Wednesday, 16 February 2011

From the Criminologist’s Corner-24

വിവാഹത്തില്‍ വഞ്ചിതരാവാതിരിക്കാന്‍

അമേരിക്കയില്‍ വിവാഹങ്ങള്‍ക്ക് നിയമസാധുത- അതവര്‍ക്ക് നിര്‍ബന്ധമാണ്. കാരണം,എങ്ങാനും വിവാഹമോചനത്തില്‍ കലാശിച്ചാല്‍ നിയമാനുസൃതമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ വിവാഹത്തിന് നിയമസാധുത അനിവാര്യമാണ്. മനുഷ്യാവകാശ രേഖകളിലും നിയമപുസ്ഥകത്തിലും വിവാഹം രാജിസ്റെര്‍ ചെയ്തിരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലത് വ്യാപകമല്ല. കാരണം? അങ്ങനെ ചെയയ്യുന്നത് ഏതാണ്ടു വലിയൊരു അപരാധമാണെന്ന തെറ്റിധാരണ വളരെയേറെപ്പേര്‍ വച്ചുപുലര്‍ത്തുന്നു.

ഹിന്ദുക്കള്‍ക്കും മുസ്ലിമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം മതാചാര്യപ്രകാരം നിയമസാധുതയുള്ള വിവാഹംചെയ്യാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഉള്ള നാടാണ് കേരളം,ഭാരതം. എന്നിരിക്കിലും,മതാചാരപ്രകാരമല്ലാത്ത രീതിയില്‍ പുരുഷനും സ്ത്രിയും തമ്മില്‍ മാല പരസ്പരം കഴുത്തില്‍ ഇട്ട്, അഥവാ ഒരല്പം കുങ്കുമം നെറ്റിയിലിട്ട് നടത്തുന്ന വിവാഹങ്ങളും നിരക്ഷരായവരുടെ ഇടയില്‍ ഇപ്പോഴും നടക്കുന്നുണ്ട്. അമ്പതു ഉറുപ്പിക വിലയുള്ള ഒരു മുദ്രപ്പത്രം വാങ്ങി അതില്‍ വിവാഹിതരായി എന്നെഴുതി സബ്-രെജിസ്ടാര്‍ ഓഫീസില്‍ കൊണ്ടുവന്ന് രെജിസ്റെര്‍ ആക്കിയശേഷം "ഞങ്ങളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്തതാണ്" എന്ന അവകാശവാദം മുഴക്കുന്നവരുണ്ട്. അങ്ങനെ ചെയ്യുന്നതിനോന്നും നിയമസാധുത കിട്ടുകയില്ലെന്നു അറിയാത്തവരാണവര്‍.പത്തും പതിനഞ്ചും വര്‍ഷമായി അങ്ങനെ മുദ്രപത്രവിവാഹം ചെയ്തു കുട്ടികളുമായി ജീവിക്കുന്നവരെ കണ്ടീട്ടുണ്ട്. മിശ്രവിവാഹങ്ങളെ ചിലരെങ്കിലും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കേരളം.പത്ത് ലക്ഷത്തിലേറെപേര്‍ മിശ്രവിവാഹിതരാനെന്നും പറയപ്പെടുന്നു. പെട്ടെന്ന് വിവാഹം ചെയ്തുജീവിക്കാന്‍ ഒളിച്ചോടിപ്പോകുന്ന കാമുകീ-കാമുകന്മാരും അവലംഭിക്കുന്നതും ഇത്തരത്തിലുള്ള മുദ്രകല്യാണങ്ങളാണെന്ന് കാണാം.പക്ഷെ,പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍-വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുംബോള്‍- മരണപെട്ടുപോയാല്‍-നിയമസാധുത ഇല്ലാത്ത വിവാഹമാണ് ചെയ്തിരിക്കുന്നതെങ്കില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥാവിശേഷം ഉണ്ടാവുന്നു. "കൂടെ പാര്‍ത്തതുകൊണ്ട് ഭാര്യയാവില്ലല്ലോ" എന്ന മട്ടില്‍ പുരുഷന്‍റെ സ്വന്തക്കാര്‍ സ്വത്തിനുള്ള അവകാശവാദവുമായി എത്തിയെന്നിരിക്കും. അക്കാരണത്താല്‍, എല്ലാവരും സ്പെഷ്യല്‍ മാരിയേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാവുകയാണ് ഏറ്റവും അഭിലക്ഷനീയം.മതാചാരപ്രകാരം വിവാഹിതരാണെങ്കിലും സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം ഒരിക്കല്‍കു‌ടി വിവാഹം ചെയ്യുന്നത് അത്യുത്തമമാണ്.മരണപെട്ടാല്‍,പെന്‍ഷന്‍ പറ്റിയശേഷം മരിച്ചുപോയാല്‍,വിവാഹമോചനം നടത്തിയാല്‍ ഭാര്യക്കുള്ള അവകാശങ്ങള്‍ പൂര്‍ണമായി നേടിയെടുക്കാന്‍ അങ്ങനെ ചെയയ്യുന്നത് ഏറ്റവും നല്ലതാണ്. വിദേശരാജ്യങ്ങളിലേക്ക് ഭാര്യയായി പോകാനും അവിടെ ഭര്‍ത്താവിനോടോത്ത് ജീവിക്കാനും അങ്ങനെ രജിസ്റ്റര്‍ ചെയ്ത വിവാഹിതര്‍ക്ക് എളുപ്പമാണെന്ന് ഓര്‍ക്കുക. മതാചാരപ്രകാരം വിവാഹം നടത്തിയശേഷം പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ വിവാഹം രെജിസ്റെര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാത്ത രാജ്യങ്ങള്‍ ഉണ്ട്.അവിടെ സ്പെഷ്യല്‍ മാരിയെജ് ആക്റ്റ്‌ പ്രകാരം വിവാഹിതരായതിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതാണ്.വിവാഹത്തില്‍ വഞ്ചിതരാവാതിരിക്കാന്‍ സൂക്ഷിക്കുക-അതിനായി പുരുഷന്മാരേക്കാള്‍ നിര്‍ബ്ബന്ധം സ്ത്രികള്‍ക്ക് വേണംതാനും.

No comments :

Post a Comment