Wednesday, 2 February 2011

From the criminologist’s corner-10

'ഡോറമയം-അഥവാ അക്ക്രമഭയം'

'ഡോറ'-അതാണെവിടേയും!കുട്ടികള്‍ കഴിക്കുന്ന മിഠായി,വാങ്ങുന്ന നോട്ട്ബുക്ക്,കാണുന്ന സി.ഡി.കള്‍,മോതിരം ,സ്റ്റിക്കര്‍ ,ബനിയന്‍ ,അനിമേഷന്‍ !'ഡോറ'യില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ അരിശം ആണ്.അച്ച്ചനമ്മമാര്‍ കുഞ്ഞുങ്ങക്ക് 'ഡോറ' കംബുട്ടരിലോ ഡി.വി.ഡി.യിലോ വച്ച് കൊടുത്തീട്ടവരുടെ പണികളില്‍ വ്യാപ്രതരാവും.അറിഞ്ഞോ അറിയാതേയോ കുഞ്ഞുങ്ങളെല്ലാം 'ഡോറ'യുടെ ആരാധകരായി മാറുന്നു.അവരുടെ വ്യക്ത്തിത്വവികസനത്തിന് അത് എത്രമാത്രം സഹായകരമാണെന്ന് ഇനിയും പഠിക്കേണ്ടതുണ്ട്.മലയാളത്തിലെ സിനിമാ ഗാനങ്ങള്‍ വച്ചു ആസ്വദിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അവ കേട്ട് അവരോടൊപ്പം ആസ്വദിക്കുന്നു.ഇന്ഗ്ലിഷ് സിനിമകള്‍ കാണുന്നതും സന്തോഷകരം തന്നെ.ഇതൊക്കെ മുറക്ക് നടക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ മൂല്യബോധം വളരാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നാരും നോക്കുന്നില്ലെന്നു തോന്നുന്നു.

മലയാളനാട്ടില്‍ നാം കേള്‍ക്കുന്ന വൈകുന്നേരങ്ങളിലെ നാമംജപിക്കള്‍, സന്ധ്യാനമസ്ക്കാരം, പ്രാര്‍ത്ഥന തുടങ്ങിയവ ഇവിടെ ഇല്ലെന്നു തന്നെ പറയാം. ഇവിടത്തെ സംസ്കാരത്തില്‍ വളരുന്ന കുട്ടികള്‍ എങ്ങനെ ആയി തീരുമെന്ന ആശങ്ക പലരിലും ഉണ്ടു.'ഡോറ' സംസ്ക്കാരം വികസ്സിക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ ആ പഴയ സംസ്ക്കാരം തന്നെയല്ലേ? നമ്മുടെ നാട്ടിലോ? അവിടെ കുഞ്ഞുങ്ങളില്‍ അക്ക്രമവസനയാണോ സംസ്ക്കാരമായി വളരുന്നത്? കുഞ്ഞുങ്ങല്‍ക്കെതിരെ,സ്ത്രീകള്‍ക്കെതിരെ ,വൃദ്ധജനങ്ങള്‍ക്കെതിരെ,അധ്യാപകര്‍ക്കെതിരെ,കുടുംബജീവിതത്തിനെതിരെ,അജാതശിശുക്കള്‍ക്കെതിരെ പലതരം അക്ക്രമങ്ങള്‍ ദര്‍ശിക്കുന്നു.തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍,രാഷ്ട്രിയക്കാര്‍,മതമൌലീകവാദികള്‍,മതഭ്രാന്തന്മാര്‍,ഗുണ്ടകള്‍,ഗുണ്ടാതോഴിലാളികള്‍ ക്‌ുലിത്തല്ലുകാര്‍,വാടകഗുണ്ടകള്‍,വ്യാജമദ്യവില്പ്പനകാര്‍- ഇവരെല്ലാം കാട്ടിക്‌ുട്ടുന്ന അക്ക്രമങ്ങള്‍ക്ക് കൈയും കണക്കുമുണ്ടോ? നാട് മുഴുവനും കളരി അഭ്യാസ്സകേന്ദ്രങ്ങള്‍,കരാട്ടെ സെന്റെരുകള്‍,മറ്റു ആയോധനവിദ്യ അഭ്യാസസൌകര്യങ്ങള്‍!കോലം കത്തിക്കലും മുദ്രാവാക്യം വിളികളും,മദ്യലഹരിയിലുള്ള തെറികളും വഴക്കും വക്കാണവും,വഴിയില്‍ ഉപരോധവും ,ബന്ദും ഹര്‍ത്താലും കൊണ്ട് സംസ്ഥാനം 'സമ്പന്നമാണ്'! ബോംബും നാടന്‍ പടക്കവും കത്തിയും കൊടുവാളും സുലഭം. 'തെറിക്കുത്തരം മുറിപ്പത്തല്‍ 'എന്നത് പഴയ രീതി.ഇന്നത്‌ ,തെറിക്കുത്തരം ബോംബുകള്‍ എന്ന രീതിയില്‍ ആയിരിക്കുന്നു.ആഫീസില്‍ തല്ലു,ആശുപത്രിയില്‍ തല്ലു,കടയില്‍ തല്ലു, കടക്കാരെ തല്ലു,പിരിവിനായി തല്ലു,പിരിവിനെതിരെ തല്ലു,ഗുണ്ടതല്ല്,ഗുണ്ടകള്‍ തമ്മില്‍തമ്മില്‍ തല്ലു,കുടിപ്പക,രാഷ്ട്രിയപകപോക്കല്‍,കൈപ്പത്തിവെട്ടല്‍,ആസിഡ്‌ ഒഴിക്കല്‍-എന്തിനധികം?ഗര്‍ഭപാത്രം മുതല്‍ ശവകുടീരം വരെ അക്ക്രമങ്ങള്‍ -,അക്ക്രമപരമ്പരകള്‍-അക്ക്രമസംസ്ക്കാരം! 'ഡോറ'മയം പോലെ അക്ക്രമ ഭയമോ?

No comments :

Post a Comment