വഴിയില്‍ കണ്ടത് വക വക്കണോ?
കേരളത്തിലാണോ അമേരിക്കയിലാണോ വാഹന ബാഹുല്യം?ഒരു കിലോ മീട്ടരരിനുള്ളില്‍ ഒരേ സമയത്ത് ഓടുന്ന വാഹനങ്ങള്‍ കേരളത്തിലെ ദേശിയ പാതയില്‍ എണ്ണിയാല്‍ വാഹന സാന്ദ്രത അഥവ ടെന്സിടി ഓഫ് വെഹിക്കിള്‍ പോപ്പുലേഷന്‍ കേരളത്തില്‍ തന്നെ എന്ന് കണ്ടെത്താനാവും .അമേരിക്കയിലെ ഫ്രീ വേ അഥവ ദേശിയ പാതയില്‍ കൂടി വാഹനം ഓടിച്ചാല്‍ ഏതാനും എന്നാവുന്ന വാഹനങ്ങളെ ഒരു കിലോമീട്ടറിനുള്ളില്‍ ഒരേ സമയം ഓടുന്നുള്ളൂ എന്ന് മനസിലാക്കാം .വളവും പുളവും ഇല്ലാതെ നേരെ റെയില്‍ പാതപോലെ കിടക്കുന്ന റോഡ് -അതില്‌ുടെ ൫൦-൭൦(50-70) മയില്‍ വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഒക്കെ തന്നെ സുരക്ഷിത അകലം പാലിക്കുന്നുവെന്നത് ഏററവും നല്ലത് തന്നെ.വേഗം നിയനധ്രിക്കുന്ന നിയമങ്ങള്‍ തെറ്റിക്കുന്നുവോ എന്നറിയാന്‍ അവിടെയും ഇവിടെയും രടാരൊക്കെ(Radar)വച്ച് പോലീസ് നില്‍ക്കുന്നുവെന്നത് നല്ലത് തന്നെ.പക്ഷെ,ഉള്ളത് ഉള്ളതുപോലെ തന്നെ പറയണമല്ലോ? ഫ്രീവേയില്‌ുടെ അമേരിക്കയില്‍ കാറുകളും ട്രക്കുകളും മാത്രമേ ഓടുന്നുള്ളൂ.അപ്പോള്‍ വാഹനസാന്ദ്രത എന്ന് പറയുമ്പോള്‍ കാറുകളുടെയും ട്രക്കുകളുടെയും മാത്രം എന്നര്‍ത്ഥം .
കേരളത്തിലെ ദേശീയപാതയിലേക്ക് വന്നാല്‍ വാഹനസാന്ദ്രത വളെരെ ക്‌ുടുതല്‍ ആണ്.എന്തിന്ന്‍? ഗ്രാമീണ പതകളില്പോലും വാഹനസാന്ദ്രത വളരെ ക്‌ുടുതല്‍ .വാഹനങ്ങളോ? സൈക്കിള്‍,സ്‌ുട്ടര്‍,ബൈക്ക്‌പലതരം,കാര്‍വിവിധതരം,ജീപ്പ്,ലോറി,വാന്‍,മിനിലോറി,ടിപ്പര്‍,ട്രക്ക് ,ബസ്,മിനിബസ്,മുച്ചക്രവഹനങ്ങള്‍,വികലങ്ങണ്ടേ വേറെ വണ്ടി –എന്തിനധികം? നമ്മുടെ റോഡുകള്‍ പൂരപരമ്പ് കണക്കെയാണ്! തലങ്ങനേയും വിലങ്ങനേയും ,ആപ്പടിച്ചതുപോലെ സുരക്ഷിതഅകലം പാലിക്കാതെയും ,തെറി വിളിച്ചും ഹോണ്‍ അടിച്ചും ,ഇടവഴിയിലുഉടെ ഓടിക്കിതച് വന്നു പെരുവഴിയിലേക്ക് ചാടുന്ന വാഹനങ്ങളുടെ എണ്ണം എത്രയെന്നു തിട്ടപെടുത്താന്‍ ആര്‍ക്കാകും? ഇടതു വശത്തുക്ക്‌ുടിയും വലതു വശത്തുക്‌ുടിയും റോഡിന്‍റെ നടുക്ക്ക്‌ുടിയും തോന്നിയപോലെ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്തി കണക്കെടുക്കാന്‍ കാമറ വച്ചാല്‍ പറ്റുമോ എന്ന് പരിശോധിക്കേണ്ടതാണ്.ആരും നിയന്ത്രിക്കാനില്ലാതെ, റോഡ്‌ൈസനുകളോ,റോഡ്‌മര്കിങ്ങുകളോ ഇല്ലാതെ,വളഞ്ഞും പുളഞ്ഞും കിടക്കുന്ന ദേശീയപാത! അവയില്‍ മുഴുവനും വെള്ളകെട്ടുകളും കുഴികളും കുഴിനികത്തലും,ജാഥയും,കുത്തിയിരിപ്പും ഉപരോധവും മതപ്രസംങ്ങകളും രാഷ്ട്രിയ വിശധീകരണ യോഗങ്ങളും,വഴിയോര സമ്മേളനങ്ങളും ആനയെഴുന്നള്ളത്തും,മെഴുകുതിരി പ്രദക്ഷിണവും ശുലം കുട്ടിക്കായറ്റിയുള്ള യാത്രയും കൂട്ട ഓട്ടവും! വഴിയോര കച്ചവടവും ഫുട്പാത്ത് വാണിഭവും തട്ടുകടകളും കവലയില്‍ നിന്നുള്ള സൊറപറച്ചിലും ,വഴക്കും,വക്കാണവും ,മന്ത്രിമാരുടെ ചീരിപ്പാഞ്ഞുള്ള പോക്കും ,പൊലീസിന്‍റെ ചീറിപ്പാഞ്ഞുള്ള പട്രോല്ളിങ്ങും.ബഹുജോര്‍!
ഒരു കാര്യം ചോതിചോട്ടെ?ഇവിടെ ഒരു സര്‍കാര്‍ ഇല്ലേ?-ഒരു ഭരണം ഇല്ലേ?
No comments :
Post a Comment