അമേരിക്കയില്‍ കൊലപാതകം:കേരളത്തില്‍ അബോര്‍ഷന്‍
ഡാലസ്സിലൊരു അമ്മ സ്വന്തം കുഞ്ഞിനെ കാറിലിട്ടടച്ച ശേഷം ജോലിക്ക് കയറി.തിരിച്ച് വന്നപ്പോള്‍ മരിച്ച കുഞ്ഞിനെയാണ് കണാനോത്തത് .പോലീസ് അവരെ അറസ്റ്റ് ചെയ്തു നിയമനടപടികള്‍ക്കു വിധേയയാക്കി .ഇതുകേട്ട മലയാളി അമ്മമാര്‍ മൂക്കില്‍ വിരല്‍വച്ചു;ദീര്‍ഘനിശ്വാസം വിട്ടു വേദനയോടെ ചോദിച്ചു:ഒരമ്മയ്ക്ക് അങ്ങനെ ക്രൂരമാകാന്‍ പറ്റുമോ?ഒരു മാനസ്സികരോഗി ആയിരുന്നു മുകളില്‍ പറഞ്ഞ അമ്മ എന്നും വാര്‍ത്ത കേട്ടിരുന്നു.
കേരളത്തില്‍ ഗര്‍ഭഛിദ്രങ്ങള്‍ അവിശ്വസ്സനീയമാം വിധത്തില്‍ നടക്കുന്നുവന്നൊരു വാര്‍ത്ത കേള്‍ക്കാന്‍ ഇടയായി.ഇന്ത്യയില്‍ വളരെയേറേ അജാതശിശുക്കള്‍ കൊല ചെയ്യപ്പെടുന്നുവെന്നും വാര്‍ത്തയില്‍ വന്നു. ഗര്‍ഭഛിദ്രങ്ങള്‍ പാപമല്ലെന്നും അവ അനുവദിക്കണമെന്നും ശക്തമായി വാദിക്കുന്നവരും ഉണ്ട്. ഗര്‍ഭഛിദ്രങ്ങള്‍ നടത്തി പണംഉണ്ടാക്കുന്ന പ്രൈവറ്റ് ആശുപത്രികളും ഉണ്ടെന്നു പറയപ്പെടുന്നു .അജാതശിശുവിനെ അറുകൊല നടത്തുന്ന ഡോക്ടര്‍മാര്‍ അങ്ങനെ പണമുണ്ടാക്കുന്നു.അങ്ങനെ കൊലചെയ്യപ്പെടുന്ന കുങ്ങുങ്ങളുടെ ഭ്ര്‌ൂണം വിറ്റാല്‍ അതും പണമാക്കിമാറ്റാം. കാരണം,സൌനര്യലേപനങ്ങള്‍ ഉണ്ടാക്കാന്‍ ഭ്ര്‌ുണത്തിലെ 'കൊളോണ്‍' എന്ന ഘടകം അതീവ വിശിഷ്ടമാണെന്ന് തെളിയിച്ചീട്ടുണ്ട്. ഭ്ര്‌ുണഹത്യ പാപമാണെന്ന ചിന്താഗതിയ്ക്ക് അയവു വന്നീട്ടുണ്ട്."അറിയാതെ ആയിപ്പോയി കളഞ്ഞേപറ്റൂ" എന്ന ആവശ്യവുമായി വരുന്നവര്‍ ഒന്നും രണ്ടും അല്ല.ഒന്നും സമ്ഭവിച്ചീട്ടില്ലെന്നമട്ടില്‍ അവര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകുന്നുവെങ്കില്‍ ഗര്‍ഭഛിദ്രം നടത്തിയതില്‍ കുറ്റബോധം ഇല്ലെന്നു വളരെവ്യക്ത്തം. അവിഹിത ലൈംഗീക ബന്ധത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഭ്ര്‌ുണഹത്യയില്‌ുടെ നശിപ്പിക്കുകയോ അനാഥാലയത്തില്‍ കൊണ്ടുകൊടുത്ത കുറ്റബോധത്താല്‍ മനോനില തെറ്റികഴിയുന്ന 'അമ്മ' മാരുടെ കഥ പറയുന്ന സിനിമകളോ സിഇരിയലുകളോ ഇന്നില്ല.കാരണം,അത്തരം സിനിമകള്‍ക്ക് വിപണി ഇല്ലത്രേ.വിവാഹം കഴിഞ്ഞാല്‍ നാലും അഞ്ചും കൊല്ലം വരെ കുഞ്ഞുങ്ങളെ വേണ്ടെന്നു പറഞ്ഞു ജീവിതം അടിച്ചു പൊളിക്കാനനോ നന്നായിഅരക്കിട്ട് ഉറപ്പിക്കാനോ ശ്രമിക്കുന്ന ദബതിമാരും ഗര്‍ഭഛിദ്രത്തിനു ഡോക്ടറെ സമീപിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഗര്‍ഭഛിദ്രം ചില സാഹചര്യങ്ങളില്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ ഇന്നുണ്ട്.ആ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു പണം കൊയ്യുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടില്‍ ഉദയം ചെയ്തീട്ടില്ലേ എന്ന് നാം ചിന്തിക്കണം .അജാത ശിശുവിനെ ഉരുക്കി കൊന്നാല്‍ നിയമനടപടികള്‍ക്കു വിധേയമാകേണ്ടയെന്നത് കൊലപാതകത്തെ സല്‍ പ്രവര്തിയാക്കി മാറ്റുമോ? തിരിച്ച് എതിര്‍ക്കാന്‍ കഴിയാത്ത ഭ്ര്‌ുണത്തെ കൊല്ലുന്നതില്‌ുടെയല്ല ജീവിത സുരക്ഷിതത്വം ഉറപ്പാക്കേണ്ടതെന്നു ദബതിമാര്‍ ഓര്‍ത്തിരുന്നാല്‍ കൊള്ളാം.നമ്മുടെ നാശത്തിലേക്കും വിനാശത്തിലേക്കും നയിക്കുന്ന പ്രവര്‍ത്തികള്‍ മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്നുവെന്നും മറക്കാതിരിക്കുക.
ഡാലസിലെ അമ്മ ചെയ്ത തെറ്റ് കൊടും ക്ര്‌ുരതയാണ്.നൊന്തുപ്രസ്സവിച്ച അമ്മമാര്‍തന്നെ കുഞ്ഞുങ്ങളെ കൊന്നശേഷം ആത്മഹത്യാ ചെയ്യുന്ന അമ്മമാരോ?അതും നമ്മുടെ നാട്ടില്‍ നടക്കുന്നു.അക്കാര്യം മറ്റൊരു അവസരത്തില്‍...
No comments :
Post a Comment