Monday, 7 February 2011

From the Criminologist’s Corner-16

എല്ലാം വ്യജമയം-വ്യാജന്‍ സിന്ദാബാദ്

അമേരിക്കയിലെ ഒരു സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ ക്‌ുട്ടത്തോടെ പുറത്താക്കുന്നു എന്നൊരു വാര്‍ത്ത കണ്ടിരുന്നു.ആന്ധ്രാപ്രദേശ്‌കാരാണ് അവരില്‍ ഭുരിപക്ഷം എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പരിശോധനയില്‍ ആണ് ഈ വ്യാജന്‍മാര്‍ പുറത്ത് വന്നത്. ഇന്ത്യാക്കാര്‍ക്ക് ആകെ അപമാനം ഉണ്ടാക്കുന്നതായിരുന്നു ആ വാര്‍ത്ത.

അപ്പോഴാണ്‌ ടെലിവിഷനില്‍ തുടര്‍ച്ചയായി കേരള പി.എസ്.സി. പരീക്ഷയില്‍ കൃത്രിമം കാണിച്ചും പരീക്ഷ എഴുതാതേയും വ്യാജന്മാര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്ന കാര്യം വാര്‍ത്തയില്‍ വീണ്ടും കണ്ടത്.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ച നുറുകണക്കിന് ആളുകള്‍ സര്‍വീസില്‍ ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞു..മാര്‍ക്ക് ലിസ്റ്റ് തിരുത്തിയും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയും ജോലി നേടിയിട്ടുള്ളവര്‍ വേറെ.ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്ന അനേകം പേരുടെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റ്കളും ഡിപ്ലോമകളും മറ്റും തിരുവല്ലയിലും കുംബനാടും ഉണ്ടാക്കിയതാണെന്ന് കേട്ടീട്ടുണ്ട്. വ്യാജ ഡോക്ടര്‍, വ്യാജ മരുന്ന്, വ്യാജ പ്രാര്‍ത്ഥന,വ്യാജ വ്യവസ്സായം,വ്യാജ മദ്യം, വ്യാജ തൊഴില്‍ദാദാവ്, വ്യാജ പോലീസ് ഓഫീസര്‍,വ്യാജ ലോട്ടറി,വ്യാജ വിവാഹ വാഗ്ദാനം, വ്യാജ വിവാഹങ്ങള്‍-അങ്ങനെ നോക്കുമ്പോള്‍ നമുക്കിടയില്‍ ഏറ്റവും ക്‌ുടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന വാക്ക് " വ്യാജ " എന്നാണെന്ന് പറയേണ്ടിവരുന്നു.

വ്യാജ ടിക്കറ്റ്‌ കൊണ്ട് യാത്ര ചെയ്യുന്നവര്‍,വ്യാജ ലോട്ടറി ടിക്കറ്റ്‌ ഹജരാക്കുന്നവര്‍,വ്യജ സ്വര്‍ണം പണയം വയ്ക്കുന്നവര്‍,വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ നടത്തുന്നവര്‍,വ്യാജ ചാരായം വില്‍ക്കുന്നവര്‍, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി സിനിമയിലും സീരിയലുകലിലും അഭിനയിപ്പിക്കനായി കൊണ്ടുപോയി മംസക്കച്ചവടം നടത്തുന്നവര്‍- ദൈവമേ! നാം എവിടെ നില്‍ക്കുന്നു?

വ്യാജന്മാര്‍ പെരുകിയപ്പോള്‍ ടെലിവിഷനുകളില്‍ റിയാലിറ്റി ഷോകള്‍ക്ക് പ്രസക്ത്തി ഏറി. അത്തരം ഷോകള്‍ക്കിടയില്‍ കാണിക്കുന്ന വ്യാജ പരസ്യങ്ങള്‍- വണ്ണം കുറയ്ക്കുന്ന വ്യാജഎണ്ണകള്‍,ശക്തിക്‌ുട്ടുന്ന ക്യാപുസ്‌ുളുകള്‍, പ്രമേഹ രോഗം അപ്പാടെ മാറ്റുന്ന ആയുര്‍വേദ മരുന്നുകള്‍, ഷാമ്പ്‌ുവുകള്‍,സോപ്പുകള്‍,സൌന്ദര്യവര്‍ധിനികള്‍,മുഖകാന്തിവരുത്തുന്ന ലേപനങ്ങള്‍-എല്ലാം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരുടെ ഒരു നീണ്ട നിര. വ്യാജന്മാര്‍ ലക്ഷക്കണക്കിന് ഉറുപ്പിക ടെലിവിഷന്‍ പരിപാടിക്ക് സമ്മാനമായി നല്‍കുന്നു.

വ്യാജ തെളിവുകള്‍ ശേഖരിക്കുന്ന പൊലിസുകാര്‍,വ്യാജ സാക്ഷികളെ വിസ്ത്തരിക്കുന്ന പ്രൊസെക്കൂട്ടര്‍മാര്‍ ,വ്യാജതെളിവുകള്‍ ഹാജരാക്കുന്ന പ്രതിഭാഗം വക്കീലന്മാര്‍,വ്യജത്തെളിവുകള്‍ സ്വീകരിക്കുന്ന ജഡ്ജിമാര്‍-കേസ്സുകള്‍ അങ്ങനെ തള്ളിക്കുന്നു,ശിക്ഷിപ്പിക്കുന്നു. വ്യാജ കണക്കുകള്‍ ഹാജരാക്കി പണം തട്ടിച്ചെടുക്കുന്ന കോണ്ട്രാക്ടര്‍മാര്‍,വ്യാജ രേഖ കൈപ്പറ്റി പണം നല്‍കുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍,വ്യാജ പ്രസ്ഥാവന നടത്തുന്ന മന്തിമാര്‍ ,വ്യാജ രാഷ്ട്രിയപ്രസ്ഥാനങ്ങള്‍,പ്രവര്‍ത്തനങ്ങള്‍-എന്നുവേണ്ട,ഏതു മേഖലയിലാണോ ഒരു ഒറിജിനലിനെ കാണാന്‍ ആകുക? വ്യാജ അഛനമ്മമാരെ ഹാജരാക്കുന്ന സ്കൂള്‍ കുട്ടികള്‍ ഉണ്ടെന്നു കേട്ടീട്ട്ണ്ട്. അങ്ങനെയെങ്കില്‍ ഒറിജിനല്‍ ആയി ഒന്നും തന്നെ ഇല്ലെന്നു പറയാം. എല്ലാം വ്യാജമയം- വ്യാജന്‍ ജയിക്കട്ടെ-വ്യാജന്‍ നീണാള്‍ വാഴട്ടെ!



 

No comments :

Post a Comment