Wednesday, 16 February 2011

From the Criminologist’s Corner-25

പ്രകൃതി കാണിക്കുന്ന കനിവ് ബന്ദ്‌/ഹര്‍ത്താലുകാര്‍ കണ്ടിരുന്നെങ്കില്‍ !


 

ചിലപ്പോള്‍ കണ്ണീച്ച പോലെ-ചിലപ്പോള്‍ പഞ്ചസാര തരികള്‍ വാരിവിതറിയ പോലെ- ചിലപ്പോള്‍ ചെരുപഞ്ഞികള്‍ പാറിപറക്കുന്നതുപോലെ-അപ്പൂപ്പന്‍ താടി പോലെ-ഇതാണ് ഞാന്‍ ഇന്നിവിടെ കാണുന്നത്. -16ഡിഗ്രി സെല്‍സിയസ് ആണ് അന്തരീക്ഷ താപം.ഒരാളേയും കാണാനില്ല; ഒരു വാഹനവും റോഡിലില്ല; സ്മശാന മൂകത; നമ്മുടെ നാട്ടിലെ ബന്ദ് പോലെ പ്രകൃതി പ്രഖ്യാപിക്കുന്ന ഒരു രാജ്യവ്യാപക ബന്ദ്‌. പക്ഷെ,ഒരു വ്യത്ത്യാസം മാത്രം. അക്രമങ്ങള്‍ ഇല്ല; അനിഷ്ട സംഭവങ്ങള്‍ ഇല്ല.; രാഷ്ട്രിയക്കാരുടെ വീരവാദങ്ങള്‍ ഇല്ല; പൊതുജനങ്ങളുടെ അസംതൃപ്തി ഇല്ല. 12"പൊക്കത്തില്‍ കിടക്കുന്ന മഞ്ഞ് കണ്‍നിറയെ കണ്ട് പലരും സന്തോഷിക്കുന്നു. കാരണം? എല്ലാ സ്ഥലത്തും അവധി പ്രഖൃാപിച്ചിരിക്കുന്നു; കടകമ്പോളങ്ങള്‍ തുറന്നീട്ടില്ല; ഐ.ടി.മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാം; ഒരല്പം കഴിക്കണമെന്നുള്ളവര്‍ക്ക് അതുമാകാം; സി.ഡി.ഇട്ടുകാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനേയും ആകാം; കുഞ്ഞുങ്ങളോടും ഭാര്യയോടും ഒപ്പം സമയം ചെലവഴിക്കാം. കേരളത്തില്‍ മുതല്‍ എടുക്കാന്‍ താല്പര്യം മുള്ള തല്‍പര്യകഷികള്‍ പ്രഖ്യാപിക്കുന്ന ബന്ദ്‌കള്‍-ഹര്‍ത്താലുകള്‍പോലെ ഇവിടെ പ്രകൃതി നിശ്ചയിക്കുന്ന 'മഞ്ഞുവീഴ്ചദിനങ്ങള്‍'!!!

പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച കേരളത്തില്‍ എന്തിനീ ബന്ദ്‌കള്‍? ബന്ദിനെതിരെ ബന്ദ്‌ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷം! സംസ്ഥാനബന്ദ്‌ മുതല്‍ കുടുംബത്തിനുള്ളില്‍ വരെ ബന്ദ്‌ നടത്തുന്നത്കണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ കോടതിയില്‍ നിന്ന് ബന്ദ്‌ നിരോധിച്ചുള്ള ഉത്തരവ് വന്നപ്പോള്‍ ആഹ്ലാദഭരിതരായി. പക്ഷെ, അത് അധികം നാള്‍ നീണ്ടുനിന്നില്ല. അത് ഹര്‍ത്താല്‍ ആയി മാറി. കോടതികള്‍ നിസഹായരായി നോക്കിനിന്നു. സര്‍ക്കാര്‍ വരെ സ്പോന്‍സോര്‍ചെയ്യുന്ന ഹര്‍ത്താലുകള്‍! സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ നടത്തുന്ന സ്ഥിതിവിശേഷം! ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി? ജനങ്ങളുടെ വികാരപ്രകടനം എന്ന് പേര്; രാഷ്ട്രിയകാരുടെയും തല്‍പരകക്ഷികളുടെയും സ്വാര്‍ത്ഥനേട്ടം മാത്രം ലക്‌ഷ്യം. ഈര്‍ക്കിളികള്‍ വരെ അത് മുതലാക്കുന്നു. ജനം വിഡ്ഢികളെ പോലെ നോക്കിനിന്ന് സഹിക്കുന്നു. ഇതാണോ ജനാധിപത്യം?

