പിരിവുകള്‍-കൊള്ളക്കാര്‍
റാന്‍ഡം ഹൌസ് കോളേജ് ഡിക്ഷ്ണറി എന്‍റെ ഒരു ഉറ്റ സുഹൃത്ത് ആണ്.പല ഇങ്ങ്ലിഷ് ഡിക്ഷ്ണറികളും ഞാന്‍ റെഫര്‍ ചെയ്തീട്ടുണ്ടെങ്കിലും Random House College Dictionary യോളം വ്യക്തവും സ്പഷ്ട്ടവുമായ അര്‍ത്ഥം മറ്റൊന്നിലും എനിക്ക് കാണാന്‍കഴിഞ്ഞിട്ടില്ല.അതിനാല്‍ തന്നെ,ആ ഡിക്ഷ്ണറി ഒരെണ്ണം വാങ്ങിക്കനമെന്ന ഉദേശത്തോടെ –താല്‍പര്യത്തോടെ ഞാനും മേരിയും നീതിയും കുഞ്ഞും കുടി ബേണ്‍സ് ആന്‍ഡ് നോബിള്‍സ് എന്ന പുസ്‌തകശാല ചെന്ന്.ദൈവനുഗ്രഹത്താല്‍ ആ ഡിക്ഷ്ണറിയുടെ ഒരെണ്ണം അവിടെ ഉണ്ടായിരുന്നു.അതിന്‍റെ വില കൊടുക്കാനായി കൌണ്ടറില്‍ ചെന്നപ്പോള്‍ പുസ്തകത്തിന്‍റെ വിലയായ 80 ഡോളര്‍ വാങ്ങിയശേഷം ചാരിറ്റിക്ക് എന്തെങ്കിലും തരുമോ എന്നവര്‍ ചോദിച്ചു. നീതി ഉടനെ തന്നെ 3 ഡോളര്‍ സംഭാവനയായി കൊടുത്തു.അപ്പോള്‍ ഞാന്‍ അവളോട് ചോതിച്ചു : "ഇത്തരത്തിലുള്ള സംഭാവനകള്‍ കൊടുക്കേണ്ടി വരാറുണ്ടോ?" അതിനു ഉത്തരമായി അവള്‍ പറഞ്ഞു: "ഹേ,ഇല്ല.ഇത് നിര്‍ബന്ധം ഇല്ല.വേണ്ട എന്നുണ്ടെങ്കില്‍ കൊടുക്കണ്ട.". അവള്‍ എന്നോട് ചോദിച്ചു:"സംഭാവന നിര്‍ഭന്ധമായി കൊടുക്കുകയോ?"
നമ്മുടെ നാട്ടിലെ പിരിവു ശല്ല്യത്തെകുറിച്ചൊരു പ്രഭാഷണമായിരുന്നു ആ ചോദ്യതിനുള്ള എന്‍റെ മറുപടി.ഒരു ദിവസം നാലും അഞ്ചും നിര്‍ബന്ധിത പിരിവിനിരയായ അനുഭവം എനിക്ക് അവളോട് പറയേണ്ടതായി വന്നു.കവറില്‍ പിരിവു,ബക്കറ്റില്‍ പിരിവു,വീട്ടില്‍ പിരിവു,നാട്ടില്‍ പിരിവു,വഴിയില്‍ പിരിവു,യാത്രയില്‍ പിരിവു എന്ന് വേണ്ട പിരിവിന്‍റെ പല തരങ്ങളും വിശദീകരിക്കുമ്പോള്‍ ആരാണ് മൂക്കത്ത് കൈ വൈക്കാതിരിക്കുക? രാഷ്ട്രീയപാര്‍ടിക്കാരുടെ പിരിവു- അതാണ് അസ്സഹനീയം എത്ര പാര്‍ട്ടിക്കാരാണ് ഒരു മുന്നണി ഭരിക്കുന്നത്?പ്രതിപക്ഷത്തു ഇരിക്കുന്നത്?-അവര്‍ക്ക് എല്ലാവര്ക്കും കൊടുതെങ്കിലെ പറ്റു."ഞാന്‍ ഈ നാട്ടുകാരനല്ല;എനിക്ക് താല്പര്യവുമില്ല "എന്നെങ്ങാനും പറഞ്ഞാല്‍?-"അറിയും,ആളറിയും "അവര്‍ പറയുന്ന തുക കൊടുത്തില്ലെങ്ങിലും "അറിയും,ആളറിയും"മതചടങ്ങുകള്‍,ഉത്സവങ്ങള്‍,പെരുന്നാളുകള്‍ -അതാണ് പിരിവു.പിരിവു കൊടുത്താലും വേണ്ടില്ല,ചെവി അടഞ്ഞു പോകുംവിധമുള്ള മൈക്കും,പിന്നെ വെടിയും!മതമല്ലേ?സഹിച്ചില്ലെങ്ങില്‍ ?-"അറിയും,ആളറിയും".തൊഴിലാളികള്‍-തൊഴിലാളി പ്രസ്ഥാനങ്ങള്‍! അവര്‍ക്കും ഉണ്ട് സമ്മേളനങ്ങള്‍,ജാഥകള്‍,സെമിനാറുകള്‍! പിരിവു കൊടുതില്ലെങ്ങില്‍" അറിയും,ആളറിയും".സാഹിത്യ –സമ്സ്കരീക-കലാ പ്രസ്ഥാനങ്ങള്‍,ക്ലബ്‌കള്‍,ഓണാഘോഷങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ ,ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ,സാധുജനസഹായം –പിരിവു കൊടുത്തില്ലെങ്കില്‍ "അറിയും,ആളറിയും".വിദ്യാര്‍ഥികള്‍ ,സ്ത്രികള്‍,മതപ്രവര്‍ത്തകര്‍,സാധുജനങ്ങള്‍,പ്രാദേശിക നേതാക്കള്‍ ,പ്രാദേശിക പ്രസ്ഥാനങ്ങള്‍,ലൈബ്രറികള്‍ ,സ്ക്‌ുള്‍ തുടങ്ങിയവ-എന്തിനേറെ?യാതൊരു ബന്ധമോ താല്പര്യമോ ഇല്ലാത്തവര്‍ പോലും പിരിവു കൊടുക്കാന്‍ നിര്‍ബന്ധിക്കപെടുന്നൊരു ദുരവസ്ഥ.അതാണ്ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നാം കാണുന്നത്!
"ഭയപെടുത്തി പണം തട്ടുക"- അതാണ് കൊള്ളക്കാരും ചെയ്യുന്നത്.അങ്ങനെ നോക്കുമ്പോള്‍ ഈ പിരിവുകാര്‍ കൊള്ളക്കാരേക്കാള്‍ ഭേദമാണോ?ഇതെല്ലം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നൊരു ഭരണക്‌ുടം .അതും നമ്മുടെ തലവര!
No comments :
Post a Comment