Friday, 18 February 2011

From the Criminologist's Corner-26

From the Criminologist’s Corner-26

നെക്സസ് ബന്ധങ്ങളുടെ ആഴവും പരപ്പും

മഞ്ഞുകൊണ്ട് വെള്ളയായി തീര്‍ന്ന അര്‍ക്കന്‍സ. റോഡ്‌ എവിടെയാണെന്നോ എങ്ങോട്ടാണെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല.റോഡ്‌ കാണാതെ ദിശ ശരിക്കും അറിയാതെ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വഴിയില്‍ അപകടത്തില്‍ പെടുന്നു. വന്‍ട്രക്കുകള്‍ വരെ തലയും കീഴായി മറിഞ്ഞ്കിടക്കുന്നു. ഇത് കണ്ടപ്പോള്‍ തലേദിവസ്സത്തെ മലയാളം വാര്‍ത്തയെ പറ്റി ഓര്‍ത്ത്‌പോയി.

Legistature,Executive,Judiciary-ഇവയാണ് ജനാധിപത്യത്തിന്‍റെ അടിത്തറയെന്ന് വിശ്വസിക്കുന്നവരാണ് ജനാധിപത്യവാദികള്‍. NEXUS CRIME എന്നൊരു വിഭാഗം കുറ്റകൃത്യങ്ങളെ നിര്‍വചിച്ചതും കുറ്റകൃത്യശാസ്തത്തിനു നല്‍കിയതും ഞാനാനെന്നാണ് എന്‍റെ അവകാശവാദം. INDIAN POLICE and NEXUS CRIMES എന്ന പുസ്തകം ഞാന്‍ എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ ‘പണം സമ്പാദനം’ എന്നൊരു ലക്‌ഷ്യത്തിന് വേണ്ടിയുണ്ടാക്കുന്ന ഒരു അവിശുദ്ധ കൂ ട്ടുകെട്ടു എന്ന ചിന്താഗതി ആയിരുന്നു Nexus Crimes എന്നതില്‍ ഞാന്‍ ഉള്‍കൊള്ളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്ന് തോന്നുന്നു. Legislatureഉം Executiveഉം Judiciaryഉം കു‌ടി ഉണ്ടാക്കുന്ന ഒരുതരം അവിശുദ്ധകൂട്ടുകെട്ടില്‍ ജനാധിപത്യംതന്നെ തകരുകയല്ലേ എന്നൊരു തോന്നല്‍! പോലീസും പ്രോസക്കൂട്ടരും ജുഡിഷ്യല്‍ ഓഫീസ്സറും രാഷ്ട്രിയക്കാരും മുന്‍മന്ത്രിയും നിയമസഭാസാമാജികരുമെല്ലാം കു‌ടി ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ടുക്കെട്ടില്‍ നീതി നിഷേധിക്കപ്പെടുന്നോ എന്നൊരു തോന്നല്‍!

ഒരു പെണ്ണ് കേസുമായി ബന്ധിച്ച് മലയാള മാധ്യമങ്ങളില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ മുഴുവനും ശരിയാണെങ്കില്‍-ശരിയാകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു-നാം മഞ്ഞുകൊണ്ട് വെള്ളയായി പോയ അര്‍ക്കന്‍സായിലെ കാണാന്‍പറ്റാത്ത റോഡിലൂടെ ദിശയേതെന്നറിയാതെ വന്‍ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെപോലെ അപകടത്തിലേക്കു നീങ്ങുകയാണ് ചെയ്യുന്നത്. ട്രക്കുകള്‍ മറിഞ്ഞ്‌കിടക്കുന്നതുപോലെ നമ്മളും തലകുത്തിതാഴെ വീഴുമെന്നത് ഉറപ്പാണ്‌.

മഞ്ഞുരുകിത്തീരുമ്പോള്‍ തലകുത്തി മറിഞ്ഞ്‌കിടക്കുന്ന ട്രക്കുകളിലെ സാധനങ്ങള്‍ പറുക്കിയെടുക്കാം.പക്ഷെ,പലതും ഉപയോഗ്യശൂന്യമായിരിക്കും. ഏതാണ്ട്‌ അതുപോലെ ലൈംഗീകാപവാദകേസിനെകുറിച്ചുള്ള ചര്‍ച്ചകള്‍ അധികം കഴിയാതെ നിലക്കും. എന്നാല്‍ ആ ചര്‍ച്ചകള്‍ക്കുള്ളില്‍ വന്ന കാര്യങ്ങള്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുവാനും ജനാധിപത്യത്തിന്‍റെ അടിത്തറ ഇളക്കുവാനും ഇടവരുത്തും.സംശയം വേണ്ട. Nexus Crimes ന്‍റെ വ്യാപ്തിയും ആഴവും കൂടുകയാണ്.രാഷ്ട്രിയ-ഉണ്ദ്യോഗസ്ഥ-ബിസ്സിനസ്സ് കൂട്ടുകെട്ടു എന്ന് വിളിച്ചത്പോലെ നിയമസമാജിക-ഉദ്യോഗസ്ഥ-നീതിന്യായ-രാഷ്ട്രിയ-അവിശുദ്ധ കൂ ട്ടുകെട്ട് എന്ന് പറയേണ്ടിവരുന്നു. ആദ്യത്തേതില്‍ പണം സംബാധിക്കുക എന്നതായിരുന്നു അവിശുദ്ധകൂട്ടുകെട്ടിന്‍റെ ഉദേശൃലക്ഷ്യമെങ്കില്‍ രണ്ടാമത്തേതില്‍ പണത്തോടൊപ്പം വേറെ പലതും നേടുകയെന്നതും ഉദേശൃലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. അവകളില്‍, അധികാരവും അധികാരദുര്‍വിനിയോഗവും താല്‍പ്പര്യങ്ങളും സ്വര്തതയുമെല്ലാം ഉണ്ട്.ഫലമോ?വര്‍ഷങ്ങളായി ജനാധിപത്യം പടുത്തുയര്‍ത്തിയ കൊട്ടാരത്തിന്‍റെ അധഃപതനം. അര്‍ക്കന്‍സായിലെ തലകീ ഴായി മറിഞ്ഞ ട്രക്കുകളെപോലെ എല്ലാം താറുമാറാകുന്ന സ്ഥിതിവിശേഷം!

No comments :

Post a Comment