Sunday, 13 February 2011

From the Criminologist’s Corner-22

ഹോണടിച്ച് പേടിപ്പിക്കരുത്

ആയിരക്കണക്കിന് കിലോമീറ്റര്‍ വാഹനമോടിച്ചാലും വണ്ടികളുടെ ഹോണ്‍ അടിക്കുന്നത് കേള്‍ക്കാറേയില്ല. വല്ല അപകടം സംഭവിച്ചാല്‍ മാത്രമേ ഹോണ്‍ സാധാരണ അടിക്കാറുള്ളു.ആംബുലന്‍സ്, ഫയര്‍ സര്‍വിസുകള്‍- തുടങ്ങിയവര്‍ ഹോണ്‍ അടിച്ചു പോകുന്നത് കാണുംബോള്‍ അറിയാം എവിടേയോ അപകടം സംഭാവിച്ചിരിക്കുന്നൂ എന്ന്. പോലീസിനു ഹോണ്‍ കൊടുത്തീട്ടുണ്ട്. പക്ഷെ, അവരും അത് ആവശ്യത്തിനേ ഉപയോഗിക്കുകയുള്ളു. കഴിയുമെങ്കില്‍ അവര്‍ക്കായി കൊടുത്തീട്ടുള്ള പ്രത്യേക ലൈറ്റുകള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടത്തുക. ഇതാണ് ലോകമെബാടും സ്വീകരിച്ചിരിക്കുന്ന രീതി അതാണ്‌ താനും അനുകരണീയവും.

എന്നാല്‍, കേരളത്തിലോ? അതിഭയങ്കരമായ ശബ്ദത്തില്‍ ഹോണ്‍ അടിച്ചു ബഹളം വച്ച് ഒരു വാഹനം ചീറിപാഞ്ഞുപോകുന്നു. നോക്കിയപ്പോള്‍ പൈലറ്റും എസ്കൊര്ട്ടുമുള്ള ഒരു 'മന്ത്രി'- അദ്ദേഹമാണ് ഈ ഭൂമിയിലെ കാണപെട്ട ദൈവം എന്ന കണക്കെ. നിയമങ്ങള്‍ അറിയാവുന്നവര്‍ ഇങ്ങനെയൊക്കെ ചെയ്താലോ? മറ്റൊരു അവസ്സരത്തില്‍ ഹോണ്‍ അടിച്ചു പോയത് ഒരു കേന്ദ്രമന്ത്രി. ആദ്യേഹത്തിന്‍റെ കൂ‌ടെ ഒരു വാഹനവ്യുഹം തന്നെ ഉണ്ടായിരുന്നു. കാതടക്കുംവിധമുള്ള ഹോണുകള്‍ തുടര്‍ച്ചയായി അടിച്ച് അടിച്ചു റോഡിലൂടെ അങ്ങനെ വണ്ടി ഓടിക്കുക എന്നത് അവര്‍ക്ക് ഒരു 'ഹരം' ആണത്രേ. അവരറിയുന്നുണ്ടോ അത് ആളുകളില്‍ ഉണ്ടാക്കുന്ന അതൃപ്തി? അവര്‍ക്കറിയാം അതൊക്കെ.വാഹനങ്ങള്‍ അധികം ഓടുന്ന റോഡിന്‍റെ ഇരുവശങ്ങളിലും വീട് വച്ച് താമസ്സിക്കുന്നവര്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. കാരണം? അതിലൂടെ ഓടുന്ന വാഹനങ്ങള്‍ ഹോണ്‍ അടിച്ചുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയൊന്നുമല്ല. പാതിരാക്കും അതിനു മുന്‍പും ശേഷവും അവര്‍ ഹോണ്‍ അടിക്കുന്നത് എന്തിന് വേണ്ടി? ആര്‍ക്കുവേണ്ടി? ചില ലോറികളുടെ-ബസുകളുടെ –ചില സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ- ചില പോലീസ് വണ്ടികളുടെ- ചില സര്‍ക്കാര്‍ വാഹനങ്ങളുടെ ഹോണുകള്‍ 'ഹോറിബിള്‍' ( Horiible) ആണ്. ചെവിയില്‍ വന്നു ഉച്ചത്തില്‍ കൂവുന്നത്പോലെയുള്ള അനുഭവം. തീര്‍ന്നില്ല. ചില കാറുകളിലും ,എന്തിന് ബൈക്കുകളിലും, വച്ചിരിക്കുന്നത് 'musical horn' കള്‍. അത് അടിക്കുന്നവന് കിട്ടുന്ന സുഖം അത് കേള്‍ക്കുന്നവര്‍ക്ക് ഇല്ലെന്നു ഓര്‍ക്കുക. കേരളത്തിലെ പല പട്ടണങ്ങളിലും ഇടയ്ക്കു ഇടയ്ക്കു എഴുതിവചീട്ടുണ്ട് :' NO HORN,NO HIGH BEAM' എന്ന്.ആര്‍ക്കുവേണ്ടിയാണത് എഴുതി വച്ചിരിക്കുന്നത് എന്ന് പ്രത്യേകം പറയാതതിനാല്‍ ആരുംതന്നെ അത് കാര്യമായി എടുക്കാറില്ല..പോലീസ് ഉദ്യോഗസ്ഥര്‍തന്നെ അവര്‍ എഴുതിവച്ചിരിക്കുന്നത് ലങ്കിക്കുന്ന ദുരവസ്ഥയാണ് നമുക്കുള്ളത്.എന്തൊരു ശബ്ദത്തിലാണവര്‍ പട്ടണത്തിലൂടെ- ജനകൂട്ടത്തിലൂടെ ഹോണ്‍ അടിച്ചു പോകുന്നത്? രൂക്ഷമായി അവരെ ഒന്ന് നോക്കിയാല്‍ ചിലപ്പോള്‍ തെറി കേള്‍ക്കാം,അല്ലെങ്കില്‍ അടികൊള്ളാം.തോന്നിയപോലെ, തോന്നിയ ശബ്ദത്തില്‍ ,തോന്നിയ സമയദൈര്‍ഘൃത്തില്‍ ഹോണ്‍ അടിക്കുക എന്നത് അവരുടെ അന്തസും അധികാരവും അവകാശവും ആണെന്ന് അക്കുട്ടര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. സര്‍ക്കാര്‍ വാഹനങ്ങളും സ്വകാര്യവാഹനങ്ങളും റോഡില്‍ കാണിച്ച്കൂട്ടുന്ന ഈ ഹോണടി അതിക്രമങ്ങളെ ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം? അപകട സമയത്തോ അത്യാവശ്യ സന്ദര്‍ഭങ്ങളിലോ മാത്രം വാഹനങ്ങളുടെ ഹോണ്‍ അടിക്കുക എന്ന സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതാണ്.അനാവശ്യമായ ഹോണടി മറ്റുള്ളവരോട് കാണിക്കുന്ന അവഹേളനമാണെന്ന് ഓര്‍ക്കുക.

No comments :

Post a Comment