From the Criminologist’s Corner-36
Account Criminal Justice
ചുംബനമോ പുഞ്ചിരിയോ?
ചുംബനം സ്നേഹപ്രകടനമാണ്. അതിനെക്കുറിച്ച് ഒത്തിരി ചൊല്ലുകള്‍ തന്നെയുണ്ട്. “ Kissing is a means of getting two people so close together that they can’t see anything wrong with each other”-ശരിയല്ലേ? കാമുകീകാമുകന്മാര്‍ ആയിരുന്നപ്പോഴും ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയപ്പോഴും ചുംബനത്തിലൂടെ സ്നേഹം പ്രകടിപ്പിച്ചിരുന്നവര്‍ വിവാഹമോചനത്തിലൂടെ വേര്‍ പിരിയുമ്പോള്‍ ആരും ചിന്തിച്ച്പോകും ‘ചുംബനങ്ങളില്‍ ചതി ഉണ്ടായിരുന്നോ’ എന്ന്.
എന്‍റെ അമ്മ പറഞ്ഞ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു .വിശുദ്ധ തോമാസ്ലീഹാ വന്നിരുന്നുവെന്ന് കത്തോലികര്‍ വിശ്വസിച്ച്പോരുന്ന മലയാറ്റൂര്‍ മലയില്‍ ഒരിക്കല്‍ ഒരു പെരുന്നാള്‍ ദിനം ശക്തമായൊരു ഇടി വെട്ടി. അതില്‍ കുറെ പേര്‍ മരണപ്പെട്ടു. അങ്ങനെ മരിച്ച്കിടക്കുന്ന ഒരു സ്ത്രിയുടെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ട മറ്റൊരു സ്ത്രി ഓടിച്ചെന്ന് ശവശരീരത്തെ കെട്ടിപ്പിടിച്ച്-ചുംബിച്ച്-മാല പൊട്ടിച്ചെടുത്ത കാര്യം. ശരിയാണ്, ചുബനം ചിലപ്പോള്‍ കളവിനും ഉപയോഗിക്കുന്നു. കഷ്ടം!
നമ്മുടെ കുഞ്ഞുങ്ങളെ ചുംബിക്കുന്നതില്‍ ആരുംതന്നെ തെറ്റ് കാണാറില്ല- പറയാറുമില്ല. എന്നാല്‍ കേട്ടോളൂ. കേരളത്തില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാല്‍സംഗകേസുകളില്‍ 30-35% വരെ കുഞ്ഞുകുട്ടികളാണ്. അതായത് 16 വയസ്സിനു താഴെ പ്രായമുള്ളവര്‍. അവരെ അങ്ങനെ ചെയ്യുന്നത് സ്വന്തക്കാരും ബന്ധുക്കളും അയല്‍പക്കക്കാരും ആത്മസുഹൃത്തുക്കളും. അത്തരക്കാര്‍ കുഞ്ഞുങ്ങളെ വശത്താക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം ചുബനം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
“Kissing the hands will not wear of the lips”- എന്നൊരു ചൊല്ലും കുടെയുണ്ട്. ആദ്ധ്യാത്മികപിതാക്കന്‍മാരുടെ കൈയിലെ മോതിരം ചുംബിക്കുന്നത് അനുഗ്രഹം കിട്ടാനാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. രാഷ്ട്രനേതാക്കള്‍ തമ്മില്‍ തമ്മില്‍ ചുംബിക്കാറുണ്ട്. ചുംബനം ഒരുതരം സ്നേഹപ്രകടനം എന്നുതന്നെ കരുതിക്കോ.1986ല്‍ ഞാന്‍ ന്യുയോര്‍ക്ക് J.F.കെന്നഡി എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ എന്‍റെ ഒരു സ്നേഹിതന്‍റെ അമേരിക്കകാരിയായ കാമുകി എന്നെ വന്ന് ചുംബിച്ചു. വളരെ അടുത്ത്-ബന്ധമുള്ളവരെയാണ് അങ്ങനെ അവര്‍ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ എയിഡ്സ് രോഗം ലോകത്ത് വ്യാപകമായതോടെ ചുംബനത്തിന് കുറവ് വന്നീട്ടുണ്ടെന്ന് ഗവേഷണറിപ്പോര്‍ട്ട്. എന്നാലും വിശ്വാസികള്‍ തിരുസ്വരുപത്തെ ചുംബിച്ചു അനുഗ്രഹം നേടാറുണ്ട്.