ബന്ദിനെതിരെ ധര്‍ണ നടത്തുന്നു; ബന്ദിനെതിരെ സത്യഗ്രഹം!; ബന്ദിനെതിരെ സമരം! അവയുടെ നടുവില്‍ ബന്ദ്‌ നടത്തുന്നവര്‍ വരുത്തികൂട്ടുന്ന നാശനഷ്ടങ്ങള്‍ക്കും പണനഷ്ടത്തിനും കണക്കുണ്ടോ? നഷ്ടങ്ങള്‍ നികത്താന്‍ പൊതുജനങ്ങളെ പിഴിയുന്നു. വിലകയറ്റം ഉണ്ടായാല്‍ അതിനെതിരേയും ബന്ദാകാം. വീണ്ടും നാശനഷ്ടങ്ങള്‍-ജനങ്ങളെ പിഴിയല്‍-ബന്ദ്‌പ്രഖൃാപിക്കല്‍! ഇങ്ങനെ ഒരു വിഷമവൃത്തത്തിലാണ് മലയാളികള്‍.ഒരു വര്ഷം ഇരുന്നൂറും മുന്നൂറും ഹര്‍ത്താലുകള്‍! കോടിക്കണക്കിനു ഉറുപ്പികയുടെ നഷ്ടം! രാഷ്ട്രിയനേട്ടം! വോട്ടുബാങ്ക്! തല്‍പരകക്ഷികള്‍ക്ക് ആഹ്ലാദം! പൊതുജനം കഷ്ടപ്പാടില്‍!. നാളിതുവരെ നമ്മുടെ നാട്ടില്‍ നടത്തിയ ബന്ദ്‌ കൊണ്ടും ഹര്‍ത്താല്‍ കൊണ്ടും എന്ത് നേട്ടം ഉണ്ടാക്കാനായി? പല ദശകങ്ങളായി കേരളത്തില്‍ നടന്ന്‌വരുന്ന ബന്ദുകളുടെ/ ഹര്‍ത്താലുകളുടെ എണ്ണം പോലീസ് രേഖകളില്‍ കാണാം. നേട്ടങ്ങള്‍ ശൂന്യം- കോട്ടങ്ങള്‍ ഏറേ. ഇതാണെന്‍റെ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഒരു ഹര്‍ത്താല്‍ കഴിഞ്ഞാല്‍ ആളുകള്‍ അത് മറക്കാന്‍ ശ്രമിക്കുന്നു; അടുത്തതിനായി കാത്തിരിക്കുന്നു. ഒരു ടെലിവിഷന്‍ മെഗാ സീരിയല്‍ പോലെ ആ പരമ്പര അങ്ങനെ തുടര്‍ന്ന് പോകുമ്പോഴും പ്രകൃതി ചോതിക്കുന്ന ഒരു ചോദ്യമുണ്ട് .പ്രകൃതികൂ‌ടി കനിഞ്ഞില്ലായിരുന്നെങ്കില്‍ സംസ്ഥാനത്ത്‌ണ്ടാകുന്ന നഷ്ടം എത്രയായിരിക്കുമെന്ന്! പ്രകൃതി സംസ്ഥാനത്തോട് കാണിക്കുന്ന കനിവ് ബന്ദ്‌ /ഹര്‍ത്താല്‍ പ്രഖൃാപിക്കുന്ന തല്‍പര കക്ഷികള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന്!!!!


 


 

No comments :

Post a Comment