പെട്ര
പെട്രോളും കുറ്റകൃത്യങ്ങളും
ഞങ്ങള്‍ -ഞാനും മേരിയും നീതിയും മരിയയും-ഇപ്പോള്‍ അമേരിക്കയില്‍ ബെന്ടോണ്‍വില്ല(Bentonvilla) എന്ന പട്ടണത്തില്‍ ആണ്.ഈ പട്ടണം അര്കന്‍സാസ് ( Arkansas)എന്ന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു .ഞങ്ങള്‍ ഇവിടെ താമസിക്കുന്ന എപ്പാര്റ്റ് മെന്റിനു തൊട്ടടുതായൊരു പെട്രോള്‍ ബങ്ക് ഉണ്ട്.അവിടെ പെട്രോളിന്‍റെ വില എഴുതി വചീട്ട് ഉണ്ട്. ഷെല്‍ കമ്പനി യുടെ പെട്രോളിന് ഒരു ഗാലന് ൩ (3) ഡോളറില്‍ താഴെ യാണ് വില .ഒരു ഡോ ള റിനെ ഇന്ത്യന്‍ രൂപ യാക്കി മാറ്റിയാല്‍ നാല്പത്തി അഞ്ചില്‍ താഴെ കിട്ടും .അങ്ങനെ നോക്കുമ്പോള്‍ ,ഇവിടെ –കേരളത്തില്‍ - നമ്മള്‍ ൫ (5) ലിറ്റര്‍ പെട്രോളിന് കൊടുക്കുന്നത് അമേരിക്കയില്‍ കൊടുക്കുന്നതിനേക്കാള്‍ എത്രോയോ അധികം ആണ്? നാം അമേരിക്ക കാരേക്കാള്‍ ധനികര്‍ ആണോ?എന്തുകൊണ്ടാണു ഇന്ത്യയില്‍ അമേരിക്കയില്‍ ഉള്ളതിനെക്കാള്‍ പെട്രോളിന് വില കൂടുന്നത് ? അതിന്‍റെ ധനതത്വശാസ്ത്രം എനിക്കറിയില്ല .പക്ഷെ, പെട്രോള്‍ വില കൂടി കൂടി വരുന്നതിനാല്‍ -
(൧ ) ഓട്ടോ റിക്ഷ ക്കാര്‍ സമരം ചെയ്യുന്നു ,(൨)പ്രൈവറ്റ് ബസുകാര്‍ സമരം പ്രഖ്യാപിക്കുന്നു ,(൩)ഓട്ടോ-കാര്‍ വാടകയുടെ പേരില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുന്നു.(൪)നിത്യോപയോഗസാധനങ്ങ ളുടെ ചരക്കു നിക്കത്തിനു അധികം തുക വേണ്ടി വരുന്നതിനാല്‍ വില വര്‍ധിക്കുന്നു .(൫ )സ്വന്തം വാഹനം ഓടിക്കാന്‍ ചെലവ് ഏറുന്നു,(൬ )കുടുംബ ബട്ജെറ്റ് താരു മാറാകുന്നു.
അങ്ങനെ പല തരത്തിലും തലങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു .അമേരിക്കയില്‍ ൫ (5) സെന്ട് ഒരു ഗാലന്‍ (5 liters) പെട്രോളിന് കൂടുംബോള്‍ നമ്മുടെ നാട്ടില്‍ നാട്ടില്‍ ഒരു ലിറ്ററിനു രണ്ടും രണ്ടരയും രൂപയാണ് കൂടുന്നത് !നമുക്ക് താങ്ങവുന്നതിലേറെ ആണത് എന്ന കാര്യത്തില്‍ തര്‍ ക്കം വേണ്ട .ഒരു പെട്രോള്‍ ബന്ദു ഉണ്ടാക്കുന്ന സാബ ത്തിക നഷ്ടം ,യാത്ര കൂലി ഇനത്തില്‍ മനുഷ്യന് ഉണ്ടാകുന്ന അധിക പണചെലവ് ,ചരക്ക് കൂലിയിലെ വര്‍ധനവ് കാരണം വിപണിയില്‍ ഉണ്ടാവുന്ന നഷ്ടം ,കുടുംബചിലവ് വഹിക്കാന്‍ വരുന്ന പ്രിയാസസങ്ങള്‍-എന്നു തുടങ്ങി പലതരം പ്രശ്നങ്ങള്‍ !അവയെല്ലാം പലതരം കുറ്റങ്ങള്‍ ഉണ്ടാക്കുന്നു
പെട്രോള്‍ ആണ് കുറ്റങ്ങളുടെ മുലകാരണം എന്ന് തെളിയിക്കുന്ന ഗവേഷണ പഠനങ്ങള്‍ ഒന്നും നിലവിലില്ല .എന്നാല്‍, കേട്ടോളു.പെട്രോള്‍ കുറ്റ ങ്ങളുടെ മൂല കാരണം ആകാന്‍ പോകുന്നു.യുദ്ധ ങ്ങള്‍ക്കും മനുഷ്യകുരുതിക്കും മനുഷ്നാശത്തിനും വരെ പെട്രോള്‍ ഹേതുവയെന്നു വരാം.അത്രയും വരെ നാം ഇപ്പോള്‍ ചിന്തികേണ്ട .കേരളത്തില്‍ വര്‍ധിച്ചുവരുന്ന പെട്രോള്‍ ഉല്പന്ന ഉപയോഗം / ദുരുപയോഗം –അത് ഗ്യാസ് ആയാലും ഡിസ ല്‍ ആയാലും മണ്ണെണ്ണ ആയാലും,പെട്രോള്‍ ആയാലും-ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍ പ്പെടെ –അന്തരീക്ഷ മലിനികരണം ഉള്‍പെടെ –വിലകയറ്റം ഉള്‍പെടെ –കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ശ്രിഷ്ടിക്കുമെന്നു കരുതാം.
No comments :
Post a Comment