Tuesday, 8 February 2011

From the Criminologist’s Corner-17

പട്ടി പ്രേമം-പട്ടി ശല്യം

പട്ടികള്‍ പലതരം;പലതിനേയും വിലയേറിയ കാറുകളില്‍ കാണാം.നല്ല വസ്ത്രം,നല്ല പരിചരണം,നല്ല ഭക്ഷണം. ദരിദ്രരായവര്‍ക്ക് അത് കാണുമ്പോള്‍ തോന്നും പട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന്. "പട്ടിജന്മം; മഹാജന്മം"-എന്നുതന്നെ പറയേണ്ടിവരുന്നു. കാരണം,പല മാളുകളിലും പട്ടികള്‍ക്കുള്ള തീറ്റയുള്‍പെടെ പലതും വച്ചീട്ടുള്ള വിഭാഗങ്ങള്‍ ഉണ്ട്.പട്ടിക്കേസ്സുകള്‍ ധാരാളം. ഞാനിവിടെ വീക്ഷിക്കുന്ന Small Claims Courts ല്‍ പട്ടിക്കേസ്സുകളുടെ വിചാരണ കണ്ടീട്ടുണ്ട്. പള്ളികളിലും പരീക്ഷഹാളുകളിലും പട്ടികളെ കൊണ്ടുപോകാമോ എന്നറിയില്ല.എല്ലാം ഒരുതരം പട്ടിമയം. പക്ഷെ,"വെള്ളം വെള്ളം സര്‍വത്ര ,തുള്ളി കിടിക്കാന്‍ ഇല്ലത്രേ" എന്ന് പറയുന്നത് പോലെയാണ് കര്യങ്ങളുടെ കിടപ്പ്..പട്ടികള്‍ എല്ലായിടത്തും ഉണ്ടെങ്കിലും റോഡുകളില്‍ ഒരെണ്ണം പോലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നില്ല.

രാവിലെ പ്രഭാത സവാരിക്ക് പോകുന്ന പലരും(ഞാനുള്‍പെടെ) ഒരു വടിയോ കുടയോ മുന്‍കരുതല്‍ എന്ന കണക്കെ കൊണ്ടുപോകുന്നു. 'എന്താ വടിയുമായി' എന്ന് ചോതിച്ചാല്‍ 'ഈ പട്ടിശല്യം'! എന്ന് പറയും. വടികണ്ടാല്‍ പട്ടികള്‍ ഓടുമത്രേ. പക്ഷെ,എനിക്കങ്ങനെ തോന്നിയിട്ടില്ല.കാരണം,? ഞാന്‍ നടക്കാന്‍ പോകുന്ന വഴിയില്‍ പട്ടികള്‍ പത്തും പതിനഞ്ചും കൂട്ടത്തോടെ നില്‍ക്കുന്നതും നടന്ന് നടന്ന് പോകുന്നതും കണ്ടീട്ടുണ്ട്. എന്‍റെ സുഹൃത്തുക്കള്‍ അപ്പോള്‍ പറയും "എന്താണാവോ പട്ടികളുടെ സംസ്ഥാന സമ്മേളനം ഇവിടെയെങ്ങാനും ആണോ ആവോ?" തമാശക്കാണെങ്കിലും അത് തന്നെയാണ് സത്യവും. പ്രഭാത സവാരിക്കിടയില്‍ വണ്ടിയിടിച്ചു എന്ന വാര്‍ത്ത വരുന്നതുപോലെ "പട്ടി കടിച്ചു" എന്ന വാര്‍ത്തയും കാണാറുണ്ട്. മാലിന്ന്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞിരിക്കുന്നതിനിടയില്‍ പട്ടികളുടെ ജഡവും കിടക്കുന്നത് കണ്ടീട്ടുണ്ട്. ബൈക്കും സ്കുട്ടറും പട്ടികളുടെ ദേഹത്തിടിച്ച് വഴിയില്‍ ചതഞ്ഞു അരഞ്ഞു കാണുന്ന പട്ടികളും ഉണ്ട്. രാത്രിയില്‍ പട്ടികുട്ടം ഓളിയിടുന്നത് കേട്ട് 'കാലന്‍റെ' വിളിയാണെന്ന് പറയുന്നവരെയും കാണാം. ഈ പട്ടികളുടെ 'ഓളി' ഒരു ശല്ല്യമായല്ലോ എന്ന് പറയുന്നവരും ഉണ്ട്. പട്ടിയെ പിടിക്കാന്‍ കോര്‍പറേഷന്‍/മുന്‍സിപ്പാലിറ്റിയില്‍ നിന്നും വരുന്ന പട്ടിപിടുത്തക്കാര്‍ പട്ടികളെ ഒരു മിനിലോറിയില്‍ കൊണ്ടുപൂകുന്നത് കാണുമ്പോള്‍ എവിടെനിന്ന് ഇവരെ കിട്ടിയെന്നു പോലും ചിന്തിക്കുന്നു. ആ പട്ടികള്‍ എവിടെ,എങ്ങനെ കഴിയുന്നു എന്നുപോലും ആരും അന്വേഷിക്കാറില്ല. പട്ടിപ്രേമികള്‍ എവിടെ പോയിയാവോ? 'ചാവാലി പട്ടി , കൊടിച്ചി പട്ടി, പോടാ പട്ടി, പേപ്പട്ടി' എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങളും മലയാളഭാഷയില്‍ ഉണ്ട്'

പട്ടികളെ നിയന്ത്രിക്കാനും നിലക്ക് നിര്‍ത്താനും നിയമങ്ങള്‍ ഇല്ലേ? പട്ടിപ്രേമികളും മൃഗപ്രേമികളും ധാരാളം ഉള്ള നമ്മുടെ നാട്ടില്‍ പട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കില്ലേ? പട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യാവകാശങ്ങള്‍ മറന്ന് പോകരുതേ. ഇതെല്ലാം പറയുമ്പോഴും ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. "പട്ടിപ്രേമം നല്ലതാണ്. പക്ഷെ, പട്ടിശല്ല്യം അവസാനിപ്പിച്ചേ പറ്റൂ."മനുഷ്യന് പേടിക്കാതെ നടക്കാനുള്ള അവകാശങ്ങള്‍ എങ്കിലും അനുവദിച്ച്തരണം, തന്നേ പറ്റൂ.

No comments :

Post a Comment