മലയാളത്തില്‍ എന്തിനീ ബ്ലോഗ്?
൧൯൭൬(1976)അവസാനം (ഒക്ടോബര്‍ ൧൭ നു,17നു) ഞാന്‍ ക്രിമിനോലജിസ്റ്റ്(Criminologist)ആയി കേരള പോലീസില്‍ ചേര്‍ന്നു.പോലീസ് ട്രെയിനിംഗ് കോളേജില്‍ കുറ്റകൃത്യശാസ്ത്രം,ശിക്ഷശാസ്ത്രംഎന്നീ വിഷയങ്ങള്‍ പഠിപ്പിക്കുക –അതായിരുന്നു പ്രധാന ജോലി .പഠിപ്പിക്കാന്‍ പുസ്തകങ്ങള്‍ ഇല്ലായിരുന്നു.ഒരു പുസ്തകം ആ വിഷയത്തില്‍ എഴുതാമെന്ന് കരുതി.അങ്ങനെയാണ് ആദ്യമായി ക്രിമിനോലോജി ആന്‍ഡ് പീനോലോജി(Criminology and Penology) എന്ന പുസ്തകം ഞാന്‍ എഴുതിയത്.അന്നത്തെ കേരള മുഖ്യമന്ത്രി ആയിരുന്ന ബഹു.കെ.കരുണാകരന്‍ അവര്‍കള്‍ എഴുതിത്തന്ന ഒരു ആമുഖത്തോടുകുടി കൈരളി ഇന്റര്‍നാഷണല്‍ എന്നൊരു പ്രസിദ്ധികരണശാല അത് അച്ചടിച്ച്.ആ പുസ്തകം ചൂടപ്പം പോലെ വിറ്റ്‌പോയി.അതെനിക്കൊരു ആവേശം തന്നു.പ്രസ്തുത പുസ്തകം ഇംഗ്ലീഷില്‍ ആയതിനാല്‍ ,കേരളത്തിനു വെളിയിലും ഇന്ത്യക്ക് പുറത്തും അതിനു വിപണി കണ്ടെത്താനായി എന്ന് എന്നോട് പ്രസാധകര്‍ പറഞ്ഞു.അതുകൊണ്ട്,ഇന്ഗ്ലിഷില്‍(English) തന്നെ പുസ്തകങ്ങള്‍ എഴുതാമെന്ന്തീരുമാനിച്ചു.൧൯൮൬(1986)ആയപ്പോഴേയ്ക്കും ആറു പുസ്തകങ്ങള്‍ എനിക്ക് എഴുതി പ്രസിധിക്കരിക്കാന്‍ കഴിഞ്ഞു.പോലീസ് വകുപ്പ് അതെല്ലാം അറിഞ്ഞിരുന്നെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല.പുസ്തകങ്ങള്‍ എഴുതുന്നു എന്നതിന്ടെ പേരില്‍ നടപടികള്‍ എടുക്കാന്‍ ചിലര്‍ മുതിര്‍ന്നു .അതെല്ലാം എന്നില്‍ വലിയ മനഃപ്രയാസം ഉണ്ടാക്കി പോലീസ് വകുപ്പ് ഒരുതരം മസ്സില്‍ ശക്തിയില്‍ താല്പര്യം കാണിക്കുന്നതിനാല്‍ അവരില്‍ നിന്നും ബുധിഇകകാര്യങ്ങള്‍ക്ക് (intellectual enterprises)അംഗീകാരം ലഭിക്കില്ലെന്ന് എനിക്ക് ബോധ്യം വന്നു.ആ സമയത്ത് ഡല്‍ഹി യിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അട്മിനിസ്ട്രഷനില്‍ ജസ്റ്റിസ് വിഭാഗത്തില്‍ തലവനായി ഒരു പ്രോഫെസരിണ്ടേ(Professsor)ഒഴിവു ഉണ്ടെന്നു അറിവ് കിട്ടി.അതിനായി അപേഷിച്ചു.ഇന്റര്‍വ്യൂവിനു ക്ഷണം കിട്ടി.അങ്ങനെ ഞാന്‍ ഡല്‍ഹിക്ക് പോയി. അവിടെ ചെന്നപ്പോള്‍ എന്തുകൊണ്ടോ എനിക്ക് ആ ജോലിയില്‍ താല്പര്യം തോന്നിയില്ല. തിരിച്ചുള്ള മടക്ക യാത്രയില്‍ ഞാനൊരു തീരുമാനം എടുത്തു.നാട്ടിലെത്തിയശേഷം മലയാള പത്രങ്ങളിലും പ്രസ്സിധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതുക.ഈ തീരുമാനം ൧൯൮൯(1989) തില്‍ ആണ് ഉണ്ടായതു.
കേരളത്തിലെ കുറ്റകൃത്യങ്ങളെ പറ്റി പഠിച്ചപ്പോള്‍ എന്നില്‍ അത് അംബരപ്പ് ഉണ്ടാക്കി.ഞാനവ പഠിച്ചു പരമ്പരകള്‍ ആയും അല്ലാതേയും പല കുറ്റകൃത്യ സത്യങ്ങളും മലയാള ഭാഷയില്‍ കേരളീയര്‍കായി എഴുതി പ്രസിദ്ധപ്പെടുത്തി.ഫലമോ?ആരാലും ശ്രേധിക്കപെടാതെ കിടന്ന ഒരു മേഘല അതീവപ്രാധാന്യമുള്ള ഒന്നായി മാറി.ജനം മനസ്സിലാക്കാന്‍ തുടങ്ങി.പടര്‍ന്നു പന്തലിച്ചു. നൂറു കണക്കിനു ലേഖനങ്ങള്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞു.൨൦൪൪ ലില്‍ (2004)ഞാന്‍ സര്‍വിസ് വിടുമ്പോള്‍ കേരളത്തിലെ കുറ്റകൃത്യ മേഘല അതീവപ്രാധാന്യമുള്ള ഒന്നായി മാറി.ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നെ ആ പുസ്തകത്താളുകളില്‍ എഴുതി ചേര്‍ത്ത്.ഏറ്റവും അധികം പുസ്തകം പ്രേസിധികരിച്ചതിനു.൨൦൧൧ ന്നില്‍ (2011) നമ്മുടെ നാട്ടില്‍ പലതരം കുറ്റങ്ങള്‍ നടക്കുന്നു .അവയുടെ ശാസ്ത്രിയവും അല്ലാതെയുമായ വശങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് ആഗ്രഹം ഉണ്ട്.അതാണ് ഈ ബ്ലോഗിളുടെ ഞാന്‍ എഴുതാന്‍ ഉദേശിക്കുന്നത്.(തുടരും)
No comments :
Post a Comment