Tuesday, 25 January 2011

FROM THE CRIMINOLOGIST’S CORNER-4

മദ്യം വിഷമാണ് – അത് കുടിക്കരുത്,കൊടുക്കരുത്.

അര്കന്സാസിലെ ബെന്ടോന്‍വില്ല നഗരത്തില്‍ ദി ലിങ്ക്സ് അറ്റ്‌ റയിന്‍ബോ കര്‍വ് എപ്പാര്‍ട്ട്മെന്‍റില്‍ നിന്നും വെളിയിലേക്ക് നോക്കുമ്പോള്‍ കാണുന്നത് മഞ്ഞു പുതച്ച വിശാലത.-൫(-5)ഡിഗ്രി സെല്‍സിയസ്‌ ചൂട്.അതിന്‍റെ ഇടയിലൂടെ ഏതാണ്ടു ൫൦൦റോളം(500)കുരുവികണക്കെയുള്ള പക്ഷികള്‍ പറന്നു പറന്നു പോകുന്നത് എന്നില്‍ അത്ഭുതം ഉണ്ടാക്കി.ഈ കൊടുംതണപ്പിനെ പ്രതിരോധിക്കാനുള്ള ശക്തി ദൈവം ആ പക്ഷികള്‍ക്ക് കൊടുത്തിരിക്കുന്നു എന്തുകൊണ്ട് മനുഷ്യനത് തന്നില്ല?

അതീവ തണുപ്പ് അനുഭവിക്കുന്ന സ്ഥലങ്ങളില്‍ ചൂട് കിട്ടാന്‍ മദ്യം കൊടുക്കാറുണ്ട് എന്ന് കേട്ടീട്ടുണ്ട്.ഹിമാലയന്‍ താഴ്വരകളില്‍ ജോലിചെയ്യുന്ന പട്ടാളകാര്‍ക്ക് മദ്യം കൊടുക്കുന്നതിന് ഒരു കാരണം അവിടത്തെ ൈശത്യം ആണെന്ന് പറയപെടുന്നു. അതൊന്നും എനിക്കറിയില്ല .അര്കന്സാസ് സംസ്ഥാനത്ത് ചില കൌന്ടികളില്‍ (ഭരണ സൌകര്യത്തിനായി നമ്മുടെ നാട്ടിലെ പഞ്ചായത്ത്‌,ബ്ലോക്ക്‌,താലുക്ക് കണക്കെ വിഭജിച്ചിരിക്കുന്ന പ്രവിശ്യകള്‍ ) മദ്യം ലഭിക്കും ;ചില കൌണ്ടികളില്‍ പൂര്‍ണ മദ്യനിരോധനവും.മദ്യം വേണമെന്നുള്ളവര്‍ അത് ലഭിക്കുന്ന കൌണ്ടികളില്‍ ചെന്ന് വാങ്ങി കൊണ്ടുവരുകയേ നിവര്‍ത്തിയുള്ളൂ. എന്നാല്‍,കേരളത്തില്‍ അങ്ങനെ അല്ല.അവിടെ കൊടും തണുപ്പില്ല .ഇടുക്കിയിലോ വയനാട്ടിലോ ഉണ്ടെങ്കില്‍ തന്നെ അതിനെ അര്കന്സാസിലെ തണുപ്പുമായി താരതമ്മ്യോ ചെയ്യാനാകില്ല.കാരണം? ആടും ആനയും തമ്മിലുള്ള അന്തരം തന്നെ .എന്നീട്ടും എന്തിനാളുകള്‍ നമ്മുടെ നാട്ടില്‍ ഇത്രയേറെ മദ്യം വാങ്ങി കഴിക്കുന്നു?

ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യഉപയോഗം(ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം)ഏറ്റവും അധികം ഉള്ളത് കേരളത്തിലാണെന്നു പറയപെടുന്നു .ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം അല്ലല്ലോ അധികം പേരും കഴിക്കുന്നത്‌.അവര്‍ക്ക് കിട്ടുന്നത് വ്യാജന്‍! കല്യാണി,കൊട്ടുവടി,ചങ്ക് തുരപ്പന്‍ ,ചങ്ക് പറിയന്‍,പുല്ലു പറിയന്‍,മുഖ്യന്‍ ,ശക്കീല തുടങ്ങി വ്യാജന്‍റെ ബ്രാന്‍ഡുകള്‍ വേറെയുമുണ്ട്.വ്യജവാറ്റ് തന്നെ വ്യവസയം ആക്കിയിരിക്കുന്നു .൨൦൧൦ലെ (2010) ക്രിസ്തുമാസ്സിന്നു മലയാളി അകതക്കിയത് എത്ര കോടി ഉറുപ്പികയുടെ മദ്യം ആണെന്നരിയാമോ?അതാരും അറിയാതിരിക്കുന്നതാണ് നല്ലത്.തണുപ്പ് അനുഭവപെടാത്തൊരു നാട്ടില്‍ മുട്ടില് മുട്ടില് ബാറുകള്‍ ,കള്ളുഷാപ്പുകള്‍,മദ്യവില്പനശാലകള്‍ ,വ്യാജന്‍ -അവയെല്ലാം ആര്‍ക്കുവേണ്ടി?;എന്തിനുവേണ്ടി?; സ്കുള്‍ കുട്ടികളും സ്ത്രികളും വരെ മദ്യം കഴിക്കുന്നുവെന്നാണ് പറയപെടുന്നത്.വ്യാജ മദ്യനിര്‍മാണ രംഗത്ത് സ്ത്രികള്‍ക്ക് നല്ല പങ്കു ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നു.എന്തായാലും മദ്യം വിഷമാണെന്ന് അറിയാന്‍ പടില്ലാത്ത കുഞ്ഞുങ്ങളെ വരെ മദ്യ കള്ളകടത്തിനായി ഉപയോഗിക്കുന്നു!മദ്ധ്യം ഇല്ലാത്ത വീടുകള്‍ ഇല്ല;സദ്യകള്‍ ഇല്ല ;സല്കാരങ്ങള്‍ ഇല്ല.വിവാഹം നടക്കുന്ന പള്ളികളില്‍,അമ്പലങ്ങളില്‍ ,കല്യാണ മണ്ഡപങ്ങളില്‍ മദ്യം ലഭ്യമ ല്ലെങ്കില്‍ എന്ത്?അവകളില്‍ സംബന്ധിക്കാന്‍ വന്നിരിക്കുന്നവരുടെ വാഹനങ്ങളില്‍ അവ സുലഭം .ഭക്ഷണത്തിന്നു മുന്‍പ് ഏതാടെല്ലാവരും(പുരുഷന്മാര്‍)വാഹനങ്ങല്‍ക്കടുത്തു ഒറ്റക്കായും സംഘമായും പോകുന്നത് കാണാം .അച്ഛനും അമ്മയും കൊച്ചുമക്കളും മരുമക്കളും എല്ലാം കൂടിയിരുന്നു മദ്യം കഴിക്കുന്നത്‌ തന്നെ സ്റ്റാറ്റസ് ആണത്രേ.മദ്യം കഴിക്കാത്തവര്‍ അറു ബോറന്മാരും കമ്പനി കൂടാന്‍ കൊല്ലരുതതവരും!വിശുദ്ധ സ്ഥലങ്ങളിലും തീര്‍ഥാടനകേന്ദ്രങ്ങളുടെ സമീപത്തും മദ്യം വില്കുന്നവരുണ്ട്.അങ്ങനെ വില്കുന്നവര്‍ തന്നെ മദ്യവിരുദ്ധസമിതികളുടെ ഭാരവാഹികളും ജാഥ നയിക്കുന്നവരുമായി മരുന്ന്!

"മദ്യം വിഷമാണ് ;അത് കുടിക്കരുത്;കൊടുക്കരുത്" എന്ന് പുരമുകളില്‍ നിന്ന് വിളിച്ചു ക്‌ുവുന്നത് കേള്‍ക്കുന്നത് പക്ഷികളും പറവകളും മാത്രം .അവര്‍ക്കോ?അതിശകതമായ തണുപ്പിനെ ചെറുത്ത് നില്‍ക്കാനാവുന്ന കായശക്തി സ്വര്‍ഗം തന്നെ കോടുത്തീട്ടുണ്ട്.


 


 

No comments :

Post a Comment