മതങ്ങളും ശബ്ദമലിനീകരണവും
പള്ളികള്‍,അമ്പലങ്ങള്‍,മോസ്കുകള്‍-ഇവ എത്രയുണ്ട് അമേരിക്കയില്‍ എന്ന് എനിക്കറിയില്ല.പക്ഷെ,ഞാന്‍ താമസിക്കുന്ന ബെന്റ്ന്‍വില്ല (Bentonvilla)യിലെ എപാര്‍ട്ട്മെന്റിനു സമീപം ഒരു അമ്പലം ഉണ്ട്.ഹിന്ദുക്കള്‍ അവിടെ പോകുന്നതും കാണാം.പള്ളികള്‍ ഇവിടെ ധാരാളം ഉണ്ട്.പക്ഷെ,അവകള്‍ക്ക് ഉള്ളില്‍ പ്രവേശിച്ചാലേ പ്രാര്‍ത്ഥനയുടെ സബ്ധം കേള്‍ക്കുകയുള്ളു.സബ്ദമലിനികരണം ഇവിടെ ഇല്ലെന്നു തന്നെ പറയാം.തിരുവനന്തപുരത്ത് നിന്നും അങ്കമാലിക്കടുത്തുള്ള മഞ്ഞപ്രയിലെ എന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ വഴിനീളെ തോരണങ്ങളും വിവിധതരം കൊടികളും വിപ്ലവ ഗാനങ്ങളും മതപ്രഭാഷണങ്ങളും ഹരംകൊള്ളിക്കുന്ന സിനിമാപ്പാട്ടുകളും രാഷ്ട്രിയ വിശദികരണ യോഗങ്ങളും ജാഥാവിളികളും വിദ്യാര്‍ഥിസമരങ്ങളും തൊഴിലാളി വിളയാട്ടവും കൊണ്ട് പൊരുതിമുട്ടിയ എനിക്ക് കഴിഞ്ഞ രണ്ട് മാസമായി സുഖം.ചെവിക്കൊരു വിശ്രമം കിട്ടിയത് പോലെ.
നേരം വെളുത്ത് എഴുന്നെല്‍ക്കുന്നതിനു മുന്‍പ്തന്നെ-ഏതാണ്ട് ൫ (5)മണിയോടെ –തൊട്ടടുത്തുള്ള ഒരു ദേവാലയത്തില്‍ നിന്നും പ്രര്തനാഗീതങ്ങള്‍ കേള്‍ക്കാം.അവര്‍ മൈക്കില്‌ുടെ ഉച്ചത്തില്‍ പാട്ട് വക്കുന്നതോടെ വേറൊരു ദൈവലയത്തില്‍ നിന്നും അവിടത്തെ ഭക്തിഗാനങ്ങള്‍ അതിനേക്കാള്‍ ഉച്ചത്തില്‍ വക്കുന്നു.ഫലമോ?ചുറ്റുമുള്ള കുട്ടികള്‍ക്ക് പഠിക്കാനാവുന്നില്ല. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ ആകുന്നില്ല.ആരെങ്കിലും ശബ്ധശല്ല്യത്തെക്കുറിച്ച് ആരോടെങ്കിലും ഉറക്കെ പറഞാലോ? അയ്യാള്‍ ഒട്ടപെടുമെന്നത് പോകട്ടെ,പലരുടേയും നോട്ടപ്പുള്ളിയായി മാറുകയും ചെയ്യും.കോടതി വിധികള്‍ ഉണ്ട്.രാവിലെ എത്ര മണി മുതല്‍ വൈകുന്നേരം എത്ര മണി വരെ സബ്ദ്മലിനീകരണം ആകാംമെന്നുള്ളതിനു.പക്ഷേ,അതാര് കേള്‍ക്കാന്‍?-ആര് നടപ്പാക്കാന്‍? ആരുമില്ലാത്ത ഒരുതരം അനാഥാവസ്ഥ.തെരഞ്ഞെടുപ്പ് വന്നാല്‍ തലങ്ങുംവിലങ്ങും ശബ്ദമലിനീകരണം.തെരഞ്ഞെടുപ്പ് കഴിഞ്ഞാലോ?പരസ്യക്കാരുടെയും അല്ലാത്തവരുടെയും ബഹളം.ഇവയെല്ലാം കണ്ടും കേട്ടും ജീവിതം തള്ളിനീക്കാന്‍ വിധിക്കപെട്ടവരോ ശപിക്കപെട്ടവരോ ആണ് മലയാളക്കരയിലെ ജീവിതങ്ങള്‍! പ്രായമാകുന്ന പലര്‍ക്കും ചെവി കേള്‍ക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍ അത് പ്രായത്തിന്‍റെ പ്രശ്നമാണെന്ന് പറഞ്ഞു നിസ്സാരവല്‍ക്കരിച്ചു തള്ളിക്കളയുന്ന ആളുകള്‍ ഒരു കാര്യം അറിഞ്ഞിരുന്നാല്‍ കൊള്ളാമായിരുന്നു നിങ്ങളാകുന്ന പച്ചപ്ലാവിലകളും നാളെ പഴുക്കും; നിങ്ങളുടെ ചെവികള്‍ക്കും കേള്‍വിക്കുറവ് വരും.
