Monday, 14 February 2011

From the Criminologist’s Corner-23

കണ്ണിലേക്ക് ലൈറ്റ് അടിക്കരുതേ....

റോഡുകള്‍ വികസ്സിച്ചീട്ടുള്ള ഏത് രാജ്യത്ത് ചെന്നാലും ഒരേ ദിശാ (one directional roads) ഗമനം- അതായത് വാഹനങ്ങളെല്ലാം ഒരേ ദിശയില്‍ ഓടുന്ന സംവിധാനങ്ങളാണുള്ളത്. അപകടങ്ങള്‍ കുറക്കാനാവും എന്നതില്‍ ഉപരി മുഖത്തോടു മുഖമായുള്ള 'ഇടി' ഇല്ലാതാക്കാനും അതിനാകും. അങ്ങനെ വരുമ്പോള്‍ വാഹനാപകടങ്ങള്‍ വളരെയേറെ കുറക്കാനും കഴിയും. വളരെ വികസിച്ച രാജ്യങ്ങളില്‍ ഒരു വശത്തേയ്ക്ക് പോകുന്ന റോഡില്‍ നിന്നും കുറച്ച് അകലത്തില്‍ ആയിരിക്കും എതിര്‍ ദിശയിലേക്ക് പോകുന്ന റോഡ്‌. അതുകൊണ്ട് രണ്ട് ദിശയിലേക്ക് ഓടുന്ന വാഹനങ്ങള്‍ ഒരിക്കല്‍പോലും അഭിമുഖമായി വരുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിന്‍റെ head light കള്‍ Dim-High Beam ആക്കുകയെന്ന ആവശ്യമേ ഉണ്ടാവുന്നില്ല. ഒരേ റോഡിലൂടെയാണ് എതിര്‍ ദിശകളിലേക്ക്(അങ്ങോട്ടും ഇങ്ങോട്ടും) വാഹനങ്ങള്‍ ഓടുന്നതെങ്കില്‍ അവിടേയും റോഡ്‌ മാര്‍കിംഗ് വഴി വാഹനങ്ങള്‍ എങ്ങനെ പോകണമെന്ന് കാണിക്കുന്നുണ്ട്. അത് ലംഘിക്കാതെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങള്‍ ഓടിക്കുന്നു. നിയമ ലംഘനം നടത്തുന്നവരെ കൈയ്യോടെ പിടികൂടാന്‍ ക്യാമറകള്‍ ഉണ്ടെന്നു ഓര്‍ക്കുക.

മുകളില്‍ പറഞ്ഞ രീതിയിലുള്ള റോഡുകള്‍ കേരളത്തില്‍ ഇല്ല. ഗ്രാമീണറോഡുകള്‍ മറന്നേക്കുക. നാഷണല്‍ ഹൈവേയും സ്റേറ്റ് ഹൈവേയും എടുത്താല്‍ നാം എന്താണവിടെ കാണുന്നത്? പല സ്ഥലങ്ങളിലും road markings ഇല്ല ; ചിലയിടങ്ങളില്‍ അത് ഉണ്ടെങ്കില്‍തന്നെ വളരെ അവ്യകതവും ; ചില സ്ഥലങ്ങളില്‍ തെറ്റായ രീതിയിലും വരച്ചിരിക്കുന്നു. പട്ടണങ്ങളില്‍ പ്രവേശിച്ചാല്‍ NO HORN-NO HIGH BEAM ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചീട്ടുണ്ട്.അവയൊക്കെ കണ്ടാലും കാണാത്ത വിധം വാഹങ്ങള്‍ ഓടിക്കുന്നു.

മുന്‍പില്‍ -എതിര്‍ദിശയിലൂടെ ഓടിവരുന്ന വന്‍വാഹനങ്ങളുടെ ലൈറ്റിന്‍റെ പ്രകാശത്തില്‍ കണ്ണ് മഞ്ഞളിച്ചു റോഡിന്‍റെ ഇരുവശങ്ങളിലും കൊണ്ടിട്ടിരിക്കുന്ന മെറ്റല്‍കൂനയില്‍ കയറി മരണപെട്ടീട്ടുള്ള സ്ക്‌ുട്ടര്‍-ബൈക്ക് യാത്രക്കാര്‍ വളരെയേറെയാണ്. കണ്ണട വ്യാപാരികള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കണ്ണ് മഞ ളിക്കാതിരിക്കാനുള്ള പ്രത്യേകതരം കണ്ണടകള്‍ വില്‍ക്കുന്നുണ്ട്. അതും വച്ചുകൊണ്ട് കാറോടിക്കുന്നവരെ കാണാനോക്കും. DIMഉം BRIGHTഉം മാറി മാറി ഇട്ട് 'രസിക്കുന്ന' ഡ്രൈവര്‍മാര്‍ ധാരാളം. എന്തിനാണവര്‍ അങ്ങനെ ചെയ്യുന്നത് എന്നറിയില്ല.ചിലര്‍ പറയുന്നത്, അവര്‍ക്ക് വാഹനം മറികടക്കാന്‍ ആണെന്നാണ്‌ രാത്രിയില്‍ അങ്ങനെയിട്ട് കാണിച്ച്‌കൊടുത്താല്‍ മുന്‍പില്‍ പോകുന്ന ഡ്രൈവര്‍ക്ക് പിന്നില്‍ വരുന്ന വാഹനം മറികടക്കാന്‍ പോകുന്നുവെന്ന് മനസ്സിലാകുമെന്നാണ് അവരുടെ വാദം. ലൈറ്റ് ഡിം ചെയ്യാത്ത അനേകം ഡ്രൈവര്‍മാര്‍ ഉണ്ടെന്നു കണ്ടപ്പോള്‍ പോലീസ് വകുപ്പൊരു നിര്‍ദേശം വച്ചു. അതായത് ഹെഡ്‌ ലൈറ്റ്കളുടെ മൂന്നില്‍ ഒരു ഭാഗം (മുകളില്‍) കറുത്ത ചായം ഉപയോഗിച്ച് കറപ്പിക്കുക ഫിസിക്സിലെ ബാലപാഠം അറിയാത്തവര്‍-വാഹനങ്ങളിലെ ഹെഡ്‌ ലൈറ്റ്കളിലെ രശ്മികള്‍ എങ്ങനെ സഞ്ചരിക്കുന്നുവെന്ന തത്വം കേട്ടീട്ടില്ലാത്തവര്‍ പുറപ്പെടുവിച്ച ഒരു നിര്‍ദേശഉത്തരവാണെന്നതിനാല്‍ അത് ആരും അനുസ്സരിക്കതെയായി. ഉത്തരവ് ഇട്ട പോലീസുകാര്‍ ഇളിഭ്യരുമായി. നൂറുകണക്കിനു വാഹനങ്ങള്‍ ദേശീയപാതയിലൂടെ ഓടികൊണ്ടിരിക്കുമ്പോള്‍ ഹെഡ്‌ ലൈറ്റ്കളുടെ ഡിംഉം ഹൈബീമും മാറിമാറി ഇടുന്നത് ' ഭ്രാന്തന്‍' സമ്പ്രദായമായതിനാല്‍ എപ്പോഴും ഡിം ഇട്ട് ഓടിക്കുക എന്ന് പഠിപ്പിക്കുകയാണ് വേണ്ടത്.അതല്ലാതെ,വലിയ വിജ്ഞാനം പറഞ്ഞ്കൊടുക്കാതിരിക്കുക.


 

No comments :

Post a Comment