കുക്‌ുലിക്കാരാവട്ടെ, 'Hi'യ്‌ക്കു പകരം 'തെറിവിളിക്കുന്നു' പുഞ്ചിരിക്കു പകരം 'ക്ര്‌ുരമായൊരു നോട്ടം, കൈ ച്ച്‌ുണ്ടിയുള്ള ആക്രോധിക്കല്‍,തെറിഅഭിഷേകം. എല്ലാം പണത്തിനു വേണ്ടി. കൊള്ളയടിക്കാന്‍ WALL-MART ന് മുന്‍പിലുള്ളവര്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരാണെങ്കില്‍ [ charity with a hook] നമ്മുടെ ഇടയിലുള്ളവര്‍ 'തീവെട്ടികൊള്ളക്കാരാണു'. ഈ തീവെട്ടികൊള്ള അവസാനിപ്പിക്കാന്‍ ആവശ്യമായ ഇച്ഛാശക്തി നമ്മുടെ ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കും നിയമത്തിനും കോടതികള്‍ക്കും ഇല്ലേ?

No comments :

Post a Comment