കേരളത്തിന് വെളിയില്‍ -ഇന്ത്യയ്ക്ക് പുറത്ത് -ദേവാലയങ്ങളും ദൈവാലയങ്ങളും പള്ളികളും ഇല്ലേ? അവിടെയൊക്കെ,വിശ്വാസം നിലനിര്‍ത്താന്‍ ശബ്ദ മലിനീകരണം ഉപയോഗിക്കുന്നില്ലെങ്കില്‍ നമുക്കും ആ നല്ല മാതൃക സ്വീകരിച്ച്കൂടെ? ദൈവങ്ങളെയും ദേവന്മാരെയും ഉച്ചവച്ചു ഓടിച്ചുകളയുന്ന സംസ്കാരത്തിന് അറുതി വരുത്തേണ്ടതാണ്. അവരുടെ പേരില്‍ റോഡ് തീറാധാരം ചെയ്തു വാങ്ങുന്ന രീതിയും അവസാനിപ്പിക്കണം റോഡില്‍ തോരണങ്ങള്‍ കെട്ടുന്നതും പന്തല്‍ പണിയുന്നതും കലാപരിപാടികള്‍ നടത്തുന്നതും ഗോപുരങ്ങള്‍ പണിയിക്കുന്നതും ആനയെ എഴുന്നുള്ളിക്കുന്നതും മെഴുക് തിരി കത്തിച്ചു പ്രദക്ഷിണം നടത്തുന്നതും ഉല്ലാസ്സപൂര്‍വം ഘോഷയാത്ര നയിക്കുന്നതും അവക്കെല്ലാം ൩൦-൫൦(30-50)കണക്കെ സ്പീക്കറുകള്‍ വച്ചു ശ ബ്ദമലിനീകരണം നടത്തുന്നതും മനുഷ്യാവകാശലഘനമാണെന്നു തിരിച്ചറിയാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണമാവോ?
മതതിന്‍റെപേരില്‍ റോഡ് ഉപരോധിച്ചു റോഡില്‍ കുത്തിയിരുന്ന് വഴിതടസ്സവും വാഹനഗമനതടസ്സവും ശബ്ദമലിനീകരണവും നടത്തുന്നത് മൌലീക അവകാശലംഘനം ആണെന്ന് ഒരു കോടതി വിധിച്ചപ്പോള്‍ ജെട്ജിമാരെ ചീത്തവിളിക്കാന്‍ മടിയില്ലാത്ത രാഷ്ട്രിയക്കാര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍കൊള്ളം.വോട്ടുബാങ്കിനെക്കാള്‍ വലുതായി വേറെ പലതും ജനാധിപത്യത്തില്‍ ഉണ്ടെന്നും അവയെല്ലാം കുടെ ഒന്നിച്ചു സമ്മേളിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ ജനാധിപത്യം ജനങ്ങള്‍ അനുഭവിക്കുന്നത്-ആസ്വദിക്കുന്നത് എന്ന്.. അതിനായുള്ള ചന്ക്ക്‌ൂറ്റം രാഷ്ട്രിയ പാര്‍ടികള്‍ക്കും ഭരണനേതൃത്വത്തിനും മതനേതക്കള്‍ക്കും സംഘടനകള്‍ക്കും ഭക്തര്‍ക്കും രാഷ്ട്രിയപ്രവര്‍ത്തകര്‍ക്കും ഉണ്ടാകട്ടെ.അതിനായി പ്രാര്‍ത്ഥിക്കുന്നു.
No comments :
Post a Comment