ചുംബനം സ്നേഹം പ്രകടിപ്പിക്കാന്‍ പാശ്ചാത്യര്‍ ഉപയോഗിക്കുന്നത്പോലെ മലയാളികള്‍ പൊതുവേ പ്രയോഗിക്കാറില്ല. അവര്‍ സാധാരണ പുഞ്ചിരിക്കാറാണുള്ളത്. അങ്ങനെ പുഞ്ചിരിച്ച് കുഞ്ഞുങ്ങളെ വശത്താക്കി മയക്കുമരുന്ന് കൊടുക്കുന്ന ആന്‍റിമാര്‍ സ്കൂള്‍ പരിസരങ്ങളില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മിഠായിയിലും ലഘുപാനീയങ്ങളിലും ഐസ് ക്രീംമിലുമെല്ലാം മയക്കുമരുന്നിട്ട് പെണ്‍കുട്ടികള്‍ക്ക് കൊടുത്തശേഷം അവരെ വശത്താക്കി അനാശാസൃപ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സൂക്ഷിക്കുക.
പുഞ്ചിരിയിലൂടെ ആദ്യം തുടങ്ങി ശരീരഭാഷയിലൂടെ വളര്‍ത്തി വലുതാക്കി പെണ്‍കുട്ടികളെ വശത്താക്കുന്ന കപടകാമുകന്മാര്‍ അവരെ പിന്നീട് ദുരുപയോഗിച്ച് ചവച്ച് തുപ്പികളയുന്നതായി ശ്രദ്ധയില്‍ പെട്ടീട്ടുണ്ട്. സൂക്ഷിക്കുക. ജോലി ലഭിക്കാനായി വീട് വിട്ടെറങ്ങിപ്പോകുന്ന ചില പെണ്‍കുട്ടികളും വലയിലാകുന്നത് പുഞ്ചിരിയിലൂടെയാണെന്നും ഓര്‍ക്കുക. പൂവാലന്മാരെ വലയിലാക്കുന്നതും പുഞ്ചിരി തന്നെ. വേശൃാവൃത്തിക്കായി പുന്ചിരിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവരെ വിദേശരാജ്യങ്ങളിലും കാണാനൊക്കും. പുഞ്ചിരി പിന്നീട് പറ്റിപ്പ്ചിരിയായി മാറുന്നു. കടകളില്‍ വ്യാജനും ഡൂപ്ലിക്കേറ്റും വില്‍ക്കാന്‍ പുഞ്ചിരിക്ക് ആകും.സംശയം വേണ്ട. അതിനെ ചിലര്‍ ‘Salesmanship’എന്ന് പറയുന്നുണ്ടെങ്കിലും പലതിന്‍റേയും പിന്നില്‍ ‘തട്ടിപ്പ്’ ഉണ്ടെന്ന് കാണാന്‍ കഴിയും. പുഞ്ചിരിക്കുന്നത് ‘Sales-girls’ആണെങ്കില്‍ ആ തട്ടിപ്പിന് ഊഷ്മളത കുടും. Door to Door Saleന് വരുന്നവരും കാണിക്കുന്നത് അതുതന്നെ.
എന്തിനാണ് ഇങ്ങനെ ചുംബനത്തെപറ്റിയും പുഞ്ചിരിയെപറ്റിയും ഇത്രയൊക്കെ എഴുതുന്നതെന്ന് ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അറിയുക. അമേരിക്കയില്‍ പരസ്യമായി ചുംബിക്കുന്നത് ഇപ്പോഴും നമുക്ക് കാണാനാവും. നല്ലതാണെങ്കില്‍ നല്ലത് തന്നെ. അമേരിക്കകാരോളം ഇല്ലെങ്കിലും ചുംബനം മലയാളികള്‍ക്കി ടയിലും നമുക്കിവിടെ കാണാനോക്കും. അത് സ്നേഹപ്രകടനമായീട്ടാണ് കണക്കാക്കപെടുന്നത്. പക്ഷെ, ചുംബനത്തെ- പുഞ്ചിരിയെ തട്ടിപ്പ് ആക്കി മാറ്റുന്ന രീതികളെ സൂക്ഷിക്കുക; ചെറുക്കുക. വഞ്ചിതരാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
No comments :
Post a Comment